
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിവിന്റെ പരമാവധി സംഭാവന ചെയ്യുക ! അത് നമ്മുടെ കടമയാണ് ! ബേസിൽ ജോസഫ് !
കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായി വയനാട് മാറുന്ന വേദനാജനകമായ അവസ്ഥയാണ് കാണാൻ കഴിയുന്നത്, വളരെ അപ്രതീക്ഷിതമായി ഒരു പ്രദേശം തന്നെ ഇല്ലാതായ അവസ്ഥ. ഇനിയും കണ്ട് കിട്ടാത്ത മനുഷ്യർ .കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തത്തിനാണ് നാം ഓരോരുത്തരും സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. നാടിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് വയനാടിന് സഹായഹസ്തവുമായി എത്തിയിരിക്കുന്നത്.
അതിജീവനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും സഹായങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ബേസില്‍ ജോസഫ്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി സഹായം നൽകണമെന്ന് ബേസിൽ ജോസഫ് അഭ്യർത്ഥിച്ചത്. സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹ മാധ്യമങ്ങളിൽ ബേസിൽ പങ്കുവെച്ച കുറിപ്പിങ്ങനെ, .‘സമാനതകള്‍ ഇല്ലാത്ത ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചിരിക്കുന്നത് ദുരന്തനിവാരണത്തിനായി നമ്മളാല്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ ഓരോ മലയാളിയും ബാധ്യസ്ഥരാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിവിന്റെ പരമാവധി സംഭാവന ചെയ്യുക.. എന്നായിരുന്നു..

കഴിഞ്ഞ ദിവസം വിളിച്ച വാർത്താ സമ്മേളനത്തിൽ ഇതുവരെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചവലിയ സമഭാവനകളെ കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു, നടൻ വിക്രം 20 ലക്ഷം രൂപയും തമിഴ്‌നാട് സർക്കാർ അഞ്ചു കോടി രൂപയും നൽകിയിരുന്നു. അതുപോലെ കേരളത്തിലെ എല്ലാ പ്രമുഖ വ്യവസായികളും സഹായം നൽകിയിട്ടുണ്ട്. എം എ യൂസഫലി, പ്രമുഖ വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്‌സ് ഉടമ കല്ല്യാണ രാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പും അഞ്ച് കോടി രൂപയുടെ സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.
അതുപോലെ തന്നെ കെഎസ്എഫ്ഇ അഞ്ചു കോടി രൂപയും കാനറ ബാങ്ക് ഒരുകോടി രൂപയും കെഎംഎംഎല്‍ 50 ലക്ഷം രൂപയും വനിത വികസന കോര്‍പ്പറേഷന്‍ 30 ലക്ഷം രൂപയും, ഔഷധി ചെയര്‍ പേഴ്‌സണ്‍ ശോഭന ജോര്‍ജ് 10 ലക്ഷം രൂപയും നല്‍കി. അതോടൊപ്പം ടിബറ്റന്‍, ആത്മീയ നേതാവ് ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ സംഭാവനയായി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ മന്ത്രിമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാനും തീരുമാനിച്ചിട്ടുണ്ട്.
Leave a Reply