പതിനാലുവയസുകാരിയായ വീട്ടുജോലിക്കാരിയായ കുട്ടിയോട് ഭാനുപ്രിയയും സഹോദരനും മോശമായി പെരുമാറി എന്നായിരുന്നു പരാതി !
മലയാളത്തിന്റെ ഇഷ്ട നായികമാരിൽ ഒരാളാണ് ഭാനുപ്രിയ, അവർ മലയാള സിനിമയിൽ ഒരുപിടി ഹിറ്റ് ചിത്രങ്ങൾ ചെയ്തിരുന്നു. 1996-ല്‍ അഴകിയ രാവണന്‍ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ നായികയായതോടെയാണ് നടിയെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്, താരം ഏറെ തിളങ്ങിരുന്നു.. അതിനുശേഷം കൊച്ച് കൊച്ച് സന്തോഷങ്ങൾ എന്ന ചിത്രത്തിൽ അവതരിപ്പിച്ച നർത്തകിയുടെ വേഷം വളരെ മനോഹരമായിരുന്നു…
കഴിവുള്ള അഭിനേത്രി എന്നതിനപ്പുറം അവർ മികച്ചൊരു നർത്തകികൂടിയാന്നെന്നു തെളിച്ചിരുന്നു, ഇതിനോടകം നിരവധി വേദികളിൽ താരം തനറെ സാനിധ്യം അറിയിച്ചിരുന്നു. 1967 ജനുവരി 15 ന് ആന്ധ്രയിലെ രാജമുണ്ട്രിക്കടുത്തുള്ള രംഗമ്ബേട്ട ഗ്രാമത്തിലാണ് തെലുങ്ക് സംസാരിക്കുന്ന കുടുംബത്തില്‍ ഭാനുപ്രിയ ജനിച്ചത്. അച്ഛൻ പാണ്ഡു ബാബു, ‘അമ്മ രാഗമാലി.. ഇവരുടെ യഥാർഥ പേര് മംഗഭാനു എന്നായിരുന്നു, സിനിമയിൽ വന്നതിനുശേഷം പേര് മാറ്റുകയായിരുന്നു, ഇവർക്ക് ഒരു സഹോദരിയും സഹോദരനുമുണ്ട്, സഹോദരി ശാന്തി പ്രിയ ഒരു നടി കൂടിയാണ്.
90 കളിലാണ് ഭാനുപ്രിയ സിനിമയിൽ കൂടുതൽ സജീവമായതും ബോളിവുഡിലും കൂടുതൽ തിളങ്ങിയതും, ഇതിനോടകം ഇവർ 100 ഇത് കൂടുതൽ ചിത്രങ്ങൾ ചെയ്തു കഴിഞ്ഞു, 25 ഓളം തെലുഗു സിനിമകളിലും, 30 ഓളം തമിഴ് സിനിമകളിലും 14 ഓളം ഹിന്ദി സിനിമകളിലും നായികയായി അഭിനയിച്ചിട്ടുണ്ട്. ഇന്ത്യൻ ശാസ്ത്രീയ നൃത്തം അഭ്യസിച്ച ഭാനു പ്രിയ നിരവധി സ്റ്റേജ് പ്രോഗ്രാമുകളും ചെയ്തിട്ടുണ്ട്. ഈ പ്രശസ്തയിൽ നിന്ന താരത്തിന്റെ പേര് അടുത്തിടെ ഒരു വിവാദത്തിൽ പെട്ടിരുന്നു.
വെറും പതിനാലുവയസുകാരിയായ വീട്ടുജോലിക്കാരിയായ കുട്ടിയെ ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് നടി ഭാനുപ്രിയയ്‌ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു.ആന്ധ്രപ്രദേശ് സ്വദേശിയായ പ്രഭാവതിയാണ് പതിനാലു വയസുകാരിയായ തന്റെ മകളെ കാണാന്‍ നടി അനുവദിക്കുന്നില്ലെന്നും പറഞ്ഞുറപ്പിച്ച ശമ്ബളം മകള്‍ക്ക് നല്‍കുന്നില്ലെന്നും ആരോപിച്ച് പരാതി നല്‍കിയിരിക്കുന്നത്. ഏജന്റ് വഴിയാണ് മകളെ ഭാനുപ്രിയയുടെ ചെന്നൈയിലെ വീട്ടിലേക്ക് 10,000 രൂപ മാസശമ്ബളത്തിന് അയച്ചത്.
കൂടാതെ തന്റെ മകളെ ഭാനുപ്രിയയുടെ സഹോദരൻ ശാരീരികമായി ഉപദ്രവിച്ചു എന്നും അത് ഭാനുപ്രിയയുടെ സമ്മതത്തോടെ ആയിരുന്നു എന്നും ആ പരാതിയിൽ പറഞ്ഞിരുന്നു. തന്റെ മകളെ കാണാൻ ചെന്നൈയിലെത്തിയ കുടുംബത്തിനെ ഗോപാലകൃഷ്ണന്‍ ഭീഷണിപ്പെടുത്തിയെന്നും പ്രഭാവതി നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ ഭാനുപ്രിയ പൂര്‍ണമായും ഇക്കാര്യങ്ങളെല്ലാം നിഷേധിക്കുക ആയിരുന്നു. പെണ്‍കുട്ടി വീട്ടില്‍ നിന്നും ഒന്നരലക്ഷം വിലമതിക്കുന്ന സാധനങ്ങള്‍ മോഷ്ടിച്ചുവെന്നും പരാതിയുമായി മുന്നോട്ട് നീങ്ങുമെന്ന് കുടുംബത്തിനെ അറിയച്ചതിനെ തുടര്‍ന്നുമാണ് അവര്‍ വ്യാജ പരാതി നല്‍കിയതെന്നാണ് ഭാനുപ്രിയ വെളിപ്പെടുത്തിയിരുന്നു. ഭാനുപ്രിയ ഭർത്താവുമായി പിരിഞ്ഞ് തന്റെ ഏകമകളുമായി ചെന്നൈയിലാണ് ഇപ്പോൾ താമസം, ഒരു ഡാൻസ് സ്കൂളും നടത്തുന്നുണ്ട്
Leave a Reply