സിനിമ രംഗത്ത് ആഗ്രഹിച്ച സ്ഥാനം നേടിയെടുക്കാൻ കഴിയാതെ പോയ ഒരച്ഛന്റെ മകനാണ് ! പത്തോളം സിനിമകളിൽ അഭിനയിച്ച ആളാണ് ബിജുവിന്റെ അച്ഛൻ ! ആ കഥ ഇങ്ങനെ !

മലയാള സിനിമയിൽ അങ്ങനെ അതികം ഹേറ്റേഴ്‌സ് ഇല്ലാത്ത ചുരുക്കം ചില നടന്മാരിൽ ഒരാളാണ് ബിജു മേനോൻ. ഒരുപാട് ഹിറ്റ് സിനിമകളുടെ ഭാഗമായ അദ്ദേഹത്തിന്റെ ഏറ്റവും പതിയ ചിത്രമായ ‘തങ്കം’ മികച്ച അഭിപ്രായം നേടി മുന്നേറുന്നു.  കഴിഞ്ഞ ദിവസം മലയാളി ക്രിക്കറ്റർ സഞ്ചു സാംസൺ ബിജു മേനോന്റെ ഒരു പഴയ ചിത്രമുള്ള ഐഡി കാർഡ് പങ്കുവെച്ചുകൊണ്ട് കുറിച്ചത് ഇങ്ങനെ ആയിരുന്നു, അറിഞ്ഞില്ല ആരും പറഞ്ഞതുമില്ല, ഈ സൂപ്പർ സീനിയറിനെ എന്നായിരുന്നു. ഒരു നടൻ എന്നതിലപ്പുറം അദ്ദേഹം മികച്ച ഒരു ക്രിക്കറ്റർ കൂടി ആയിരുന്നു എന്നതിന്റെ തെളിവായിരുന്നു ആ ഐഡി കാർഡ്.

തൃശൂർ ജില്ല ക്രിക്കറ്റ് അസോസിയേഷന്റെ കീഴിൽ ബിജു മേനോൻ കളിച്ചുകൊണ്ടിരുന്ന സമയത്ത് ഐടി കാർഡാണ് സഞ്ചു പങ്കുവെച്ചിരുന്നത്. ആ ചിത്രം സമൂഹ മാധ്യമങ്ങളിൽ വളരെ ശ്രദ്ധ നേടുകയായിരുന്നു. സിനിമ രംഗത്ത് ഏറെ ബുദ്ധിമുട്ടിയാണ് അദ്ദേഹം തനിക്ക് ഒരു സ്ഥാനം നേടിയെടുത്തത്. എന്നാൽ അദ്ദേഹത്തേക്കാൾ മുമ്പേ സിനിമയെ മോഹിച്ചതും മികച്ചൊരു നടൻ ആകണമെന്ന് ആഗ്രഹിച്ചതും ബിജുവിന്റെ അച്ഛൻ ആയിരുന്നു.

മലയാള സിനിമയിലെ ഒരു നടൻ ആയിരുന്നു അദ്ദേഹത്തിന്റെ അച്ഛൻ ബാലകൃഷ്ണ പിള്ള. പക്ഷെ ആ കഥ അധികമാർക്കും അറിയില്ല. അതികം ആരും അറിയപ്പെടാതെ പോയ ഒരു അതുല്യ കലാകാരൻ.. അദ്ദേഹം  10 ഓളം മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സമസ്യ, ഞാവല്‍പ്പഴങ്ങള്‍, സരിത, അശ്വത്ഥാമാവ്, മാറ്റൊലി, വീരഭദ്രന്‍, ഇതും ഒരു ജീവിതം, രചന എന്നിങ്ങനെയുള്ള സിനിമകളില്‍ അദ്ദേഹം ചെറിയ ചില വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

കാത്തിരിപ്പുകൾക്ക് ഒടുവിൽ ഏറെ വൈകി അദ്ദേഹത്തെ തേടി അത്യാവിശം നല്ലൊരു കഥാപാത്രം ലഭിച്ചത് മൂന്നാം പക്കം’ എന്ന ചിത്രത്തിൽ ആയിരുന്നു. നിർഭാഗ്യ വശാൽ അതുതന്നെ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രവും. ആ ചിത്രത്തിൽ ഒരു മികച്ചവേഷം ചെയ്തിരുന്നു, ചിത്രത്തിന്റെ ക്ലൈമാക്സിനോടനുബന്ധിച്ച്‌ തിലകനോടൊപ്പം കടല്‍ത്തീരത്ത് പ്രത്യക്ഷപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥനായി അഭിനയിച്ചത് ശ്രീമാന്‍ ബാലകൃഷ്ണ പിള്ള എന്ന ബിജു മേനോന്റെ അച്ഛൻ ആയിരുന്നു.. മലയാള സിനിമ ലോകത്ത് ആഗ്രഹിച്ചതുപോലെ ഒരു സ്ഥാനം നേടി എടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല..

തന്റെ ആ വലിയൊരു സ്വപ്നം ബാക്കിയാക്കിയാണ് അദ്ദേഹം ഈ ലോകത്തുനിന്നും വിടപറഞ്ഞത്. എന്നാൽ തനിക്ക് നടക്കാതെ പോയ ആ സ്വപ്‌നം അദ്ദേഹം തന്റെ മകനിലൂടെ നേടിയെടുത്തു. എന്നുവേണം പറയാൻ…  തന്റെ സ്വന്തം സ്വന്തം കഠിന അധ്വാനം കൊണ്ടാണ് ഇന്ന് ഇ നിലയിൽ അദ്ദേഹം എത്തിയത്. ഇപ്പോൾ തന്റെ പുതിയ സിനിമയുടെ വിജയത്തിന്റെ സന്തോഷത്തിലാണ് ബിജു മേനോൻ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *