അച്ഛന്റെ മകൾ തന്നെ ! ഉയർന്ന നേട്ടം കരസ്ഥമാക്കി സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് ! കേരള തനിമയിൽ തിളങ്ങിയ താര പുത്രിക്ക് കൈയ്യടി !

സുരേഷ് ഗോപിയും കുടുംബവും എന്നും മലയാളികൾക്ക് വളരെ പ്രിയപെട്ടവരാണ്. അദ്ദേഹം ഒരു നടൻ രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ ഉപരി നല്ലൊരു കുടുംബ നാഥൻ കൂടിയാണ്, നാല് മക്കളുടെ പിതാവായ അദ്ദേഹം തന്റെ കുടുംബത്തെ എന്നും ഹൃദയത്തോട് ചേർത്ത് നിർത്തിയിരുന്നു. മക്കളിൽ ഗോകുൽ മാത്രമാണ് ഇപ്പോൾ അഭിനയ രംഗത്ത് സജീവമായി നിൽക്കുന്നത്, ഏറ്റവും ഇളയ മകൻ മാധവനും തന്റെ ആദ്യ സിനിമയുടെ ഷൂട്ടിങ് തിരക്കുകളിലാണ്.

പക്ഷെ പെണ്മക്കൾ രണ്ടുപേരും പൊതുഇടങ്ങളിൽ പോലും അത്ര സജീവമല്ല, പക്ഷെ മോഡലിംഗ് രംഗത്ത് ഒരു കൈ നോക്കിയിരുന്നു. .ഇപ്പോഴിതാ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. തന്റെ ബിരുദ ദാന ചടങ്ങിന്റെ ചിത്രങ്ങളാണ് ഭാഗ്യ പങ്കുവച്ചത്. ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയില്‍ നിന്നാണ് ഭാഗ്യ ബിരുദം നേടിയത്. തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും ഭാഗ്യ അതിനൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്.

എന്നാൽ താര പുത്രി കൈയ്യടി നേടുന്നത് മറ്റൊരു കാര്യത്തിനാണ്, ചടങ്ങിൽ തിളങ്ങാൻ ഭാഗ്യ തിരഞ്ഞെടുത്തത് കേരള സാരി ആയിരുന്നു എന്നതാണ്. കേരള സാരി അണിഞ്ഞാണ് ഭാഗ്യ ചടങ്ങിനെത്തിയത്. അനവധി പേര്‍ ഭാഗ്യയ്ക്ക് അഭിനന്ദനം അറിയിച്ച്‌ കമന്റ് രേഖപ്പെടുത്തുന്നുണ്ട്. അതുപോലെ അദ്ദേഹത്തിന്റെ മറ്റൊരുന മകളായ ഭാവ്നിയും സിനിമയിലേക്ക് ചുവട് വെക്കുന്നു എന്ന വാർത്തകളും അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വളരെ വലിയ ശ്രദ്ധ നേടിയിരുന്നു.

ഇതിന് മുമ്പ് തന്റെ മക്കളെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞിരുന്നത് ഇങ്ങനെ, എന്റെ മക്കളിൽ എന്നോട് ഏറ്റവും കൂടുതൽ അടുപ്പം മകൾ മാധവന് ആണെന്നും, അവൻ എന്റെ തലയിൽ കയറി ഇരിക്കുക ആണെന്നും, പക്ഷെ ഗോകുൽ എന്നെ എപ്പോഴും വളരെ ബഹുമാനത്തോടെ ദൂരെ നിന്ന് നോക്കികാണാനാണ് ഇഷ്ടമെന്നും. തന്റെ രണ്ടു കുട്ടികളും തന്റെ ഭാഗ്യമാണ് എന്നും സുരേഷ് ഗോപി പറയുന്നു… മക്കളുടെ അടുത്ത് സ്ട്രിക്ടായ അച്ഛനല്ല ഞാന്‍. എല്ലാ സ്വാതന്ത്ര്യവും കൊടുക്കാറുണ്ട്. മാധവ് എന്നെ കൂട്ടുകാരനെപ്പോലെയാണ് കാണുന്നത്. ഇനി അവൻ എപ്പോഴാ എന്നെ അളിയാ എന്ന് വിളിക്കുന്നത് പോലും എനിക്കറിയില്ല. പെണ്‍മക്കള്‍ക്കും സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. ഒരു മകള്‍ അത് ശരിക്കും ഉപയോഗിക്കുന്നുണ്ടെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

അതേസമയം സുരേഷ് ഗോപിയുടേതായി ഒരുപിടി ചിത്രങ്ങളാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. അരുണ്‍ വര്‍മയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ഗരുഡന്‍’ ആണ് സുരേഷ് ഗോപിയുടെ പുതിയ ചിത്രം. മിഥുന്‍ മാനുവല്‍ തിരക്കഥ എഴുതിയ ചിത്രം നിര്‍മിക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫനാണ്. ബിജു മോനോന്‍, അഭിരാമി, സിദ്ദീഖ്, ദിലീഷ് പോത്തന്‍, ജഗദീഷ്, മേജര്‍ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. അതുപോലെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കിങ്ങ് ഓഫ് കൊത്ത’ യില്‍ ഒരു പ്രധാന വേഷത്തില്‍ ഗോകുലും എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘കുമ്മാട്ടികളി’ എന്ന ചിത്രത്തിലൂടെ മാധവ് സുരേഷും ഉണ്ടാക്കമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *