ബിഗ് ബോസ്സിൽ ഭാഗ്യലക്ഷ്മിയെ തേടിയെത്തിയത് ഭർത്താവിന്റെ വിയോഗവാർത്ത !! ഞെട്ടലോടെ ബിബി ഹൗസ് !!

മലയാള സിനിമയുടെ ചരിത്രത്തിൽ സ്വർണ ലിപികളിൽ എഴുതപെട്ട ഏതൊരു ചിത്രമെടുത്താലും അതിൽ ഭാഗ്യലക്ഷ്മിയുടെ സാനിധ്യം ഉണ്ടാകുമെന്നത്  വളരെ ഉറപ്പായകാര്യമാണ്,  ഇപ്പോൾ ഭാഗ്യലക്ഷ്മി  മലയത്തിലെ ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ്സിൽ മത്സരാർഥിയാണ്.. നിരവധി വിമർശനങ്ങൾ നേരിട്ടിരുന്ന സമയത്താണ് അവർ ആ ഷോയിൽ പങ്കെടുക്കാൻ പോയിരുന്നത്, യൂട്യൂബിൽ അശ്ലീല പരാമർശങ്ങൾ നടത്തിയ ഒരു യൂട്യൂബറെ വീട്ടിൽ കയറി തല്ലുകയും കരിഓയിൽ ഒഴിക്കുയും തെറിപറയുകയും ചെയ്തു എന്നായിരുന്നു ഭാഗ്യലക്ഷ്മിക്ക്എതിരെ ഉള്ള പരാതി.. ഇതിന്റെ ദൃശ്യങ്ങളെല്ലാം സോഷ്യൽ മീഡിയിൽ വൈറലായിരുന്നു… ഇതിന്റെ കേസ് നടക്കുന്ന സമയത്താണ് ഭാഗ്യലക്ഷ്മി  ബിഗ് ബോസ്സിൽ എത്തുന്നത്….

പ്രേക്ഷകപിന്തുണ ഇപ്പോൾ ഭാഗ്യലക്ഷ്മിക്ക്  ഉണ്ട് അതുകൊണ്ടാണ് അവർ ഇപ്പോഴും ആ ഷോയിൽ തുടരുന്നത്.. ഇപ്പോൾ എല്ലാവരെയും  ഞെട്ടിച്ചുകൊണ്ട് ബിഗ് ബോസ് ആ വാർത്ത അവരെ അറിയിച്ചിരിക്കുകയാണ്, അവരുടെ ഭർത്താവ് മരണപെട്ടു എന്നുള്ള വാർത്ത.. കഴിഞ്ഞദിവസത്തെ എപ്പിസോഡിഡിലാണ് ഭാഗ്യലക്ഷ്മിയെ ബിഗ് ബോസ് ഈ വിവരം അറിയിച്ചത്. ഇതിനു പിന്നാലെ വികാരഭരിതമായ രംഗങ്ങള്‍ക്കാണ് പിന്നീട് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. നിറ കണ്ണുകളോടെയാണ് ഭാഗ്യലക്ഷ്മി രമേശിന്റെ വിയോഗവാര്‍ത്ത കേട്ടത്.

ഈ കാരണത്താൽ നിങ്ങൾക്ക് വീട്ടിൽ പോകണോ എന്നും ബിഗ് ബോസ് ഭാഗ്യലക്ഷ്മിയോട് ചോദിച്ചിരുന്നു… അതിൽ അവരുടെ മറുപടി ഇങ്ങനെയായിരുന്നു.. അദ്ദേഹം കുറച്ച് നാളായി സുഖമില്ലാതെ കിടക്കുകയായിരുന്നു, രണ്ട് വൃക്കകളും പ്രവര്‍ത്തനരഹിതമായ അവസ്ഥയില്‍ രോഗാവസ്ഥയില്‍ കഴിയുകയായിരുന്നു രമേശ്. ‘ഞാന്‍ പറഞ്ഞതാണ് കിഡ്‌നി തരാമെന്ന്. പക്ഷേ അപ്പോഴും ഈഗോയായിരുന്നു അദ്ദേഹത്തിന് …  ഞാൻ ഇങ്ങോട്ട് വരുന്നതിനുമുമ്പ് അദ്ദേഹത്തെ പോയി കണ്ടിരുന്നുയെന്നും, തങ്ങള്‍ വിവാഹ മോചിതരായതുകൊണ്ട് തന്നേക്കാളും മക്കളുടെ സാന്നിധ്യമാണ് അവിടെ ആവശ്യമെന്നും അവരോട് ഒന്ന് സംസാരിക്കാനുള്ള അവസരം ഒരുക്കണമെന്നും ബിഗ് ബോസിനോട് ഭാഗ്യലക്ഷ്മി അഭ്യര്‍ത്ഥിച്ചു. അതിനുള്ള അവസരമൊരുക്കാമെന്ന് ബി​ഗ് ബോസ് അറിയിക്കുകയും ചെയ്തു.

താൻ അവിടെ ഇല്ലാത്തത്കൊണ്ട് തന്റെ മക്കൾക്ക് എന്ത് ചെയ്യണം എന്നറിയില്ലാരിക്കും എനിക്ക് അവരെ വിളിക്കണം സംസാരിക്കണം എല്ലാ കാര്യത്തിനും അവർ അവിടെ ഉണ്ടായിരിക്കണം 16 കഴിയും വരെ അവിടെ നിന്നും പോകരുത്, അവിടെ തന്നെ നില്‍ക്കണം എന്ന് അവര്‍ക്ക് പറഞ്ഞുകൊടുക്കണം’, കരഞ്ഞുകൊണ്ട് ഭാഗ്യലക്ഷ്മി പറഞ്ഞു.

പ്രതീക്ഷിദമായ ഈ ദുഃഖവാർത്ത കേട്ട് ബിഗ് ബോസ്സിലെ മറ്റ് മത്സാർത്ഥികൾ ഏവരും ഞെട്ടിയിരുന്നു, അതിനു ശേഷം ഏവരും ഭാഗ്യലക്ഷ്മിയെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.. അവരോടു എല്ലാവരും പൊക്കോളൂ, ഞാന്‍ കുറച്ചുനേരം ഒറ്റക്കിരിക്കട്ടെ’ എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി… 1985ല്‍ ഭാഗ്യലക്ഷ്മിയും രമേശ് കുമാറും വിവാഹിതരാകുകയും പിന്നീട് പരസ്പരമുള്ള പൊരുത്തക്കേടുകളും അഭിപ്രയ വ്യത്യാസങ്ങളും കൊണ്ട് ഇവർ വേര്‍പിരിയുകയുമായിരുന്നു.  ഇവർക്ക് രണ്ട് ആൺ മക്കളാണ് ഉള്ളത്.. അതിൽ ഒരാൾ വിവാഹിതനാണ്…

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *