ആഷിഖിനെതിരെ അന്വേഷണം വേണം ! മതത്തെ കൂട്ടുപിടിച്ച് വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് ! മതമില്ലെന്ന് പറയുന്ന ആഷിക് അബു എന്തിനാണ് താനൊരു മുസ്ലീമാണെന്ന് വിശ്വസിക്കുന്നത് ! ഭാഗ്യലക്ഷ്മി !

വളരെ അപ്രതീക്ഷിതമായിട്ടാണ് തമിഴ് സിനിമ പിന്നണി ഗായിക സുചിത്ര നടി റിമ കല്ലിങ്കലിനെതിരെയും ആഷിഖ് അബുവിനെതിരെയും ഗുരുതമായ ലഹരി ആരോപണം ഉന്നയിച്ചത്. എന്നാൽ ഇരുവരും ആ ആരോപണം നിഷേധിക്കുകയായിരുന്നു, ഇപ്പോഴിതാ ആഷിഖ് അബുവിനെതിരെ അന്വേഷണം വേണമെന്ന് പറയുകയാണ് ഡബ്ബിങ് ആർട്ടിസ്റ്റുകൂടിയായ ഭാഗ്യലക്ഷ്മി. താനൊരു മുസ്ലിം ആയതിനാലാണ് തനിക്ക് നേരെ ഇത്തരം ആരോപണങ്ങള്‍ വരുന്നതെന്നായിരുന്നു ആഷിക് അബുവിന്റെ വാദം, എന്നാൽ ആരോപണം മറക്കാൻ ആഷിഖ് മതത്തെ കൂട്ടുപിടിക്കുന്നു എന്നാണ് ഭാഗ്യലക്ഷ്മി ആരോപിക്കുന്നത്.

ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ, ഇവരുടെ എതിർപക്ഷത്ത് നില്‍ക്കുന്ന ആള്‍ക്കാർക്കെതിരെ വരുന്ന ആരോപണങ്ങളെല്ലാം ശരിയാണെന്ന് പറയുന്നവരാണ് റിമാ കല്ലിങ്കല്‍. എന്നാല്‍ ഇവർക്കെതിരെ വരുന്ന വാർത്തകള്‍ വ്യാജമാണെന്ന് പറയുന്നു. ഡബ്ല്യുസിസി എല്ലാം ഏകപക്ഷീയമായാണ് കാണുന്നത്. പല സ്ഥലത്തും പോയി മലയാളം ഇൻഡസ്ട്രിയയെപ്പറ്റി വളരെ മോശമായാണ് റിമ കല്ലിങ്കലും പാർവതി തിരുവോത്തുമെല്ലാം പറയുന്നത്. മലയാള സിനിമ മോശമാണെങ്കില്‍ ഇവർക്ക് മലയാള സിനിമ വേണ്ടെന്നുവച്ചാല്‍ പോലെ. മലയാള സിനിമയില്‍ അഭിനയിക്കില്ല എന്ന് പറയാമല്ലോ ഇവർക്ക്.

അതുപോലെ ഇപ്പോൾ  ആഷിക് അബുവിനെതിരെയും റിമാ കല്ലിങ്കലിനെതിരെയും ഉയർന്ന ല,ഹ,രി ആരോപണങ്ങളില്‍ അന്വേഷണം വേണം. എന്നാല്‍ അത് സംബന്ധിച്ചുള്ള വാർത്തകള്‍ അതേപടി മുക്കുകയാണ് ഇവിടെ. ആരോപണങ്ങള്‍ ശരിയോ തെറ്റോ എന്നുള്ളത് അന്വേഷിക്കണം. നിരപരാധികള്‍ ആണെങ്കില്‍ അവർ അത് തെളിയിക്കട്ടെ. ഇടതുപക്ഷക്കാരനായ ആഷിക് അബു സ്വയം മുസ്ലിം ആണെന്ന് വിശ്വസിക്കുന്നുണ്ടോ. മതമില്ല എന്നല്ലേ അദ്ദേഹം പറയുന്നത്. അങ്ങനെയുള്ള ആഷിക് അബു എന്തിനാണ് താൻ മുസ്ലിം ആണെന്ന് വിശ്വസിക്കുന്നത്. മതത്തെ കൂട്ടുപിടിച്ച് ആരോപണം മറക്കാൻ നോക്കേണ്ട എന്നും ഭാഗ്യലക്ഷ്മി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *