“മോഹൻലാൽ ഇനി സംവിധായകൻ” !! വമ്പൻ താരനിരയുമായി ബാറോസിന് തുടക്കമായി !!
മോഹനലാൽ വെറുമൊരു നടനല്ല നടന വിസ്മയമാണ്. മലയാളികളുടെ അഭിമാനമായി മാറിക്കൊണ്ടിരിക്കുന്ന ലാലേട്ടൻ ഇപ്പോൾ പുതിയൊരു തുടക്കം കുറിച്ചിരിക്കുകയാണ്. ആ ഇതിഹാസ ചക്രവർത്തി ഇനി സൂപ്പർ സംവിധയകാൻ ആകാൻ ഒരുങ്ങുകയാണ്.. ചിത്രത്തിന്റെ പേര് ബറോസ് എന്നാണ്.. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നേരത്തെതന്നെ തുടങ്ങിയിരുന്നു, ഇപ്പോൾ ചിത്രത്തിന്റെ ചിത്രീകരണത്തിന് കാക്കനാട്ടെ നവോദയ സ്റ്റുഡിയോയിൽ ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ്, ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ സംസാരവിഷയം ഈ ചിത്രവും ഇന്ന് നടന്ന അതിന്റെ തുടക്കവും അതിൽ പങ്കെടുക്കാൻ എത്തിയ താരനിരയെയും കുറിച്ചാണ്…
മമ്മൂക്ക പൃഥ്വിരാജ് എന്നിവർ ഈ പരിപാടിയുടെ ഏറ്റവും വലിയ ആകര്ഷണമായിരുന്നു, അത് മാത്രവുമല്ല ലോകത്തുള്ള സകല മോഹനലാൽ പ്രേമികളും അദ്ദേഹത്തിന്റെ ഈ സഹപ്രവർത്തകരും ഏവരും അദ്ദേഹത്തിന്റെ ഈ പുതിയ തുടക്കത്തിന് ആശംസകൾ അറിയിച്ചുകൊണ്ടിരിക്കുമായാണ്.. ചടങ്ങിൽ മമ്മൂട്ടി പറഞ്ഞ വാക്കുകളും ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുമായാണ്.. എന്തായാലും അദ്ദേഹത്തിന്റെ ഇത്രയും കാലത്തെ സിനിമ അനുഭവം ഈ സിനിമയ്ക്ക് വലിയൊരു മുതല്‍ക്കൂട്ടായിരിക്കും എന്ന് തന്നെയാണ് നമ്മള്‍ കരുതുന്നത്. 40 വര്‍ഷത്തിലേറെയായി ഞങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യുന്നു. സിനിമയുടെ വളര്‍ച്ചയും തതകര്‍ച്ചയും കണ്ടും കേട്ടുമെല്ലാമാണ് ഞങ്ങളീ 40 വര്‍ഷം സഞ്ചരിച്ചത്.. എന്നിങ്ങനെ അദ്ദേഹം ഒരുപാട് സംസാരിച്ചു…
കൂടാതെ എന്റെ സുഹൃത്തും സഹോദരനും എന്നുള്ളതിന് അപ്പുറത്തേക്ക് വേറെ എന്തോ വൈകാരികമായി ഞങ്ങളെ അടിപ്പിച്ചിട്ടുള്ള ഒരുപാട് ഘടകങ്ങള്‍ ഉണ്ട്. ഈ നിമിഷത്തില്‍ ഞാന്‍ അദ്ദേഹത്തിന് എന്റെ സര്‍വ്വ പിന്തുണയും, ആശംസയും നേരുന്നു… എന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്… മമ്മൂട്ടി, പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്,ലാല്‍, ദിലീപ്, പൃഥ്വിരാജ്, സിദ്ദീഖ്, സിബി മലയില്‍ തുടങ്ങി സിനിമാരംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ചിത്രത്തിന്റെ പൂജ. മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രമായ ബറോസ് എന്ന ഭൂതമായി എത്തുന്നത്.
എല്ലാ തവണത്തെപോലെയും ആശിർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രവും നിർമിക്കുന്നത്.. മാർച്ച് 24 ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് സംവിധായകൻ മോഹൻലാൽ പറഞ്ഞിരുന്നു.. എല്ലാവരും ഒരുപാട് പ്രേതീക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രമായിരിക്കുമിത്.. അതികം പരിചിതമല്ലാത്ത കഥ, ഇതുവരെ താൻ കേട്ടതിൽ ഏറ്റവും ഗംഭീരമായ തിരക്കഥ ഇതാണെന്ന് പ്രിത്വിരാജ് പറഞ്ഞിരുന്നു.. കൂടാതെ ലാലേട്ടന്റെ സംവിധാനവും നായകവേഷവും അതുമാത്രമല്ല ഗംഭീര താരനിരയാണ് ചിത്രത്തിൽ അണിനിരക്കാൻ പോകുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ….
അമിതാഫ് ബച്ചൻ ലാലേട്ടന് എല്ലാവിധ ആശംസകളും അറിയിച്ചുകൊണ്ട് മലയത്തിൽ പോസ്റ്റ് ഇട്ടിരുന്നു, കൂടാതെ സുരേഷ് ഗോപി തന്റെ അടുത്ത സുഹൃത്തിനു എല്ലാ ഭാവുങ്ങളും നേരുന്നു എന്നു പറഞ്ഞുകൊണ്ട് ഒരു കുറിപ്പ് എഴുതിയിരുന്നു.. അതിൽ അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ലാൽ നല്ലൊരു പാട്ടുകാരനാണ്, അഭിനേതാവാണ്, നല്ലൊരു ഡാൻസറാണ് അതിലും നല്ലൊരു മനുഷ്യനാണ്, ഇത്രയുമായ അദ്ദേഹത്തിന് ഒരു നല്ല സംവിധായകൻ ആകാനും സാധിക്കും എന്നായിരുന്നു…
Leave a Reply