
സൂര്യക്ക് ഇഷ്ടം മണികുട്ടനെ !! പക്ഷെ മണികുട്ടന് ഇഷ്ടം ആ തട്ടമിട്ട പെൺകുട്ടിയെ !!
ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് ഇപ്പോൾ എന്നും കേരളക്കരയിൽ ഒരു ചർച്ച വിഷയമാണ്, പലരും ഷോ കാണാൻ താല്പര്യം പ്രകടിപ്പിക്കാറില്ലെങ്കിലും അതിൽ എന്താണ് നടക്കുന്നതെന്നറിയാൻ ഏവർക്കും പരുപാട് താല്പര്യമുണ്ട്, അത്തരത്തിൽ കഴിഞ്ഞ ദിവസം ഭാഗ്യലക്ഷ്മിയുടെ ഭർത്താവ് മരണപ്പെട്ട വാർത്തയായിരുന്നു ഏവരും ഏറ്റെടുത്തിരുന്നത്.. കൂടതെ ഇതുവരെയും ബിഗ് ബോസ്സിൽ ഒരു പ്രണയം സംഭവിച്ചിട്ടില്ല എന്നാണ് കരുതുന്നതെങ്കിലും അത് അങ്ങനെയല്ല മണിക്കുട്ടൻ അഡോണി തുടങ്ങിയ താരങ്ങൾ ഏകദേശം ഒരു പ്രണയത്തിന്റർ വക്കോളം എത്തിയിരുന്നു … ആദ്യം ഋതുവും മണികുട്ടനും പ്രായത്തിലാണെന്നുള്ള വാർത്തകൾ സോഷ്യൽ മീഡിയിൽ ചൂടുപിടിച്ചിരുന്നു, അതിനു ശേഷം അഡോണി ഏയ്ഞ്ചൽ എന്നിങ്ങനെ പലരുമായി ഗോസിപ്പുകൾ വന്നിരുന്നു…
അവസാനം മണികുട്ടനും സൂര്യയും തമ്മിൽ പ്രണയത്തിലാണെന്നുള്ള വാർത്തകകൾ ഏകദേശം എല്ലാവരും ഉറപ്പിച്ചുവരുന്ന ഈ സമയത്താണ് കഴിഞ്ഞ ദിവസത്തെ ഈ എപ്പിസോഡ് വീണ്ടും ചർച്ചയാകുന്നത്… ബുദ്ധിയുടെയും സൗന്ദര്യത്തിന്റേയും പേരില്‍ മത്സരം നടക്കുകയാണെങ്കില്‍ ഹൗസില്‍ നിന്ന് നിങ്ങള്‍ ആരെയാകും പറഞ്ഞയക്കുക എന്നുള്ളതായിരുന്നു ടാസ്ക്ക്. ഇതിന്റെ കാരണവും മത്സാർത്ഥികൾ പറയണം .. അതിൽ ആദ്യമെത്തിയ സജ്‌ന തന്റെ ഭർത്താവായ ഫിറോസിനെയാണ് തിരഞ്ഞെടുത്തത്, അടുത്തതായി വന്ന മണിക്കുട്ടൻ സൗന്ദര്യത്തിന്റെ കാര്യത്തിൽ തനിക്ക് തട്ടമിട്ട സുന്ദരി മജ്‌സിയ ആണെന്നും ബുദ്ധി സജ്‌ന ക്കുമെന്നെനും മണിക്കുട്ടൻ പറയുന്നത്..

അതിനുശേഷം വന്ന സൂര്യ സൗന്ദര്യത്തിൽ താൻ മണിക്കുട്ടനെയാണ് തിരഞ്ഞെടുക്കുന്നത് എന്റെ കണ്ണില്‍ തോന്നിയ സൗന്ദര്യമാണ് മണിക്കുട്ടന്‍. അത് ഇവിടെ വന്നപ്പോള്‍ മാത്രമല്ല പുറത്തുവച്ചും അങ്ങനെയാണ്എന്നും സൂര്യ പറയുന്നു… ബുദ്ധിയുടെ കാര്യത്തിൽ അഡോണിയാണെന്നും സൂര്യ കൂട്ടിച്ചേർക്കുന്നു… കഴിഞ്ഞ ദിവസം ഇതിലും രസകരമായ ഒരു സംഭവം ബിഗ് ബോസ്സിൽ നടന്നിരുന്നു…. അതിലും താരം സൂര്യയാണ്… സൂര്യയുടെ കയ്യിൽ നിന്നും ഒരു സീക്രട്ട് ലെറ്റർ സജ്‌ന കണ്ടെത്തിയിരുന്നു ..
ടിഷ്യൂ പേപ്പറിൽ ലിപ്സ്റ്റിക്ക് കൊണ്ട് തലതിരിച്ചാണ് സൂര്യ അത് എഴുതിയിരുന്നത്.. എന്നിട്ട് അത് ചുരുട്ടി വേസ്റ്റ് ബാസ്കറ്റിൽ ഇടുകയും ചെയ്തു. ഇതെല്ലം കാണുന്നുണ്ടായിരുന്ന സജ്‌ന ഇത് അവിടെ നിന്ന് എടുക്കുകയും ചെയ്തു അപ്പോൾ തന്ന അത് സജ്നയുടെ കയ്യിൽ നിന്നും തട്ടിയെടുക്കാൻ സൂര്യ ശ്രമിക്കുന്നുണ്ടായിരുന്നു… പക്ഷെ അത് അപ്പോഴേക്കും റംസാന്റേയും സായിയുടേയും കൈകളിൽ കൊടുക്കുകയായിരുന്നു അവരാണ് ആ കത്ത് വായിച്ചത്…

ആ കത്തിലുണ്ടായിരുന്ന വാചകം ഇങ്ങനെയായിരുന്നു, എന്തോ എനിക്കിഷ്ടമാണ് നിന്നെ, കാരണങ്ങളറിയാതെ’ എന്നതായിരുന്നു… അത് വായിച്ചപ്പോൾ അവർ എല്ലാവരും സൂര്യയോടു ചോദിച്ചു ആ ഒരാൾ അത് മണിക്കുട്ടൻ അല്ലേയെന്ന് പക്ഷെ അല്ല അത് താൻ മണികുട്ടന്ന് എഴുതിയതല്ല എന്നായിരുന്നു സൂര്യയുടെ മറുപടി.. ഇതെല്ലം കണ്ട് പൊട്ടിചിരിച്ചുകൊണ്ട് മണിക്കുടനും അടുത്തുതന്ന ഉണ്ടായിരുന്നു… സൂര്യയ്ക്ക് ഇഷ്ടം മണികുട്ടനെ അല്ലാതെ മറ്റാരെയായിരിക്കും എന്നാണ് ആരധകരുടെ ഇപ്പോഴത്തെ ആലോചന… ഇനി എന്താണ് അവിടെ സംഭവിക്കാൻ പോകുന്നത് എന്ന് കണ്ടുതന്നെ അറിയണം…
Leave a Reply