“ബഷീർ ഞങ്ങളെ ഒഴിവാക്കി” ! സുഹാനയും മഷൂറയും പറയുന്നു ! വീഡിയോ വൈറൽ !
ഇന്ന് മലയാളികൾക്ക് ഏറെ പരിചയമുള്ള കുടുംബമാണ് ബഷീർ ബഷിയും അദ്ദേഹത്തിന്റെ കുടുംബവും. ബഷീർ ബിഗ് ബോസ്സിൽ എത്തിയതിനു ശേഷമാണ് ഈ കുടുംബം ഇത്രയും ശ്രദ്ധിക്കപ്പെട്ടത്, ബഷീറിന് രണ്ടു ഭാര്യമാരാണ്, അതും ഒരു വീട്ടിൽ ഒരു കുടുംബത്തെ പോലെ കഴിയുന്നു, പലർക്കും ഉൾകൊള്ളാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിലും അവർ ഇപ്പോഴും സന്തുഷ്ട കുടുംബമായി ജീവിക്കുന്നു. ബഷീറിന്റെ ആദ്യ ഭാര്യ സുഹാനയുടെ സമ്മതത്തോടെയാണ് ബഷീർ രണ്ടാമത് മഷൂറ എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചത്.
ആദ്യ ഭാര്യ സുഹാനയെക്കാളും ഇപ്പോൾ കൂടുതൽ പേർക്ക് പരിചയം രണ്ടാം ഭാര്യ മഷൂറയെ ആയിരുന്നു, കാരണം സമൂഹ മാധ്യങ്ങളിലും മറ്റും കൂടുതൽ ആക്റ്റീവ് മഷൂറ ആയിരുന്നു, അതുകൊണ്ടുതന്നെ പലതരത്തിലുള്ള കുത്തുവാക്കുകളും കളിയാക്കലുകളും മഷൂറ ഒരുപാട് ഏറ്റുവാങ്ങിയിരുന്നു.. കഴിഞ്ഞ ദിവസം കുടുംബത്തിൽ മഷൂറക്ക് സന്തോഷ വാർത്ത എത്തിയിരുന്നു. തന്റെ യുട്യൂബ് ചാനലിൽ ഒരു മില്യൺ സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കിയിരുന്നു…
ഇപ്പോൾ മശൂറയുടെ ഒരു പുതിയ വീഡിയോ ആണ് ആരധകർ ഏറ്റെടുത്തിരിക്കുന്നത്. അതിൽ ബഷീറിന്റെയും സുഹാനയുടെയും മൂത്ത മകൾ സുനുവിന്റെ ജന്മദിനത്തിൽ മഷൂറക്ക് ഒരുപാട് പ്ലാനുകൾ ഉണ്ടായിരുന്നു, പത്ത് വയസ്സ് പൂർത്തിയാക്കുന്ന സുനുവിന് പത്ത് ഗിഫ്റ് കൊടുക്കാനായിരുന്നു തന്റെ പ്ലാൻ എന്നും പക്ഷെ ബഷീർ ഞങ്ങളെ കൂട്ടാതെ സുനവുമായി പുറത്തുപോയെന്നും ഞങ്ങളെ ഒഴിവാക്കിയെന്നുമാണ് മഷൂറ വിഡിയോയിൽ പറയുന്നത്. നിരവധിപേർ താരത്തിന്റെ രസകരമായ ആശ്വാസ വാക്കുകൾ പറയുന്നുണ്ട്. ഒപ്പം സുനുവിന് ജന്മദിന ആശംസകൾ അറിയിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ആരാധകരുടെ എന്നത്തേയും ചോദ്യമായിരുന്നു ആദ്യ പ്രണയം തോന്നിയത് ആരോടായിരുന്നു എന്ന് കഴിഞ്ഞ ദിവസം ബഷീർ അതിനുള്ള മറുപടി തുറന്ന് പറഞ്ഞിരുന്നു. ഫസ്റ്റ് ലവ് എന്നെനിക്ക് തോന്നിയത് സുഹാനയോടാണ് പിന്നെ മറ്റേത് വെറും ക്രഷാണ്. എന്നായിരുന്നു ബഷീറിന്റെ മറുപടി.. സുഹാനയുടെ താല്പര്യംപ്രകാരമാണ് താൻ രണ്ടാമത് വിവാഹം കഴിച്ചത് എന്നാണ് താരം പറയുന്നത്..
ഇന്ന് ബ്രാൻഡ് പ്രമോഷനും മറ്റുമായി, അഞ്ചുലക്ഷത്തിനു മുകളിൽ മഷൂറ ഒരു മാസം സമ്പാദിക്കുന്നുണ്ട് എങ്കിൽ, യൂ ട്യൂബ് വരുമാനവും കൂടി ചേർത്ത് പത്തുലക്ഷത്തിനു മുകളിൽ ആണ് ഒരുമാസം തന്റെപ്രിയപ്പെട്ടവൾ സമ്പാദിക്കുന്നത് എന്നും ബഷീർ അഭിമാനത്തോടെ തന്നെ പറയുന്നു. ഇപ്പോൾ യുട്യൂബിൽ ഒന്നു മില്യൺ നേടിയത് അവളുടെ ആത്മാർഥയുടെയും കഷ്ടപ്പാടിന്റെയും ഫലമാണ് എന്നാണ് ബഷീർ പറയുന്നത്, കാരണം അത്രത്തോളം പ്രതിസന്ധികൾ ഈ യാത്രയിൽ മഷൂറ അതി ജീവിച്ചിട്ടുണ്ട്. തന്നെ പ്രണയിക്കുന്ന സമയം മുതൽ നേരിട്ട പ്രതിസന്ധികളിൽ തളരാതെയാണ് അവൾ ഈ നേട്ടത്തിലേക്ക് എത്തിയതെന്നും ബഷീർ പറയുന്നു..
Leave a Reply