ജാമ്യം എടുക്കാന്‍ ആള്‍ക്കാരില്ലാത്ത, പണം അടയ്ക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് സഹായമായി ഞാൻ ഒരുകോടി രൂപ നൽകും ! പുറത്തിറങ്ങിയ ബോബി പറയുന്നു !

നടി ഹണി റോസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ ജയിലിൽ പോയതും ഇപ്പോഴിതാ അദ്ദേഹം ജയിൽ മോചിതനായതും എല്ലാം വളരെ വലിയ വർത്തയാകുകയാണ്. ചൊവ്വാഴ്ച്ച വൈകിട്ട് തന്നെ ജാമ്യം ലഭിച്ചു എങ്കിലും അദ്ദേഹം ആ സമയത്ത് ജയിൽ മോചിതനാകാൻ തയ്യാറായില്ല എന്നും മറിച്ച് പിറ്റേന്ന് രാവിലെയാണ് ജയിലിൽ നിന്നും ഇറങ്ങയത്. ഇതിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ജാമ്യം ലഭിച്ചിട്ടും എന്തുകൊണ്ട്  ഇന്നലെ പുറത്തിറങ്ങിയില്ലെന്നതിന് കൃത്യമായ മറുപടി വേണമെന്ന് ഹൈക്കോടതി പറഞ്ഞു. ബോബി ചെമ്മണ്ണൂർ മുതിർന്ന അഭിഭാഷകനെ പോലും അപമാനിക്കുകയാണെന്ന് പറഞ്ഞ കോടതി ബോബി നിയമത്തിനു മുകളിലാണോ എന്നും ചോദിച്ചു.

എന്നാൽ ചില സാങ്കേതിക തകരാറുകൾ കാരണമാണ് താൻ പുറത്തിറങ്ങാൻ താമസിച്ചത് എന്നാണ് ബോബി പറയുന്നത്. അതേസമയം ഇനി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുമെന്നും ഇനി വളരെ സൂക്ഷിച്ചേ സംസാരിക്കുകയുള്ളൂ, ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ബോബി പറഞ്ഞു. സാങ്കേതിക കാരണങ്ങളാലാണ് ഇന്നലെ പുറത്തിറങ്ങാന്‍ സാധിക്കാത്തതെന്ന് ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കി.

കോടതിയോട് താൻ ഒരു അനാദരവും കാട്ടിയിട്ടില്ല എന്നും ആ തെറ്റിദ്ധാരണ ,മാറ്റുമെന്നും ജാമ്യവുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി ഇന്നുരാവിലെയാണ് അധികൃതര്‍ തന്നെ സമീപിച്ചത്. ജാമ്യം എടുക്കാന്‍ ആള്‍ക്കാരില്ലാത്ത, പണം അടയ്ക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് എന്നെകൊണ്ട് സാധിക്കുന്ന സഹായം ചെയ്യാമെന്നേറ്റിരുന്നു. ഇത്തരം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് നിയമസഹായത്തിനായി ബോച്ചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് വഴി ഒരുകോടി രൂപ പ്രഖ്യാപിച്ചെന്നും ബോബി വ്യക്തമാക്കി.

ഞാൻ ഒരിക്കലും കോ,ട,തി,യെ ധിക്കരിച്ചുകൊണ്ട് മനഃപ്പൂര്‍വം പുറത്തിറങ്ങാത്തതാണെന്ന് പറയുന്നത് തെറ്റാണ്. താന്‍ ഇത്രയും കാലം കോ,ട,തി,യെ ബഹുമാനിച്ചിട്ടേയുള്ളൂ. ഭാവിയിലും അങ്ങനെയായിരിക്കും, അല്ലാതെ ഒരു വി,വ,രക്കേടും ഞാന്‍ ചെയ്യില്ല. മനഃപ്പൂര്‍വം അല്ലെങ്കില്‍ പോലും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയാന്‍ തനിക്ക് യാതൊരു മടിയുമില്ലെന്നും ബോബി പറഞ്ഞു.

അതുപോലെ തന്റെ ബോച്ചെ ഫാന്‍സ് അസോസിയേഷന്‍ സംഘാടകരോട് ജയിലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ജയിലിലേയ്ക്ക് ആരും വരരുതെന്ന് എല്ലാ ജില്ലകളിലെയും ഫാൻസുകാരോടും പറഞ്ഞിരുന്നു, ഇവിടെവന്ന് ആഹ്ലാദപ്രകടനങ്ങള്‍ കാണിക്കുന്നത് എന്റെ ജാമ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പറഞ്ഞിരുന്നു. അതുകൊണ്ട് വരരുതെന്ന് നേരത്തെതന്നെ നിര്‍ദേശം കര്‍ശനമായി നല്‍കിയിരുന്നു. ആരൊക്കെയാണ് ഇന്ന് വന്നതെന്ന് തനിക്കറിയില്ലെന്നും ബോബി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *