‘അവളുടെ ആ സ്വഭാവം കാരണം ഞാൻ അവളെ കെട്ടി മുറുക്കി വെച്ചാണ് വീട്ടിൽ എത്തിച്ചത്’ !! ഭാര്യയെ കുറിച്ച് ഭീമൻ രഘു പറയുന്നു !!
മലയാള സിനിമയിലെ പേരെടുത്ത വില്ലന്മാരിൽ ഒരാളാണ് ഭീമൻ രഘു, രഘു ദാമോദരൻ എന്ന ചങ്ങാനാശ്ശേരിക്കാരൻ കലാകാരൻ 400 ൽ കൂടുതൽ മലയാള ചിത്രങ്ങൾ ചെയ്തിരുന്നു, ഇപ്പോഴും സിനിമയിൽ സജീവ സാന്നിധ്യമാണ് അദ്ദേഹം, യഥാർഥ ജീവിതത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് രഘു, ഏറെ വില്ലൻ കഥാപാത്രങ്ങൾ ചെയ്ത അദ്ദേഹം പിന്നീട് കോമഡി വേഷങ്ങൾ ചെയ്തിരുന്നു, അതും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു..
ഇപ്പോൾ തന്റെ ചില രസകരമായ കുടുംബ വിശേഷങ്ങൾ തുറന്ന് പറയുകയാണ് രഘു, തന്റെ ഭാര്യയുമായി സിനിമ കാണാൻ പോകുമ്പോഴുള്ള അനുഭവമാണ് അദ്ദേഹം പറയുന്നത്.. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് കടക്കാം… ‘പോലീസ് സര്‍വീസില്‍ പ്രവേശിച്ച സമയത്തായിരുന്നു എന്റെ വിവാഹം. ഞാന്‍ കൊച്ചി എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന സമയം. ലാസ്റ്റ് ഫ്‌ളൈറ്റുകൂടി പോയിക്കഴിഞ്ഞ ശേഷമാണ് ഞാന്‍ വീട്ടിലേക്കു പോകുന്നത്. വീട്ടില്‍ ചെന്നതിന് ശേഷം ഭാര്യയുമായി ഒരു സിനിമ കാണാന്‍ തീയേറ്ററില്‍ പോയി.
അവിടെയാണെങ്കിലോ ഹിന്ദി, തമിഴ് സിനിമകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഞാന്‍ എല്ലാ സിനിമകളും ആസ്വദിച്ച് കാണും. ഭാര്യ സുധ തിയേറ്ററില്‍ക്കിടന്ന് സുഖമായി ഉറങ്ങും ഇതാണ് എല്ലായിപ്പോഴും സംഭവിക്കുന്നത് . അങ്ങനെ ഒരിക്കല്‍ സിനിമ കണ്ട് ഇറങ്ങി വീട്ടിലേക്ക് വരുന്നവഴിയില്‍ ഞാന്‍ ഓരോ കാര്യങ്ങള്‍ അവളോട് പറയുകയായിരുന്നു കുറെയായിട്ടും പക്ഷേ തിരിച്ച് മറുപടിയൊന്നും കിട്ടുന്നില്ല അങ്ങനെ വണ്ടി നിര്‍ത്തി നോക്കിയപ്പോള്‍ എന്റെ പിറകില്‍ ചാരിക്കിടന്ന് അവൾ നല്ല സുഖമായിട്ട് ഉറങ്ങുകയാണ്….
അങ്ങനെ ഞാൻ വണ്ടി നിർത്തി അവളെ തട്ടിയുണർത്തി, ഉറക്കച്ചടവില്‍നിന്നും അവള്‍ എഴുന്നേറ്റു, അപ്പോൾ ഞാൻ ചോദിച്ചു ബുള്ളറ്റില്‍ യാത്രചെയ്യുമ്ബോള്‍ പിറകിലിരിക്കുന്ന ആള്‍ ഉറങ്ങിയാല്‍ എന്തൊക്കെ അപകടങ്ങള്‍ വരുമെന്നറിയാമോ എന്ന്, എന്നാൽ അവളുടെ മറുപടി കേട്ട് ഞാൻ ഞെട്ടിപോയി, അവൾ പറയുവാ ‘ ഇത് ഇന്ന് മാത്രമല്ലല്ലോ, എപ്പോഴും ഇങ്ങനെയല്ലേ വരുന്നത്!’ പിന്നെന്താ എന്ന്… ഇത്കേട്ട് ഞാൻ ആകെ കിളിപോയി അവസ്ഥയായി….
പിന്നെ അവസാനം ഞാൻ തന്നെ ഇതിനൊരു മാർഗം കണ്ടെത്തി, സിനിമ കണ്ടിറങ്ങിവന്ന് ബുള്ളറ്റില്‍ ഇരിക്കുമ്ബോള്‍ കട്ടിയുള്ള ഒരു തുണികൊണ്ട് ഞാൻ അവളെ ചേര്‍ത്ത് വയറില്‍കെട്ടി വയ്ക്കും. അപ്പോള്‍ പിന്നെ വീടുവരെ അവൾ സുരക്ഷിതമായി അവിടെത്തന്നെ ഇരുന്നോളും’ എന്നും ഭീമൻ രഘു പറയുന്നു… അപ്പോൾ ചിലര് ചോദിക്കും എന്നാൽ പിന്നെ ഭാര്യയെ കൂടെകൊണ്ടുപോകാതിരുന്നു കൂടെ എന്ന് പക്ഷെ അവളില്ലാതെ എനിക്ക് സിനിമക്ക് പോകുന്നത് ഇഷ്ടമല്ല അടുത്തിരുന്നു ഉറങ്ങുകയാണെകിലും അതൊരു ബലമാണ് എന്നും അദ്ദേഹം പറയുന്നു……
2019 ൽ പുറത്തിറങ്ങിയ ‘മിസ്റ്റർ പവനായി’ എന്ന ചിത്രമാണ് അദ്ദേഹം അവസാനം ചെയ്തിരുന്നത്, ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ഏറ്റവും പുതിയ ജനപ്രിയ പരമ്പര ‘കൂടെവിടെ’യിൽ കൊമ്പൻ എന്ന വില്ലൻ വേഷം ചെയ്യുന്നത് ഭീമൻ രഘുവാണ്….
Leave a Reply