‘ഹണി റോസിനെ കാണുമ്പോൾ കുന്തി ദേവിയെ ഓർമ്മവരുന്നു’ ! ബോബി ചെമ്മണ്ണൂറിന്റെ വിവാദ പരാമർശത്തിന് വിമർശനം !
മലയാള സിനിമ ലോകത്ത് യുവ താരങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ആളാണ് നടി ഹണി റോസ്, സിനിമകളേക്കാൾ കൂടുതൽ ഉത്ഘടങ്ങളിൽ കൂടി ജന ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ഹണി റോസ് കഴിഞ്ഞ ദിവസം ബോബി ചെമ്മണ്ണൂർ ഇൻറർനാഷണൽ ജ്വല്ലേഴ്സിൻറെ പുതിയ ഷോറൂം കണ്ണൂർ ആലക്കോട് ഉത്‌ഘാടനം ചെയ്യാൻ എത്തിയിരുന്നു. ആ വേദിയിൽ ബോബി ചെമ്മണ്ണൂർ ഹണി റോസിനെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറുന്നത്.
പലപ്പോഴും ധ്വയാർത്ഥം വരുന്ന വാക്കുകൾ ഉപയോഗിച്ച് സംസാരിക്കാറില്ല ആളാണ് ബോബി ചെമ്മണ്ണൂർ, ഹണി റോസിനെ കാണുമ്പോൾ തനിക്ക് പുരാണ കഥാപാത്രമായ കുന്തി ദേവിയെ പോലെ തോന്നുന്നു എന്നാണ് ബോബി പറഞ്ഞത്, ബോബി ചെമ്മണ്ണൂരിന്റെ അതിഥിയായി ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഹണി റോസ്. പരിപാടിയുടെ ഭാഗമായി ബോബി ചെമ്മണ്ണൂരിന്റെ ജ്വലറിയും താരം സന്ദർശിച്ചിരുന്നു. ഒരു നെക്‌ലസ് കഴുത്തിൽ അണിയച്ചതിനു ശേഷം ബോബി ചെമ്മണ്ണൂർ ഹണി റോസിനെ ഒന്നു കറക്കി. ‘നേര നിന്നാൽ മാലയുടെ മുൻഭാഗമെ കാണൂ.
മാലയുടെ പിൻഭാഗം കാണാൻ വേണ്ടിയാണ് കറക്കിയത്,’ എന്നായിരുന്നു ബോബി ചെമ്മണ്ണൂർ അതെക്കുറിച്ച് പറഞ്ഞത്. അദ്ദേഹത്തിന്റെ ഈ രണ്ടു വാക്കുകളും ഇപ്പോൾ വലിയ വിവാദമായി മാറുകയാണ്. ബോബി ചെമ്മണ്ണൂരിന്റെ വാക്കുകൾ അതിരു കടന്നെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നതുമാണെന്നാണ് വിമർശനം. അശ്ലീലച്ചുവയുള്ള ഇൗ പരാമർശം ഒരാളും പൊതുസ്ഥലത്തു പറയരുതാത്തതാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
സമൂഹ മാധ്യമങ്ങളിൽ തനിക്കെതിരെ വരുന്ന മോശം കമന്ടുക്കൾ കുറിച്ച് സ്മസാരിക്കാറുള്ള ഹണി ഇത്തരത്തിൽ തന്നെ നിർത്തിക്കൊണ്ട് മോശമായി സംസാരിച്ച ബോബിയോട് എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന പോസ്റ്റുകളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.
Leave a Reply