‘അഞ്ച് വർഷമായി നിന്റെ പിറകേ അല്ലെ ! ഇനിയെങ്കിലും എന്നെ ഒന്ന് പ്രേമിക്കൂ’ !! ഋതു, മണിക്കുട്ടൻ ജോഡികളുടെ സംഭാഷണം പുറത്ത് !!
മലയാളി പ്രേക്ഷകർക്ക് ബിഗ് ബോസ് പൊതുവെ അത്ര താല്പര്യം ഇല്ലങ്കിലും അതിൽ എന്താണ് നടക്കുന്നത് എന്നറിയാൻ ഒരു ആകാംഷ എപ്പോഴും ഉണ്ട്… ഇത്തവണ നമ്മൾക്ക് അത്ര പരിചിതമല്ലാത്ത മത്സരാർഥികളാണ് ബിഗ് ബോസ്സിൽ കൂടുതലും.. പക്ഷെ ഇപ്പോൾ അങ്ങനെയല്ല അവരെ എല്ലാവരെയും ബിഗ് ബോസ് ആരാധകർ മനസിലാക്കി കഴിഞ്ഞു എന്ന് തന്നെ പറയാം…. ഷോയിൽ ഏറ്റവും കൂടുതൽ പ്രതിഫലം നടൻ മണികുട്ടനാണ് ആഴ്ചയിൽ 50000 രൂപയാണ് താരത്തിനു ലഭിക്കുന്നത്.. തുടക്കം മുതലേ ഷോയിൽ പലരും പേർളിയും ശ്രീനിഷും ആകാൻ ശ്രമിച്ചിരുന്നുയെങ്കിലും ആരിലും അത് അത്ര വിജകരമായിരുന്നില്ല.. മണികുട്ടനെയും മറ്റ് പല മത്സരാർഥികളെയും ചേർത്ത് ആദ്യം മുതൽ തന്നെ പല ഗോസിപ്പുകളും ഉണ്ടായിരുന്നു… പക്ഷെ അത് വെറും ഗോസിപ്പുകൾ മാത്രമാകുകയായി പിന്നീട് അത് മാറുകയായിരുന്നു .
ഓരോ ദിവസം പിന്നിടുമ്പോഴും ഷോ മികച്ച അഭിപ്രയം നേടിയെടുക്കുന്നുണ്ട്.. അതുമാത്രവുമല്ല മത്സരാർഥികളും ഓരോ ദിവസങ്ങളിൽ അവർക്ക് ഓരോ സവഭാവും ആയിരിക്കും എന്നത് ഏറെ രസകരമായ ഒരു കാര്യമാണ്.. ഫിറോസ് സജ്ന ജോഡികൾ ഇപ്പോഴും പല പ്രശ്നങ്ങൾ ഉണ്ടാക്കി മുന്നേറികൊണ്ടിരിക്കുന്നു.. ഷോയിലെ വളരെ ശക്തരായ മത്സരാർഥികളിൽ ഒരാളാണ് ഋതു മന്ത്രയും മണികുട്ടനും… കഴിഞ്ഞ ദിവസം ഷോയിൽ കളിയാട്ടം എന്ന ടാസ്ക്കിന്റെ ഭാഗമായി തങ്ങൾക്ക് കിട്ടിയ വേഷങ്ങളെ ആടിത്തിമിർക്കുകയായിരുന്നു ഓരോ മത്സരാർഥികളും അതിൽ മീശമാധവന്റെ രൂപത്തിലും ഭാവത്തിലും ആണ് നടൻ മണിക്കുട്ടൻ എത്തിയത്.
അതുപോലെതന്നെ മറ്റൊരു രസകരമായ രൂപത്തിലാണ് ഋതുവും എത്തിയത്, ചതിക്കാത്ത ചന്തു എന്ന ചിത്രത്തിലെ പ്രേതത്തിന്റെ ലുക്കിലായിരുന്നു താരം.. ഋതുവിന്റെയും മണികുട്ടന്റേയും പ്രകടനം വളരെ മികച്ചതായിരുന്നു എന്നത് മാത്രമല്ല, ഇരുവരുടെയും സംഭാഷങ്ങളും ഏറെ ശ്രദ്ധ നേടുന്നതായിരുന്നു … ‘അഞ്ച് വർഷമായി നിന്റെ പിറകേ അല്ലെ; ഇനിയെങ്കിലും എന്നെ ഒന്ന് പ്രേമിക്കൂ എന്ന് മണിക്കുട്ടൻ ഋതുവിനോടായി പറഞ്ഞത്’ ഈ സംഭാഷണം പ്രേക്ഷകർക്കും ഇപ്പോൾ ഏറെ പ്രിയങ്കരമായി മാറിയിരിക്കുകയാണ്… കാര്യം വെറും കഥാപാത്രത്തിനായിട്ടാണ് ഇരുവരുടെയും സംഭാഷണ നടന്നതെങ്കിലും പ്രേക്ഷകർക്ക് അത് വളരെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്…
ആ ഒരൊറ്റ സെക്കൻഡിൽ ഇവർ ഒരുമിച്ച് ജീവിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു എന്നുപോലും പലരും അഭിപ്രയ പെട്ടിരുന്നു.. പക്ഷെ ഇതൊരു ഗെയിം ആണ് അത് ആ സെൻസിൽ എടുത്താൽ മതിയെന്നാണ് മറ്റു ചിലർ അഭിപ്രയ പെടുന്നത്.. ഏതായാലും ഷോ അവസാനിക്കുമ്പോൾ മണികുട്ടന് ഒരു നായിക ഉണ്ടാകും എന്നുതന്നെയാണ് ബിഗ് ബോസ് പ്രേമികൾ ഇപ്പോഴും ഉറപ്പിച്ചു പറയുന്നത്.. ആദ്യം സൂര്യ ആയിരുന്നു മണികുട്ടന്റെ നായികയായി ആരാധകർ കണ്ടിരുന്നത് പക്ഷെ ഇപ്പോൾ അത് ഋതു ആയി മാറിയോ എന്നാണ് സംശയം… എന്ത് ചെയ്തിട്ടലായാലും ഫൈനലിൽ എത്തണം എന്ന ഒരൊറ്റ ലക്ഷ്യമാണ് അതിലെ ഓരോ മത്സരാർഥികൾക്കും.. നോബിയും ഷോയിലെ മറ്റൊരു മികച്ച താരമാണ് എന്നത് എടുത്തുപറയണ്ടതാണ് … ഏതായാലും ലാലേട്ടൻ പറയുന്നത് കളികൾ ഇനി കാണാൻ കിടക്കുന്നതെ ഉള്ളു എന്നല്ലേ ….. അപ്പോൾ നമുക്കും കൂടുതൽ കാര്യങ്ങൾ കണ്ടുതന്നെ അറിയേണ്ടിവരും എന്നു ചുരുക്കം ….
Leave a Reply