‘എന്റെ ഈ ആഗ്രഹത്തിന് എപ്പോഴും തടസ്സം പ്രിയയാണ്’ ! ചാക്കോച്ചൻ !
കുഞ്ചാക്കോ ബോബൻ അന്നും ഇന്നും എന്നും മലയാളികളുടെ ഇഷ്ട നായകാണാന്. ഒരു കാലത്ത് മലയാള സിനിമയിലെ ചോക്ലേറ്റ് ഹീറോ ആയിരുന്ന ചാക്കോച്ചൻ ഇന്ന് ആക്ഷൻ ഹീറോകൂടിയാണ്. ചാക്കോച്ചനെ ഇഷ്ടപെടാത്ത മലയാളിപെൺകുട്ടികൾ വളരെ കുറവായിരിക്കും എന്നുതന്നെ പറയാം. അനിയത്തിപ്രാവും നിറവും ഒക്കെ നമ്മൾ എത്രതവണ കണ്ടുകാണുമെന്നു പോലും നിശ്ചയമുണ്ടാകില്ല എന്നതാണ് സത്യം. ഇതിനോടകം നിരവധി ക്യാരക്ടർ റോളുകൾ ചാക്കോച്ചൻ അടുത്തിടെ ചെയ്തിരുന്നു, അതിൽ വേട്ട എന്ന ചിത്രത്തിലെ കഥാപാത്രം, ചാക്കോച്ചന് നിരവധി മികച്ച അഭിപ്രയം നേടികൊടുത്തിരുന്നു.
അഞ്ചാംപാതിരാ, ടേക്ക്ഓഫ് തുടങ്ങിയ ചിത്രങ്ങൾ മികച്ച വിജയങ്ങൾ ആയിരുന്നു ചാക്കോച്ചനെ പോലെതെന്നേ നമുക്ക് വളരെ പ്രിയപെട്ടവരാണ് അദ്ദേഹത്തിന്റെ കുടുംബവും, നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലാണ് അവർക്ക് ഒരു കുഞ്ഞ് ജനിച്ചത്, ആ സന്തോഷം അദ്ദേഹത്തെ അറിയുന്ന എല്ലാ മലയാളികൾക്കും ഒരു സന്തോഷവാർത്ത ആയിരുന്നു. ഇസഹാക്ക് എന്നാണ് മകന്റെ പേര്. സോഷ്യൽ മീഡിയയിൽ സജീവമായ ചാക്കോച്ചൻ മകന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.
കഴിഞ്ഞ ദിവസം മകൻ മണ്ണിൽ കളിച്ച് കാലിൽ ചെളിപറ്റിയിരിക്കുന്ന ഒരു ചിത്രം താരം പങ്കുവെച്ചിരുന്നു, മണ്ണിനെ അറിഞ്ഞു വളരട്ടെ എന്നായിരുന്നു ആരാധകരുടെ കമന്റ്. ഇപ്പോൾ തന്റെ വലിയ ഒരു ആഗ്രഹത്തെക്കുറിച്ചും അത് സാധിക്കാത്തതിന്റെ വിഷമവും തുറന്ന് പറയുകയാണ് ചാക്കോച്ചൻ,നിറം എന്ന സിനിമയില്‍ ചാക്കോച്ചന്‍ ഉപയോഗിച്ചിരുന്ന ഹീറോ ഹോണ്ടയുടെ സിബിഇസഡ് എന്ന ബൈക്ക് മലയാളികൾ ഒരിക്കലും മറക്കില്ല, ആ ബൈക്കുമായി യുവ ഹൃദയങ്ങള്‍ കീഴടക്കിയ തനിക്ക് ഇതുവരെയും ഒരു ബൈക്ക് സ്വന്തമായി വാങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്ന് പറയുകയാണ് ചാക്കോച്ചൻ.
അതിന്റെ കാരണം ഭാര്യ പ്രിയ തന്നെയാണ്, ഞങ്ങളുടെ വിവാഹ വാർഷികത്തിന് യമഹയുടെ ഒരു പഴയ ബൈക്ക് വാങ്ങാമെന്ന തന്റെ മോഹത്തിന് ഭാര്യ ഉടക്കിട്ടെന്നും അത് കാരണം അത് അന്ന് നടന്നില്ല അങ്ങനെ പല സാഹചര്യങ്ങളിൽ ഞാൻ അത് ആവിശ്യപെട്ടിട്ടുണ്ടെങ്കിലും അവൾ ഇപ്പോഴും ഒരേ മറുപടിയിൽ തന്നെ ഉറച്ച് നിൽക്കുകയാണെന്നും ചാക്കോച്ചൻ പറയുന്നു. ‘നിറം എന്ന സിനിമയില്‍ സിബിഇസഡ് എന്ന ബൈക്ക് തരംഗമായിരുന്നു. പക്ഷേ അതില്‍ ഹീറോയായി അഭിനയിച്ച എനിക്ക് ഇന്നും ഒരു ബൈക്ക് ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആ സിനിമ കണ്ട് പലരും സ്വന്തമായി ബൈക്ക് വാങ്ങിച്ചു വർഷങ്ങൾ കഴിഞ്ഞിട്ടും എനിക്ക് ഇതുവരെ അത് സാധിച്ചിട്ടില്ല എന്നും താരം വളരെ വിഷമത്തോടെ പറയുന്നു.
അതിന്റെ കാരണം എന്താണെന്ന് ഇപ്പോഴും എനിക്കറിയില്ല, പിന്നെ അവൾക്ക് ഞാൻ ബൈക്ക് ഓടിക്കുന്നത് ഇഷ്ടമല്ല അതാവും കാരണം എന്ന് എനിക്ക് തോന്നുന്നു എന്നും ചെറു ചിരിയോടെ ചാക്കോച്ചൻ പറയുന്നു. അനിയത്തിപ്രാവിൽ ഞാൻ ഓടിച്ചിരുന്ന വണ്ടി പിന്നീട് ഞാൻ അന്വേഷിച്ചിരുന്നുയെങ്കിലും അത് പിന്നീട് കണ്ടെത്താൻ സാധിച്ചിരുന്നില്ല എന്നും ചാക്കോച്ചൻ പറയുന്നു.
Leave a Reply