‘ആ ദിവസം സംഭവിച്ചത് എന്ത്’ !! ‘ജീവിതത്തിലെ ദുരനുഭവം’ ഭാവന തുറന്ന് പറയുന്നു !!
മലയാളികളുടെ സ്വന്തം അഭിനേത്രി നടി ഭാവന. നമ്മുടെ മുന്നിൽ വളർന്നു വന്ന യുവ നായിക. കാർത്തിക എന്നാണ് താരത്തിന്റെ യഥാർഥ പേര്, സിനിമക്ക് വേണ്ടിയാണ് അത് ഭാവന ആക്കിമാറ്റിയത്, 1986 ജൂൺ 6 ന് തൃശ്ശൂരിൽ ജനിച്ച താരം അവിടെ തന്നെയാണ് തന്റെ പഠനവും പൂർത്തിയാക്കിയത്, 2002 ൽ പുറത്തിറങ്ങിയ കമൽ ചിത്രം ‘നമ്മൾ’ ആണ് ഭാവനയുടെ ആദ്യ ചിത്രം. ശേഷം അനേകം ചിത്രങ്ങൾ കൊണ്ട് സൗത്തിന്ത്യയിലെ മുൻ നിര നായിക…
എന്നാൽ നിനച്ചിരിക്കാതെ കടന്നു വന്ന ഒരു ദുരനുഭവം ജീവിതം ഉലച്ചുകളഞ്ഞു, നടി ഭാവന വനിതക്ക് കൊടുത്ത അഭിമുഖത്തിൽ തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. നടിയുടെ വാക്കുകളിലേക്ക്. ലോകത്തെ തന്നെ വെറുത്തുപോകുന്ന സംഭവമാണ് തന്റെ ജീവിതത്തിൽ ഉണ്ടായത് എന്നാൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല എന്നൊരു ബോധം എനിക്ക് തരാൻ സമൂഹത്തിന് കഴിഞ്ഞതുകൊണ്ടാണ് അത്തരമൊരു അവസ്ഥയില്‍ നിന്ന് താന്‍ രക്ഷപെട്ടതെന്നും ഭാവന പറയുന്നു.
ഏതോ ഒരുത്തന്‍ എന്റെ ജീവിതത്തില്‍ എന്തൊക്കെയോ ചെയ്തതിന് താന്‍ അതോർത്ത് വിഷമിച്ചാല്‍ അത് എന്റെ മനഃസാക്ഷിയോട് തന്നെ ചെയ്യുന്ന വഞ്ചനയായിരിക്കുമെന്ന് എനിക്ക് തോന്നി. ഞാനല്ല തെറ്റുചെയ്തവരാണ് വിഷമിക്കേണ്ടതെന്നും അഭിമുഖത്തില്‍ ഭാവന പറയുന്നു. അന്ന് തൃശ്ശൂരിലെ വീട്ടില്‍ നിന്ന് സന്ധ്യകഴിഞ്ഞാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത്. അതിനിടയിലാണ് പിന്നാലെ വന്ന ഒരു കാറ്ററിങ് വാന്‍ വാഹനത്തില്‍ ഇടിക്കുന്നതും ഡ്രൈവറും വാനിലുള്ളവരുമായി ചില വാക്കുതര്‍ക്കം ഉണ്ടാകുന്നതും. പക്ഷെ അപ്രതീക്ഷിതമായി പെട്ടെന്ന് രണ്ടുപേര്‍ എന്റെ കാറിന്റെ പിന്‍സീറ്റില്‍ എന്റെ ഇരുവശത്തുമായി കയറി.
ശേഷം അവർ ബലമായി എന്റെ കൈയ്യില്‍ പിടിച്ചു.’എന്നെ ഉപദ്രവിക്കാന്‍ വന്നതല്ല, ഡ്രൈവറെയാണ് അവര്‍ക്കുവേണ്ടത് എന്നോകെ പറയുന്നുണ്ടായിരുന്നു. എന്നെ ഞാന്‍ പറയുന്നിടത്ത് ഇറക്കിയിട്ട് ഡ്രൈവറെ അവര്‍ കൊണ്ടുപോകും’ എന്നൊക്കെയാണ് ആദ്യം പറഞ്ഞത്. ഇടയ്ക്ക് ഡ്രൈവറോട് പറഞ്ഞ് കാര്‍ നിര്‍ത്തിച്ച് ചിലര്‍ ഇറങ്ങുകയും മറ്റു ചിലര്‍ കാറിലേക്ക് കയറുകയും ചെയ്തതോടെ എന്തോ ചില പ്രശ്നങ്ങൾ തോന്നിത്തുടങ്ങി.
