‘മണികുട്ടന്റെ കാലിൽ വീണ് കരഞ്ഞ് സൂര്യ’ !! ‘പിടിച്ചുയർത്തി മണിക്കുട്ടൻ’ ! ആദ്യമായി ഇരുവരും പരസ്പരം മനസ്സ് തുറക്കുന്നു !!!
മണികുട്ടന്റെ വിടപറച്ചിലോടെ ബിഗ് ബോസ് ആരാധകരും, കൂടാതെ മണികുട്ടന്റെ ആരാധകരും ഏവരും ആകെ സങ്കടത്തിലായിരുന്നു, ഏറെ നാടകീയ നിമിഷങ്ങളിലൂടെയാണ് മണിക്കുട്ടൻ ബിഗ് ബോസ് ഹൗസിൽ നിന്നും വിട വാങ്ങിയിരുന്നത്, സന്ധ്യയുമായുണ്ടായ ആശയവിനിമയ പ്രശ്നത്തിൽ മണിക്കുട്ടൻ ഏറെ അശൊസ്ഥനായിരുന്നു അതുകൊണ്ടുതന്നെ മണികുട്ടന്റെ ആവിശ്യമായിരുന്നു ഇനി എനിക്കിവിടെ തുടരാൻ സാധിക്കില്ല എന്നും ആഹാരം പോലും കഴിക്കാൻ സാധിക്കുന്നില്ല എനിക്ക് പുറത്തുപോകണം എന്നായിരുന്നു താരത്തിന്റ ആവിശ്യം..
മണിക്കുട്ടൻ ഷോയിൽ നിന്നും പുറത്തുപോയ സമയം തൊട്ട് സോഷ്യൽ മീഡിയിൽ ഏറെ കോലാഹലങ്ങൾ ആയിരുന്നു, മണികുട്ടന്റെ തിരികെ കൊണ്ടുവരണം, മണികുട്ടനെ മനപൂർവം ബിഗ് ബോസ് പുറത്താക്കിയതാണ്, കൂടാതെ മോഹൻലാലിന്റെ ആവിശ്യ മനുസരിച്ചാണ് മണിക്കുട്ടൻ പുറത്തു വിട്ടത് കാരണം മോഹൻലാലിൻറെ പുതിയ ചിത്രം ബറോസ്സിൽ അഭിനയിക്കാൻ വേണ്ടിയാണ് അങ്ങനെ പല ചർച്ചകളും പുരോഗമിക്കുമ്പോൾ ഏവരെയും ഞെട്ടിച്ച് കഴിഞ്ഞ ദിവസം മണിക്കുട്ടൻ വീണ്ടും ബിഗ് ബോസ്സിൽ തിരിച്ചെത്തിയിരിക്കുകയാണ്…
ഏറെ ആവേശത്തോടെയാണ് ബിഗ് ബോസ് മത്സാർത്ഥികൾ മണികുട്ടനെ സ്വീകരിച്ചത് എന്നാൽ കഥയിലെ പ്രണയ നായിക സൂര്യക്ക് മണിക്കുട്ടന്‍ തന്നോട് പെരുമാറുക എങ്ങനെയായിരിക്കുമെന്ന ആശങ്ക നന്നായിഉണ്ടായിരുന്നു, തുടര്‍ന്ന് ഇന്നലെ രാത്രി സൂര്യ മണിക്കുട്ടനുമായി സംസാരിക്കുകയായിരുന്നു, കൈകൾ തൊഴുതു പിടിച്ചുകൊണ്ട് ഞാനായിട്ട് എന്തെങ്കിലും വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം എന്നു പറഞ്ഞുകൊണ്ട് സൂര്യ മണിക്കുട്ടന്റെ കാലില്‍ വീഴുകയായിരുന്നു. എന്നാല്‍ സൂര്യയുടെ ഈ പ്രവർത്തിയെ മണിക്കുട്ടന്‍ തടയുകയായിരുന്നു…
എന്തിനാണ് നീ കളിലൊക്കെ പിടിക്കുന്നത് ആദ്യം നീ കരച്ചിൽ ഒന്ന് നിർത്തു എന്നു പറഞ്ഞുകൊണ്ടേയിരുന്നു മണിക്കുട്ടന്‍ സൂര്യയെ തടഞ്ഞത്. തുടര്‍ന്ന് ഇരുവരും മനസ്സ് തുറന്ന് കുറച്ച് നേരം സംസാരിച്ചു. മണിക്കുട്ടന്‍ പോയപ്പോഴാണ് ഞാനത് മനസിലാക്കിയത്. എന്റെ ഭാഗത്തു നിന്നുമുണ്ടായ എന്തെങ്കിലും പെരുമാറ്റം മണികുട്ടനെ വിഷമിച്ചിട്ടുണ്ടെങ്കില്‍ സോറി. കഴിഞ്ഞ നാല് ദിവസം എന്റെ മനസ് ഏത് രീതിലായിരുന്നു പോയിക്കൊണ്ടിരുന്നത് എന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു എന്നായിരുന്നു സൂര്യ പറഞ്ഞിരുന്നത്…
മണികുട്ടന്റെ മറുപടി, നീയന്ന് രണ്ട് ദിവസം എന്റടുത്ത് മിണ്ടാതിരുന്നപ്പോള്‍ ഞാന്‍ ചോദിക്കാന്‍ വന്നതാണ് നിനക്ക് എന്തുപറ്റിയെന്ന് കാരണം എനിക്ക് മനസിലായി നിനക്ക് എന്തോ നീരസം തോന്നിയിട്ടുണ്ടെന്ന്.. ഇതുകേട്ട സൂര്യ പറഞ്ഞു നീരസമല്ല, ആകെ മൂഡ് ഓഫായിരുന്നു എന്നായിരുന്നു എന്ന് കൂടാതെ ഇതൊരു ഗെയിം ആണ് ഇതിനകത്ത് നമ്മള്‍ നിലപാടുകള്‍ പറയും, നിന്റെ നിലപാടുകള്‍ എന്നേയും എന്റെ നിലപാടുകള്‍ നിന്നേയും ചിലപ്പോൾ വിഷമിപ്പിച്ചേക്കാം. പക്ഷെ അതില്‍ നിന്നുമൊരു പിണക്കത്തിലേക്ക് അത് പോകരുതെന്നേയുള്ളൂ. ചില സമയത്ത് നമ്മള്‍ പരസ്പരം ഓപ്പണ്‍ ആയിട്ട് പറയേണ്ടി വരും.
ഈ ബിഗ് ബോസ് വീട്ടിലുള്ള പതിമൂന്ന് പേരും ഒരുപോലെ ആകണമെന്നില്ല എല്ലാവരും വ്യത്യസ്തരാണ്. എന്നും മണിക്കുട്ടന്‍ പറഞ്ഞു. പിന്നെ എനിക്ക് നിന്നോട് പറയാനുള്ള മറ്റൊരു കാര്യം നീ ഇപ്പോഴും ഈ ഗെയിമിന്റെ പൂർണതയിലേക്ക് എത്തിയിട്ടില്ല, ചില ചില കാര്യങ്ങളില്‍ ഇത് ശരിയല്ല എന്ന് പറയാന്‍ പറ്റണം. അത് എല്ലാവരോടും പറയാന്‍ സാധിക്കണം എന്നും മണിക്കുട്ടൻ പറയുന്നു…..
Leave a Reply