പതിനേഴാമത്തെ വയസിൽ ചാക്കോച്ചന്റെ നായിക ! ഇന്ന് ലോകം അറിയുന്ന ബിസിനെസുകാരി ! ജീവിതം മാറിമറിഞ്ഞത് ഇങ്ങനെ ! പ്രീതി പറയുന്നു !

മലയാള സിനിമ ആസ്വാദകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ചിത്രതമാണ് മഴവില്ല്. മനോഹരമായ പ്രണയ കാവ്യം പോലെ രൂപപ്പെടുത്തിയ മഴവില്ലിലെ ഓരോ ഗാനങ്ങളും ഇന്നും സൂപ്പർ ഹിറ്റാണ്. കുഞ്ചാക്കോ ബോബൻ നായികനായി എത്തിയപ്പോൾ നായികയായത് നമുക്ക് അതികം പരിചയമില്ലാത്ത ഒരു മുഖമായിരുന്നു. 1999 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ നായിക വിനയായി എത്തിയത് പ്രീതി എന്ന നടിയായിരുന്നു. ആ സമയത്ത് പുറത്തിറങ്ങിയ നീമ സാൻഡൽ സോപ്പിന്റെ പരസ്യത്തിൽ കൂടിയാണ് പ്രീതി ആദ്യം ജനശ്രദ്ധ നേടിയത്. തൊട്ടടുത്ത വര്‍ഷം ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളിലൊന്നായ ‘മൊഹബത്തേനി’ലൂടെ നടി ഇന്ത്യന്‍ സിനിമാ ലോകത്ത് തന്റെ സാനിധ്യം അറിയിച്ചു.

മലയാളത്തിൽ ആ ഒരൊറ്റ ചിത്രത്തിൽ മാത്രമാണ് നമ്മൾ പ്രീതിയെ കണ്ടത്, പക്ഷെ ആ ഒരു ചിത്രം തന്നെ ധാരാളമാണ് എക്കാലവും അവരെ നമ്മൾ ഓർമിക്കാൻ. ഒരു കാലത്ത് പരസ്യങ്ങളിലും സിനിമകളിലും നിറഞ്ഞുനിന്നിരുന്ന താരം ഇന്ന് രാജ്യത്തെ അറിയപ്പെടുന്നൊരു ബിസിനസുകാരിയാണ്. രാജ്യത്തെ ആദ്യ പ്രൊഫഷണല്‍ പഞ്ച ഗുസ്തി ചാമ്പ്യന്‍ഷിപ്പായ പ്രോ പഞ്ച ലീഗിന്റെ സഹ മേധാവി കൂടിയായ പ്രീതി ഝംഗിയാനി തന്റെ വിശേഷങ്ങള്‍ മാതൃഭൂമി ന്യൂസിനോട് പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ..

പഠന കാലത്ത് പരസ്യങ്ങളിൽ അഭിനയിക്കുമായിരുന്നു, അങ്ങനെ ഒരു ദിവസം സ്‌ട്രൈക്ക് കാരണം ക്ലാസുകള്‍ റദ്ദാക്കപ്പെട്ടു. അന്നേ ദിവസമാണ് മഴവില്ലിന്റെ നിര്‍മാതാക്കള്‍ ചിത്രത്തിലെ നായികയുടെ വേഷം വാഗ്ദാനം ചെയ്യുന്നത്. ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നെ ചിത്രത്തിന്റെ ഷൂട്ടിങ് ഓസ്ട്രിയയിൽ വെച്ചാണ് എന്ന് പറഞ്ഞതാണ് എന്നെ കൂടുതൽ മോഹിപ്പിച്ചത്. അങ്ങനെ അവർ എന്റെ അച്ഛനെ കണ്ടു സംസാരിച്ചു ഒക്കെ പറഞ്ഞു. ഞാനും അച്ഛനും കൂടി ഓസ്ട്രിയക്ക് പോയി. ഒരു മാസമായിരുന്നു ഷൂട്ട്. സത്യത്തിൽ എന്റെ ആദ്യ ചിത്രം ‘മൊഹബത്തേനി ആണെന്നാണ് എല്ലാവരും ധരിച്ചിരിക്കുന്നത്. സത്യത്തില്‍ എന്റെ കരിയറിന് തുടക്കമായത് മഴവില്ലിലൂടെയാണ്.

ഒരു മികച്ച തുടക്കം തന്നെ ആയിരുന്നു എനിക്ക് ലഭിച്ചത്. ആ ചിത്രത്തിന്റെ സെറ്റില്‍ നിന്ന് എനിക്ക് ധാരാളം കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചു. ഞാന്‍ കേരളത്തില്‍ വളര്‍ന്ന ആളാണെന്നാണ് നിരവധിയാളുകള്‍ ഈയടുത്ത് വരെ കരുതിയിരുന്നത്. ചാക്കോച്ചൻ വളരെ നല്ലൊരു വ്യക്തിയാണ്, കേരളത്തിൽ അദ്ദേഹം വലിയ സ്റ്റാർ ആയിരുന്നു എങ്കിലും എനിക്ക് അത്ര പരിചയമില്ലായിരുന്നു, അതുപോലെ വിനീതും, രണ്ടുപേരും അഭിനയത്തിന്റെ കാര്യത്തിൽ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് എന്നും പ്രീതി പറയുന്നു.

ശരിക്കും ‘മഴവില്ല്’ എനിക്കൊരു പാഠശാലയായിരുന്നു. മഴവില്ലിന് ശേഷം മലയാളത്തില്‍ കൂടുതലായി അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ തമിഴിലും തെലുങ്കിലുമായി ഞാന്‍ തിരക്കിലായിപ്പോയി. ഇപ്പോഴും കേരളം എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുകയാണ്. തീര്‍ച്ചയായും മറ്റൊരു മലയാളം സിനിമ ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ട് എന്നും പ്രീതി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *