‘ഇരുവരും പരസ്പരം കൂടുതൽ മനസ്സിലാക്കിയ നാളുകള്‍ കൂടി ആയിരുന്നു ആ ദിവസങ്ങള്‍’ !! താരങ്ങളുടെ അറിയാ കഥകളുടെ കുറിപ്പ് വൈറലാകുന്നു !!
നമ്മൾ ഒരുപാട് ഇഷ്ടപെടുന്ന താര ജോഡികളാണ് ബിജുവും സംയുക്തയും, ഇപ്പോഴും വിജകരമായി ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഇവർക്ക് ഇന്നും ആരാധകർ ഒരുപാടാണ്, വിവാഹത്തോടെ സിനിമയിൽ സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന സംയുക്തയുടെ സിനിയിലേക്കുള്ള തിരിച്ചുവരവ് ആരാധകർ ആഗ്രഹിക്കുന്നു, ഇപ്പോൾ സുനിൽ എന്നൊരാൾ ഇവരുടെ പ്രണയത്തിന്റെയും വിവാഹത്തിനെയും അറിയാ കഥകൾ തുറന്ന് പറയുന്ന ഒരു ഫേസ് ബുക്ക് കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുകയാണ്, ആ കുറിപ്പിന്റെ ഉള്ളടക്കം ഇങ്ങനെ ആയിരുന്നു ..
നമ്മൾ ആരുമറിയാതിരുന്ന ചില കാര്യങ്ങളാണ് അദ്ദേഹം ഈ കുറിയ്‌പിൽ കൂടുതലും പറഞ്ഞിരുന്നത്, മായാളികൾക്ക് അതികം കേട്ട് പരിചയ മില്ലാത്ത ഒരു ചിത്രം ഉണ്ട് 1991 ൽ പറത്തിറങ്ങിയ ‘ഈഗിൾ’ ഇതാണ് ബിജു മേനോന്റെ ആദ്യ ചിത്രം എന്ന് പറഞ്ഞാൽ നമ്മളിൽ പലരും അതിശയിക്കും അത് ഏത് പടം എന്നാലോചിക്കും, എന്നാൽ അത് ശരിയാണ് ആ ചിത്രത്തിൽ ഒരു ഹോട്ടല്‍ റിസപ്‌ഷനിസ്റ്റായി നമ്മുടെ ബിജു മേനോൻ യെത്തുന്നുണ്ട്.. 20 വയസ്സാണ് ബിജു മേനോന്റെ പ്രായം..
കൂടാതെ ആ സമയത്ത് അദ്ദേഹത്തിന്റെ പേര് ബിജു ബാലകൃഷ്ണന്‍ എന്നായിരുന്നു, പിന്നീടാണ് അത് ബിജു മേനോൻ ആയത്, ‘മഠത്തില്‍പറമ്ബ്’ എന്ന തറവാട്ടിലാണ് ബിജു ജനിച്ചത്, നാലു മക്കൾ അടങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബത്തിലെ ആദ്യ അഭിനേതാവ് അദ്ദേഹം ആയിരുന്നില്ല മറിച്ച് അദ്ദേഹത്തിന്റെ അച്ഛൻ ബാലകൃഷ്ണ പിള്ളയാണ്.. പി.എന്‍ ബാലകൃഷ്ണപിള്ള എന്ന ബിജു മേനോന്റെ അച്ഛൻ 10 ഓളം മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സമസ്യ, ഞാവല്‍പ്പഴങ്ങള്‍, സരിത, അശ്വത്ഥാമാവ്, മാറ്റൊലി, വീരഭദ്രന്‍, ഇതും ഒരു ജീവിതം, രചന എന്നിങ്ങനെയുള്ള സിനിമകളില്‍ അദ്ദേഹം ചെറിയ ചില വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
എന്നാൽ അദ്ദേഹം അവസാനമായി ചെയ്ത ‘മൂന്നാം പക്കം’ എന്ന ചിത്രത്തിൽ ഒരു മികച്ചവേഷം ചെയ്തിരുന്നു, ചിത്രത്തിന്റെ ക്ലൈമാക്സിനോടനുബന്ധിച്ച് തിലകനോടൊപ്പം കടല്‍ത്തീരത്ത് പ്രത്യക്ഷപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥനായി അഭിനയിച്ചത് ശ്രീമാന്‍ ബാലകൃഷ്ണ പിള്ള എന്ന ബിജു മേനോന്റെ അച്ഛൻ ആയിരുന്നു.. മലയാള സിനിമ ലോകത്ത് ആഗ്രഹിച്ചതുപോലെ ഒരു സ്ഥാനം നേടി എടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല..
പക്ഷെ മകനിലൂടെ അദ്ദേഹം ആ സ്വപനം പൂവണിഞ്ഞു എന്ന് വേണം പറയാൻ, ഈഗിൾ എന്ന ചിത്രത്തിന് ശേഷം ബിജു പിന്നെ ദൂരദര്‍ശന്‍ പരമ്ബരകൾ ചെയ്തു അതിൽ ചിലത് ഹിറ്റായതോടെ പുത്രൻ എന്ന സിനിമയിൽ അവസരം ലഭിച്ചു, അവിടെ നിന്നുമാണ് ഇന്ന് നമ്മൾ കാണുന്ന നടനിലേക്കുന്ന തുടക്കം, സംയുക്ത വര്‍മ്മയോടൊപ്പം ബിജു ഒരുമിച്ച് തുടര്‍ച്ചായി സിനിമകള്‍ ചെയ്യുന്നത് 2000-2001 സമയത്താണ്.
ഈ പരിചയം പിന്നെ സൗഹൃദമായി, സൗഹൃദം പതിയെ പ്രണയവും എപ്പോഴാണ് പ്രണയിച്ച് തുടങ്ങിയതെന്ന് ചോദ്യത്തിന് ഇരുവര്‍ക്കുമിടയില്‍ അന്നും ഇന്നും ഉത്തരമില്ല. ഒരിക്കലും പെട്ടെന്ന് കണ്ടു മുട്ടി പ്രണയിച്ചവര്‍ അല്ലായിരുന്നു. ബിജു സംയുക്തമാര്‍. മഴ, മധുരനൊമ്ബരക്കാറ്റ് എന്നീ സിനിമകളില്‍ പത്തറുപത് ദിവസം അവര്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. ഒരുമിച്ച് മഴ നനഞ്ഞു. സഹപവര്‍ത്തകര്‍ക്ക് ബിജു നല്‍കുന്ന സ്നേഹവും ബഹുമാനം ആയിരുന്നു ബിജുവില്‍ സംയുക്ത കണ്ട ഏറ്റവും നല്ല ക്വാളിറ്റി..
മഴ എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞയുടനാണ് ബിജു തന്റെ ഇഷ്ടം സംയുക്തയോട് സൂചിപ്പിക്കുന്നത്. പക്ഷെ അന്ന് സംയുക്ത വ്യക്ത്യമായ മറുപടി നൽകിയിരുന്നില്ല, പിന്നീട് എപ്പോഴോ ഇവരുടെ ഉള്ളിലെ പ്രണയം മാധ്യമങ്ങളിൽ വാർത്തയായി, അത് ബിജുവിന്റെ അച്ഛന്റെ ചെവിയിൽ എത്തി, അച്ഛൻ ബിജുവിനെ വിളിപ്പിച്ചു കാര്യം തിരക്കി, ഉത്തരം പറയാതെ അച്ഛന്റെ മുന്നിൽ തല കുനിച്ചുനിന്നപ്പോൾ അദ്ദേഹം പറഞ്ഞു, എനിക്ക് വിരോധമില്ല..അവള്‍ നല്ല കുട്ടിയാണ്” എന്ന്….
പിന്നീട് ബിജു അറിയാതെ അദ്ദേഹം സംയുക്തയോട് സംസാരിച്ചിരുന്നു, ഫോൺ വഴി, കൂടാതെ സംയുക്തയുടെ അച്ഛനോട് വിവാഹത്തെ പറ്റി സംസാരിക്കുകയും വിവാഹത്തിന്റെ മുന്നൊരുക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്തത് ആ അച്ഛനാണ്. പക്ഷെ ഏവരെയും ഒരുപാട് വിഷമിപ്പിച്ചുകൊണ്ട് ഇവരുടെ വിവാഹത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് അദ്ദേഹം മരണപ്പെടുന്നത്. മരിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് ബിജുവിന്റെ അച്ഛന്‍ ഒന്നുകൂടി സംയുക്തയെ ഫോണില്‍ വിളിച്ചിരുന്നു..പറഞ്ഞത് ഒറ്റ കാര്യം മാത്രം അവന്‍ അലസനാണ്.. ജീവിതത്തില്‍ കാര്യമായ അടുക്കും ചിട്ടയും ഇല്ലാത്തവനാണ്..മോള് വേണം ഇനി”..! എന്നായിരുന്നു അധ്യഹത്തിന്റെ അവസാന വാക്കുകൾ…
അച്ഛന്റെ മരണത്തിൽ തകർന്നുപോയ ബിജുവിന് താങ്ങും തണലുമായി അന്നും സംയുക്ത ഒപ്പം ഉണ്ടായിരുന്നു, ബിജുവിന്റെ ദുഃഖം സംയുക്തയുടേത് കൂടിയാണെന്ന് ഇരുവരും കൂടുതൽ പരസ്പരം മനസ്സിലാക്കിയ നാളുകള്‍ കൂടി ആയിരുന്നു ആ ദിവസങ്ങള്‍..
Leave a Reply