എന്തോ ഒരു അപകടം അടുത്തെത്തിയത് പോലെ. പിന്നീട് ഞാൻ പതുക്കെ എന്റെ മനഃസ്സാന്നിദ്ധ്യം വീണ്ടെടുത്തു. പിന്നാലെയുള്ള കാറ്ററിങ് വാനിന്റെ നമ്പര്‍ മനസ്സില്‍ ഉരുവിട്ട് കാണാതെ പഠിക്കാന്‍ തുടങ്ങി. ഒപ്പം കയറിയിരിക്കുന്നവരുടെ ഓരോ പെരുമാറ്റങ്ങളും ലക്ഷണങ്ങളും സൂക്ഷിച്ച് മനസിലാക്കി. കാര്‍ നിര്‍ത്തുന്നത് എവിടെയാണെന്ന് തിരിച്ചറിയാന്‍ ചുറ്റുമുള്ള സൈന്‍ ബോര്‍ഡുകളും മറ്റ് കാര്യങ്ങളും നോക്കി മനസ്സില്‍ ഉറപ്പിച്ചു. ഒപ്പമുള്ളവര്‍ പറയുന്ന സംഭാഷണങ്ങളൊക്കെ ഓര്‍മ്മയിലേക്ക് റിക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങി. ഇതിനിടയില്‍ അവര്‍ ആരെയൊക്കെയോ വിളിച്ചു. പാലാരിവട്ടത്ത് നിന്ന് ലാല്‍ മീഡിയയിലേക്ക് തിരിയാതെ കാര്‍ നേരെ വിടാന്‍ നിര്‍ദ്ദേശം വന്നപ്പോള്‍ കൂടുതല്‍ അപകടത്തിലേക്കാണു നീങ്ങുന്നതെന്ന് തോന്നിത്തുടങ്ങി..
പിന്നീട് ഇതിലെ പ്രധാന വില്ലനും കാറില്‍ കയറി. ഷൂട്ടിങിന് ഗോവയില്‍ പോയപ്പോള്‍ എയര്‍പോര്‍ട്ടില്‍ വിളിക്കാന്‍ വന്നത് ഇയാളായിരുന്നു. അങ്ങനെ പരിചയമുണ്ട്. കാറില്‍ വെച്ച് അയാളാണ്, ഇത് തനിക്കെതിരായ ക്വട്ടേഷനാണെന്നും അതു തന്നത് ഒരു സ്ത്രീയാണെന്നുമൊക്കെ പറഞ്ഞത്. ഞങ്ങള്‍ക്ക് വീഡിയോ എടുക്കണമെന്നും ബാക്കി ഡീല്‍ ഒക്കെ അവര്‍ സംസാരിച്ചോളും എന്നും പറഞ്ഞു.
ഇതിലും ഭേദം ഞാൻ ഇല്ലാതായി പോകുന്നതാണ് നല്ലതെന്ന് ആ നിമിഷം തോന്നിപ്പോയി. വണ്ടി ലോക്കായിരുന്നു. ഒരു ചെറിയ ശബ്ദം പോലും പുറത്ത് കേള്‍ക്കില്ല. വീഡിയോ എടുക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഒരു ഫ്ലാറ്റില്‍ കൊണ്ടുപോകും അവിടെ അഞ്ച് പേര്‍ കാത്തിരിക്കുന്നുണ്ട്, പിന്നെ കൂടുതലൊന്നും പറയണ്ടാലോ , എന്നിട്ട് അതു വീഡിയോയില്‍ പകര്‍ത്തും, പിന്നെ എന്തൊക്കെ സംഭവിക്കുമെന്ന് പറയാന്‍ പറ്റില്ല എന്നിങ്ങനെയായിരുന്നു ഭീഷണി.
ആ സമയങ്ങളിൽ പല ചിന്തകളും മനസ്സില്‍ കയറിയിറങ്ങിപ്പോകുന്നതിനിടയില്‍ പലതരത്തിലും അവന്‍ ഉപദ്രവിക്കുന്നുണ്ടായിരുന്നു. ഒരുപാട് സംഭവ വികാസങ്ങള്‍ ആ വണ്ടിയ്ക്കുള്ളില്‍ നടന്നു. താന്‍ ശരിക്കും നിസ്സഹായായിരുന്നു. എല്ലാം കഴിഞ്ഞ് ഫോണ്‍ നമ്പര്‍ തരൂ ഡീല്‍ സംസാരിക്കാന്‍ നാളെ വിളിക്കും എന്ന് അവന്‍ പറഞ്ഞു. ഇതൊക്കെ ചെയ്യാന്‍ പറ്റുമെങ്കില്‍ എന്റെ നമ്പര്‍ കിട്ടാനാണോ നിനക്കൊക്കെ പ്രയാസമെന്ന് തിരിച്ചുചോദിച്ചുവെന്നും ഭാവന പറയുന്നു.
Leave a Reply