”ആളുകള്‍ പറയും, കാലം എല്ലാ മുറിവുകളും ഉണക്കുമെന്ന്! പക്ഷേ, എല്ലായ്‌പ്പോഴും യാഥാര്‍ത്ഥ്യം അങ്ങനെയാകണമെന്നില്ല ! ഭാവന
മലയാളികൾക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് ഭാവന, നമ്മൾ എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തി ഇന്ന് തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനേത്രിമാരിൽ ഒരാളാണ് ഭാവന. ഒരു അഭിനേത്രി എന്നതിനപ്പുറം വ്യക്തി ജീവിതത്തിൽ ഏറെ പ്രതിസന്ധികളെ തരണം ചെയ്ത ആളുകൂടിയാണ് ഭാവന. ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ നഷ്ടത്തെ കുറിച്ച് ഭാവന പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. അച്ഛന്റെ ഒന്‍പതാം ചരമ വാര്‍ഷിക ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടി ഭാവന. അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഭാവനയുടെ കുറിപ്പ്. ‘മുന്നോട്ടുള്ള യാത്ര തുടരുക, നീ തോല്‍ക്കുന്നത് കാണാന്‍ സ്വര്‍ഗത്തിലെ ആള്‍ ആഗ്രഹിക്കുന്നില്ല’ എന്നാണ് ഭാവന പറയുന്നത്.
ഭാവന പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ”ആളുകള്‍ പറയും, കാലം എല്ലാ മുറിവുകളും ഉണക്കുമെന്ന്! പക്ഷേ, എല്ലായ്‌പ്പോഴും യാഥാര്‍ത്ഥ്യം അങ്ങനെയാകണമെന്നില്ല. അച്ഛാ… ഓരോ നിമിഷവും ഞങ്ങള്‍ അങ്ങയെ മിസ് ചെയ്യുന്നു, കടന്നു പോകുന്ന ഓരോ ദിവസവും, ഓരോ ഉയര്‍ച്ച താഴ്ചകളിലും… എല്ലായ്പ്പോഴും അങ്ങ് ഞങ്ങളുടെ ഹൃദയങ്ങളിലുണ്ട്” എന്ന് ഭാവന കുറിച്ചു.
ഭാവനയുടെ ജീവിതത്തിലെ ഏറ്റവും വലിയ വിഷമഘട്ടത്തിലാണ് അച്ഛനും വിടപറയുനത്ത്. പ്രതിസന്ധി ഘട്ടങ്ങളില്‍ വരെ ഭാവനയ്‌ക്കൊപ്പം എല്ലായ്‌പ്പോഴും താങ്ങായി പിതാവ് ഉണ്ടായിരുന്നു. ഫോട്ടോഗ്രാഫറായിരുന്നു ഭാവനയുടെ പിതാവ് ബാലചന്ദ്രന്‍. ഭാവനയുടെയും നവീന്റെയും വിവാഹ നിശ്ചയം കഴിഞ്ഞതിന് പിന്നാലെയായിരുന്നു അപ്രതീക്ഷിതമായി ബാലചന്ദ്രന്റെ മ,ര,ണം. രക്തസമ്മര്‍ദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു മ,ര,ണം.
ഒട്ടും നിനച്ചിരിക്കാത്ത സമയത്ത് വളരെ അപ്രതീക്ഷിതമായി സംഭവിച്ച ഒന്നായിരുന്നതുകൊണ്ട് തന്നെ അച്ഛന്റെ വേർപാട് ഉണ്ടാക്കിയ മുറിവ് തന്റെ മ,ര,ണം വരെ നിലനില്‍ക്കുമെന്ന് ഭാവന മുമ്പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതുപോലെ തനിക്കുനേരെ ഉണ്ടായ സൈബർ ആക്രമണങ്ങളെ കുറിച്ച് ഭാവന പറഞ്ഞിരുന്നതിങ്ങനെ, എന്നെ കുറിച്ച് ഒന്നും അറിയാത്ത സിനിമയിൽ ഞാൻ ചെയ്ത് കഥാപത്രങ്ങൾ മാത്രം കണ്ട് എന്നെ കുറിച്ച് അഭിപ്രായം പറയുന്നത് കേൾക്കുമ്പോൾ എന്റെ ജീവിതത്തെ കുറിച്ച് അവർ പറയുന്നത് കേൾക്കുമ്പോൾ അതെല്ലാം ഏറെ വിഷമിപ്പിക്കുന്നുണ്ട്.
നമുക്ക് ഒരാളെ കുറിച്ച് അറിയില്ലെങ്കിൽ അഭിപ്രായം പറയാതെ എങ്കിലും ഇരിന്നുകൂടെ എന്നൊക്കെ ചിന്തിക്കാറുണ്ട്. അവർക്ക് ആർക്കും ഞാൻ ഒരു ദ്രോഹവും ചെയ്തിട്ടില്ല. തന്റെ വിവാഹ ജീവിതത്തെ കുറിച്ചും ഭാവന സംസാരിക്കുന്നുണ്ട്. ‘നവീനെ 2011 മുതൽ അറിയാം. ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു. കുടുംബത്തെയും പരിചയം ഉണ്ടായിരുന്നു. അങ്ങനെയാണ് വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത് എന്നും ഭാവന പറയുന്നു.
Leave a Reply