തന്റെ അതിജീവനത്തിന്റെ കഥയുമായി ഭാവന ! ‘ദ സര്‍വൈവല്‍’ ടീസര്‍ വൈറലാകുന്നു ! ആശംസ അറിയിച്ച് ആരാധകർ !

ഭാവന നമ്മൾ മലയാളികളുടെ പ്രിയങ്കരിയായ അഭിനേത്രിയാണ്. ഇന്ന് അവർ സൗത്തിന്ത്യ അറിയപ്പെടുന്ന പ്രശസ്ത നടിയായി മാറിക്കഴിഞ്ഞു. പക്ഷെ വളരെ അപ്രതീക്ഷിതമായി അവരുടെ ജീവിതത്തിൽ സംഭവിച്ചത് വളരെ വലിയൊരു ദുരന്തമായിരുന്നു. എന്നാൽ അതിലൊന്നും തളർന്ന് പോകാതെ വളരെ കരുത്തയായി അതിജീവിച്ച ആളുകൂടിയാണ് ഭാവന. അവർ ഇന്ന് ഒരുപാട് പേർക്ക് മാതൃകകൂടിയാണ്. ഇപ്പോഴിതാ അഞ്ചു വർഷത്തിന് ശേഷം അവർ വീണ്ടും മലയാള സിനിമ  രംഗത്ത് സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്.

അതിന്റെ മുന്നോടിയായി മറ്റൊരു സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഭാവനയുടെ ഒരു പുതിയ ഹ്രസ്വചിത്രത്തിന്റെ ടീസർ ആണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. അതിജീവനത്തിന്റെ സാധ്യതകള്‍ മുന്‍നിര്‍ത്തിയുള്ള സ്ത്രീപക്ഷ ആശയം മുൻനിർത്തിയാണ് ഈ ഹ്രസ്വചിത്രം ചെയ്തിരിക്കുന്നത്. പഞ്ചിങ് പാഡില്‍ കഠിന വ്യായാമത്തില്‍ ഏര്‍പ്പെടുന്ന ഭാവനയുടെ ദൃശ്യങ്ങള്‍ പെണ്‍കരുത്തിന്റെ പോരാട്ടവീര്യത്തെ എടുത്ത് കാട്ടുന്നു. ‘ദ സര്‍വൈവല്‍’ എന്നാണ് ഈ ചിത്രത്തിന്റെ പേര്. പോരാട്ടത്തിന്റെ പാതയില്‍ കൈകോര്‍ക്കാമെന്ന ആഹ്വാനവും ചിത്രം നല്‍കുന്നു. മാധ്യമ പ്രവര്‍ത്തകനായ എസ്.എന്‍. രജീഷ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. മൈക്രോ ചെക്ക് ആണ് നിര്‍മാതാക്കൾ.

ടീസറിൽ കാണാൻ കഴിയുന്നത് ശ്കതമായ ഭാവനയുടെ ഉൾ കരുത്തിനെയാണ്. ഏതായാലും വലിയ പ്രതീക്ഷ നൽകുന്ന ടീസറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഭാവന ഇന്നും നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ്, ഭാവനയെ കുറിച്ച് സുഹൃത്തുക്കളായ സയനോറയും ശിൽപ ബാലയും കഴിഞ്ഞ ദിവസം തുറന്ന് പറഞ്ഞിരുന്നത് ഏററെ ശ്രദ്ധ നേടിയിരുന്നു. താരങ്ങളുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു അവൾക്ക് ഈ ലോകത്ത് ഏറ്റവും അടുപ്പമുള്ള രണ്ടുപേർ അവളുടെ അമ്മയും ഭർത്താവുമാണ്.

പക്ഷെ  ചില നിമിഷങ്ങളിൽ  അവര്‍ക്ക് പോലും അവളെ ആശ്വസിപ്പിക്കാനാവുന്നില്ല. എന്തെങ്കിലും നെഗറ്റീവ് കാര്യങ്ങള്‍ വന്നാല്‍ ഞങ്ങളാരും അവളോട് അതേക്കുറിച്ച് പറയാറില്ല. അവള്‍ അത് കാണാതിരിക്കണേയെന്നാണ് ഞങ്ങള്‍ പ്രാര്‍ത്ഥിക്കാറുള്ളത്. പഴയ അവളെ തിരിച്ച് കിട്ടുന്നതിനായുള്ള കാത്തിരിപ്പിലാണ് ഞങ്ങള്‍. അവൾ വിജയിച്ചു എന്ന് തന്നെയാണ് ഞങ്ങൾ എല്ലാവരും വിശ്വസിക്കുന്നത്.

ഒരു സാധാരണ  പെൺകുട്ടിയുടെ ജീവിതത്തിൽ ഇത്തരം മോശം അനുഭവങ്ങൾ ഉണ്ടാകുമ്പോൾ അവൾ പൊതുവെ ആ ജീവിതം അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പോരാടാനായിരുന്നു അവള്‍ തീരുമാനിച്ചത്. ഒരുപാട് പേര്‍ക്ക് അവള്‍ പ്രചോദനമായിട്ടുണ്ട്. ചലച്ചിത്ര മേളയിലേക്ക് അവള്‍ വന്നപ്പോള്‍ ജനം അവളെ സ്വീകരിച്ചത് കണ്ടപ്പോള്‍ അവള്‍ വിജയിച്ചുവെന്നാണ് തോന്നിയത്. കേസൊക്കെ അവസാനിച്ച് അവള്‍ ഒന്ന് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ച് തുടങ്ങുന്നതിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *