സമ്പത്ത് ഉണ്ടാക്കാൻ വേണ്ടി അഭിമാനം പണയം വച്ചിട്ടുള്ള കാര്യങ്ങൾക്ക് ഞാൻ നിന്നിട്ടില്ല ! ചാക്കോച്ചൻ തുറന്ന് പറയുന്നു !

സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും സിനിമയിൽ എത്തിയ ആളാണ് കുഞ്ചാക്കോ ബോബൻ. അഭിനയത്തോട് ഒട്ടും താല്പര്യം ഇല്ലാഞ്ഞിട്ടും അനിയത്തിപ്രാവിൽ അഭിനയിച്ചതിന് ശേഷം പ്രേക്ഷകരിൽ നിന്നും കിട്ടിയാ ആ സ്നേഹം കൊണ്ട് മാത്രമാണ് താൻ അതുമായി അന്ന് മുന്നോട്ട് പോയതെന്നാണ് നടൻ പറയുന്നത്. ഇപ്പോഴിതാ നേരെ ചൊവ്വേ എന്ന പരിപാടിൽ  അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. കുഞ്ചാക്കോയുടെ കൊച്ചുമകനു കഷ്ടപ്പാടുണ്ടായിട്ടുണ്ട് എന്നത് യാഥാർഥ്യം ആയിരുന്നു. ആ ഒരു അനുഭവം തന്നെ ആയിരിക്കാം അഭിനയജീവിതത്തിനു എന്നെ പാകപ്പെടുത്തിയതും.

കസ്തൂരിമാൻ പോലുള്ള സിനിമയിൽ ഞാൻ അഭിനയിക്കുമ്പോൾ അതിലെ പല സീനുകളും എന്റെ ജീവിതംപോലെ തന്നെ തോന്നിയിട്ടുണ്ട്. സാമ്പത്തിക പ്രശ്നങ്ങൾ ജീവിതത്തിൽ ജീവിതത്തിൽ കാര്യമായി അലട്ടിയിരുന്ന ഒരു സമയം ഞങ്ങൾക്ക് ഉണ്ടായിരുന്നു. സമ്പത്ത് ഉണ്ടാക്കാൻ വേണ്ടി അഭിമാനം പണയം വച്ചിട്ടുള്ള കാര്യങ്ങൾക്ക് വേണ്ടി എന്റെ മാതാപിതാക്കൾ തുനിഞ്ഞിട്ടില്ല. അവരിൽ നിന്നും ഞാൻ പഠിച്ച ഏറ്റവും വലിയ പാഠങ്ങളിൽ ഒന്നും അതുതന്നെയാണ്. നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ സത്യസന്ധതയും നന്മയും ഉണ്ടെങ്കിൽ ദൈവം നമുക്ക് അർഹതയുള്ള കാര്യങ്ങൾ കൊണ്ട് തരും എന്നാണ് വിശ്വസിക്കുന്നത്.

സിനിമ നിർമ്മാണ രംഗത്ത് എന്റെ അപ്പന് ഒരുപാട് തിരിച്ചടികൾ കിട്ടിയിട്ടുണ്ട്. എന്റെ അപ്പൻ അവസാനം സംവിധാനം നിർവ്വഹിച്ച ആഴി എന്ന സിനിമ പരാജയമായിരുന്നു. എന്നിട്ടും ഒരു ചില്ലി കാശ് പോലും ആർക്കും കൊടുക്കാൻ വച്ചിട്ടുണ്ടായിരുന്നില്ല. അതുമാത്രമല്ല ഇല്ലായിമയിൽ പോലും അപ്പൻ പലരെയും അതിരുവിട്ട് സഹായിക്കുന്നതും കണ്ടിട്ടുള്ള ആളാണ് ഞാൻ. ചാക്കോച്ചൻ പുണ്യാളൻ ആണോ എന്ന ചോദ്യത്തിന് ചാക്കോച്ചന്റെ മറുപടി ഇങ്ങനെ ആയിരുന്നു. എന്റെ പ്രതികാരം എന്ന് പറയുന്നത് വേറെ ഒരു ലൈൻ പ്രതികാരമാണ്. അത് എന്റെ മാത്രം സ്വകാര്യതയാണ്. ഒരാൾ എന്നെ സഹായിച്ചിട്ടില്ല എങ്കിൽ മറ്റൊരു സഥലത്ത് ആ വ്യക്തിക്ക് സഹായം വേണ്ടി വന്നാൽ ചെയ്തു കൊടുക്കുക എന്നതാണ് എന്റെ പ്രതികാരം.

സിനിമയിൽ തന്നെ ഉള്ള ഒരു പ്രമുഖ നടൻ ഞാൻ എന്റെ അപ്പന്റെ മരണ വാർത്ത പാത്രത്തിൽ ഇടാൻ വേണ്ടി കുറച്ച് കാശ് കടം ചോദിചച്ചപ്പോൾ ഇല്ലെന്ന് പറഞ്ഞിട്ടുണ്ട്, അതെ ആളെ പിന്നീട് ഞാൻ സഹായിച്ചിട്ടുണ്ട്, അങ്ങനെയാണ് ഞാൻ പ്രതികാരം വീട്ടുന്നത്. എന്നോടുള്ള പ്രേക്ഷകരുടെ സ്നേഹം . അത് എന്റെ അച്ഛനും മുത്തച്ഛനും ഒക്കെ പ്രേക്ഷകർ കൊടുത്ത സ്നേഹത്തിന്റെയും പിന്തുണയുടെയും പ്രതിഫലനം ആയിട്ടേ ഞാൻ കരുതുന്നോള്ളൂ എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *