‘ബിഗ് ബോസ് സെറ്റിൽ ആറ് പേർക്ക് കോവിഡ്’ ! സെറ്റ് പൂട്ടികെട്ടാൻ ഉത്തരവിട്ട് തമിഴ്‌നാട് സർക്കാർ !! കൂടുതൽ വിവരങ്ങൾ !!

മലയാളി പ്രേക്ഷകർ എന്നും ആവേശത്തോടെ കാണുന്ന ഒരു ജനപ്രിയ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്..  ഒന്നും രണ്ടും സീസൺ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വകീകരിച്ചിരുന്നു, സീസൺ ഒന്ന് വളരെ വിജയകരമായ ഷോ ആയിരുന്നു, അതിൽ സാബുമോനും പേർളി മാണിയുമാണ് വിജയിച്ചിരുന്നത്, പക്ഷെ സീസൺ ടു, കോവിടിന്റെ  പശ്ചാത്തലത്തിൽ പകുതിക്ക് വെച്ച് ഷോ അവസാനിക്കുകയായിരുന്നു… അത് അന്ന് ഏവരെയും ഏറെ വിഷമത്തിൽ ആക്കിയിരുന്നു..

എന്നാൽ ഇപ്പോൾ  ആരാധകരെ വീണ്ടും സങ്കടത്തിലാക്കികൊണ്ട് സീസൺ ത്രീയും ഇപ്പോൾ അവസാനിപ്പിച്ചിരിക്കുകയാണ്, ബിഗ്‌ബോസ് സീസണ്‍ ത്രീയുടെ സെറ്റിലെ  ആറ് അണിയറ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് ഇപ്പോൾ ഇങ്ങനെയൊരു നടപടി  എടുത്തിരിക്കുന്നത്..  ഗവണ്‍മെന്റ് ഉത്തരവ് അനുസരിച്ച്‌ ചെന്നൈയിലെ ബിഗ് ബോസ്  ഷൂട്ടിങ്ങ് സെറ്റ് പൊലീസ് സീല്‍ ചെയ്തതായാണ് വിവരം.

തമിഴ്‌നാട് സർക്കാരിന്റെ ഈ നടപടിയെ തുടർന്ന്  ഷോയുടെ സംപ്രേഷണം താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി ചാനല്‍ അറിയിച്ചു.  ബിഗ് ബോസ് ഷോ നടന്നിരുന്നത്  ചെന്നൈയിലാണ്, അതുകചോണ്ടുതന്നെ ഇപ്പോൾ തമിഴ് നാട്ടിൽ കോവിഡ് പോസിറ്റിവ് നിരക്ക് വളരെ കൂടുതലാണ്, ഈ സഹചര്യത്തിൽ അവിടെ മിക്ക ഇടങ്ങളിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു, അതുകൊണ്ട് തന്നെ കോവിഡ് കേസ് ദിനം പ്രതി വഷളായിക്കൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ തമിഴ് നാട്ടിൽ മറ്റുള്ള സിനിമ സീരിയൽ ഷൂട്ടിങ്ങുകളും നിർത്തിവെച്ചിരിക്കുകയാണ്…

ഇപ്പോൾ ബിഗ് ബോസ് സെറ്റിലെ അണിയറ പ്രവർത്തകരിൽ  ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് പുറത്ത് വരുന്ന റിപോർട്ട്കൾ . ഇതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തമിഴ്‌നാട് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഈ സാഹചര്യത്തിലും ഷൂട്ടിങ്ങ് നിര്‍ത്തിവെക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായില്ലെന്നും ചില  തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് തമിഴ്‌നാട് സംസ്ഥാന ഗവണ്‍മെന്റ് ഇടപെട്ട് ഷൂട്ടിങ്ങ് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ഷൂട്ടിങ്ങ് നടത്തുന്നതെന്നും മത്സരാര്‍ത്ഥികള്‍ ഉള്‍പ്പടെ കോവിഡ് ടെസ്റ്റ് നടത്തിയതായും അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

അതുമാത്രവുമല്ല അതിലെ മത്സരാർത്ഥി ഡിംപല്‍ ഉള്‍പ്പടെ ആരോഗ്യ വകുപ്പിന്റെ നിർദേശധ പ്രകാരം ക്വാറന്റീനും കഴിഞ്ഞ് ആര്‍ ടി പി സി ആര്‍ ടെസ്റ്റും എടുത്തതിന് ശേഷമാണ് മത്സരത്തില്‍ തിരികെ എത്തിയതെന്നും അണിയറ പ്രവർത്തകർ അവകാശ പെടുന്നു, ഇതിനുപുറമെ പിപി കിറ്റുള്‍പ്പടെ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ് അണിയറ പ്രവര്‍ത്തകര്‍ മത്സരാര്‍ത്ഥികള്‍ക്കുള്ള സാധനങ്ങള്‍ ഉള്‍പ്പടെ ഷൂട്ടിങ്ങ് സെറ്റില്‍ എത്തിക്കുന്നത് എന്നും അവർ പറയുന്നു…

എന്നാൽ ബിഗ് ബോസ് ആരാധകർ ഒരു കാരണവശാലും നിരാശപ്പെടേണ്ട സാഹചര്യം ഇല്ലന്നും ഇപ്പോഴുള്ള  ഈ പ്രതിസന്ധി മാറിയാല്‍ ഉടന്‍തന്നെ ബിഗ് ബോസ്സിന്റെ സംപ്രേഷണം പുനഃരാരംഭിക്കുന്നതായിരിക്കുമെന്നും ചാനല്‍ ഉറപ്പുപറയുന്നു. ഷോ നടന്നുകൊണ്ടിരുന്ന  ഇവിപി ഫിലിം സിറ്റിയില്‍ ആരോഗ്യവകുപ്പും പൊലീസും പരിശോധന നടത്തിയതിനെത്തുടര്‍ന്ന് ഫിലിം സിറ്റിയില്‍ നിന്ന് മത്സരാര്‍ത്ഥികളെ ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്..  ഫിനാലെക്ക് ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനിൽക്കെ കിടിലന്‍ ഫിറോസ്, റിതു മന്ത്ര, സായ് വിഷ്ണു, റംസാന്‍, മണിക്കുട്ടന്‍, നോബി, ഡിംപല്‍, അനൂപ് കൃഷ്ണന്‍ എന്നിവരാണ് ഏറ്റവുമൊടുവില്‍ ബിഗ് ബോസില്‍ ഉണ്ടായിരുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *