ആ കുടുംബം എന്നും എന്നോട് കാണിച്ച വാത്സല്യവും സ്നേഹവും വളരെ വലുതാണ് ! അപ്പു എന്നും മനസ്സിൽ അങ്ങനെ തന്നെ ഉണ്ടാകും ! ഭാവന പറയുന്നു !

ഇന്ത്യൻ സിനിമ ലോകത്തെ തന്നെ ഞെട്ടിച്ച ഒരു വിയോഗ വാർത്തയായിരുന്നു നടൻ പുതീത രാജ്കുമാറിന്റേത്. ഇപ്പോൾ തന്നെ അടുത്ത സുഹൃത്തും കന്നഡയിലെ ആദ്യ നായകനുമായ തന്റെ അപ്പുവിനെ  കുറിച്ച് ഇപ്പോൾ ഭാവന പറഞ്ഞ വാക്കുകളാണ് ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്. “അപ്പൂ. ഇങ്ങനെയാണ് നീ എന്റെ മനസ്സിലും ഹൃദയത്തിലും എന്നും തങ്ങിനില്‍ക്കാന്‍ പോകുന്നത്, എപ്പോഴും പുഞ്ചിരിച്ചുകൊണ്ട്! കന്നഡയിലെ എന്റെ ആദ്യ നായകന്‍, എന്റെ ഏറ്റവും പ്രിയപ്പെട്ട സഹപ്രവര്‍ത്തകരില്‍ ഒരാള്‍. മൂന്നു സിനിമകള്‍ ഒന്നിച്ചഭിനയിച്ചു. ഒരുപാട് ഓര്‍മകള്‍, ചിരികള്‍ അവയെല്ലാം നിന്നോടൊപ്പം എന്നും നിലനില്‍ക്കും. നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യും, നേരത്തെ പോയി കളഞ്ഞല്ലോ,എന്നാണ്  ഭാവന പറഞ്ഞത്.

കൂടാതെ അദ്ദേഹവുമായുള്ള അടുപ്പത്തെ കുറിച്ചും ഭാവന പറയുന്നു. കഴിഞ്ഞ ദിവസം കണ്ട ഒരാൾ പെട്ടെന്ന് ഇല്ലാതാകുക. അതു വല്ലാത്തൊരു ഞെട്ടലാണ്. പുനീതിന്റെ സഹോദരൻ ശിവ രാജ്കുമാർ നായകനായ ഭജറംഗി 2 വിലെ നായിക ഞാനാണ്. ആ സിനിമയുടെ പ്രത്യേക ഷോ വ്യാഴാഴ്ച ഉണ്ടായിരുന്നു. ആ ഫങ്ഷന് പുനീതും ശിവയും കുടുംബത്തിലെ എല്ലാവരും എത്തിയിരുന്നു. ആ കുടുംബം എന്നും എന്നോടു കാണിച്ച വാത്സല്യം വളരെ വലുതാണ്. അവരുടെ വീട്ടിലെ ഒരംഗത്തെപോലെയാണ് എന്നെയും കണ്ടിരുന്നത്.  ഭജറംഗി ചിത്രം  സത്യത്തിൽ ആ കുടുംബത്തിന്റെ ആഘോഷമായിരുന്നു.

മിക്കപ്പോഴും അപ്പു എന്നെ അവരുടെ വീട്ടിൽ ഭക്ഷണം വിളിക്കും. പല കാരണങ്ങൾ കൊണ്ട് പലപ്പോഴും അത് സാധിക്കാറില്ല, അവസമായി കണ്ടപ്പോഴും ഭക്ഷണം കഴിക്കാൻ വീട്ടിൽ ചെല്ലാതിരുന്നതിനു പതിവുപോലെ അപ്പു ദേഷ്യപ്പെട്ടു. വാത്സല്യത്തോടെ എന്നെ ചേർത്തു പിടിച്ചു. അപ്പുവിന്റെ ജീവിതത്തിലെ വഴിത്തിരിവായ ജാക്കി എന്ന സിനിമയിലെ നായിക ഞാനായിരുന്നു. എന്റെയും ആദ്യ കന്നഡ സിനിമയും അതാണ്. അന്നു മുതൽ തുടങ്ങിയതാണു കുടുംബവുമായുള്ള അടുപ്പം. എല്ലാ ആഘോഷ ദിവസങ്ങളിലും അവർ എന്നെയും ഓർത്ത് ഒപ്പം നിർത്താറുണ്ട്.

അവസാനമായി കണ്ട ആ പരിപാടി കഴിഞ്ഞ് യാത്ര പറയുമ്പോൾ ഉടൻ വീട്ടിലേക്കു വരാമെന്നു ഞാൻ അപ്പുവിനോട് പറഞ്ഞു.  വരില്ലെന്നു ;പറഞ്ഞു പതിവുപോലെ അവൻ കളിയാക്കുകയും ചെയ്തു. ജിമ്മിൽവച്ചാണു ഞങ്ങൾ പലപ്പോഴും കണ്ടിരുന്നത്. ഒരു നടൻ എന്നതിലുപരി അവൻ വളരെ നല്ലൊരു മനുഷ്യ സ്‌നേഹി കൂടി ആയിരുന്നു. മാത്രമല്ല   ആരോഗ്യം വളരെ കരുതലോടെ നോക്കിയിരുന്നയാളായിരുന്ന ആളുകൂടിയാണ്. എന്തു തിരക്കുണ്ടെങ്കിലും ജിമ്മിലെത്തും. വളരെ നന്നായി ജോലി ചെയ്യും. സ്നേഹപൂർവം കൂടെനിന്നിരുന്ന ഒരാൾ പെട്ടെന്ന് ഇല്ലാതായപ്പോൾ ഉണ്ടായ അമ്പരപ്പു വലുതാണ്. ആ വലിയ കുടുംബം എനിക്കു തന്ന കരുതൽ ചെറുതല്ല, പ്രത്യേകിച്ചു പുനീത് എന്ന അപ്പു. ആദ്യ കന്നഡ സിനിമ മുതൽ ജീവിതത്തിൽ തന്ന കരുതലും സ്നേഹവും ബാക്കിയാകുന്നു,

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *