ദൈവം അതെനിക്ക് വിധിച്ചിട്ടില്ല ! എന്നിട്ടും വീണ്ടും വീണ്ടും ഞാൻ അതിന്റെ പിന്നാലെ പോയത് എന്റെ തെറ്റ് ! സങ്കടം തുറന്ന് പറഞ്ഞ് ചാർമിള !

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ രംഗത്ത് ഏറെ തിളങ്ങി നിന്ന നായിക ആയിരുന്നു ചാർമിള. മലയാള  സിനിമയിൽ തന്നെ 38 ഓളം സിനിമകൾ ചെയ്ത് ചാർമിള ഇന്നും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. കാബൂളി വാല, കമ്പോളം, ധനം, തുടങ്ങിയ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയവയായിരുന്നു. പക്ഷെ കരിയറിൽ തുടർന്ന് കൊണ്ടുപോയ വിജയം അവർക്ക് വ്യക്തി ജീവിതത്തിൽ തുടർന്ന് കൊണ്ടുപോകാൻ സാധിച്ചില്ല. നിരവധി ഗോസിപ്പുകൾ ചാർമിളയുടെ ജീവിതത്തിൽ കേട്ടിരുന്നു.നടൻ ബാബു ആന്റണിയുമായി പ്രണയമായിരുന്നു എന്ന് ചാർമിള തുറന്ന് പറയുമ്പോൾ ബാബു ആന്റണി അത് നിഷേധിക്കുക ആയിരുന്നു. തന്നോട് ഒരുപാട് പേർക്ക് ഇഷ്ടമുണ്ടയിരുന്നു അതൊന്നും താൻ ശ്രദ്ധിക്കാൻ പോയിട്ടില്ല എന്നാണ് ബാബു ആന്റണി പ്രതികരിച്ചത്.

ശേഷം ആദ്യ വിവാഹം നമുക്ക് ഏവർക്കും അറിയാവുന്ന ഒന്നാണ്, പ്രശസ്ത സിനിമ സീരിയൽ നടൻ കിഷോർ സത്യയുമായി ചാർമിളാ 1995 ൽ വിവാഹം കഴിച്ചിരുന്നു പക്ഷെ ദാമ്പത്യ ജീവിതത്തിൽ പൊരുത്തപ്പെടാൻ സാധിക്കാതിരുന്ന ഇരുവരും 1999 ൽ ആ ബന്ധം പിരിയുകയായിരുന്നു, അതിനു ശേഷം 2006 ൽ രാജേഷ് എന്ന ആളെ താരം വിവാഹം ചെയ്തിരുന്നു. പക്ഷെ ആ ബന്ധവും അധിക നാൾ മുന്നോട്ട് പോയില്ല, 2014 ൽ അവസാനിച്ചു, ഈ ബന്ധത്തിൽ ഇവർക്കൊരു മകനുണ്ട്, ഇപ്പോൾ ഏറെ നാളത്തെ ഇടവേളക്ക് ശേഷം അഭിനയ രംഗത്ത് സജീമായിരിക്കുകയാണ് താരം.

സിനിമയിൽ നിന്നും ഏറെ നാൾ വിട്ടുനിൽക്കാൻ കാരണം തന്റെ രണ്ടാം ഭർത്താവ് ആയിരുന്നു. വിവാഹ ശേഷം നാല് വർഷം ഞാൻ ഷാർജയിൽ ആയിരുന്നു. ആ സമയത്ത് അദ്ദേഹം എന്നോട് പറഞ്ഞു ഇനി അഭിനയിക്കരുത് എന്ന് പറഞ്ഞിരുന്നു. ഒരു കുടുംബ ജീവിതം നന്നായി മുന്നോട്ട് പോകാൻ വേണ്ടി അത് താൻ സമ്മതിക്കുക ആയിരുന്നു. എന്നാൽ പിന്നീട് അത് മണ്ടത്തരം ആയിരുന്നു എന്നും  തെറ്റായ ഒരു താരുമാനം ആയി  പോയി എന്നും തനിക്ക് തോന്നിയിരുന്നു, അതുകൊണ്ട് തനിക്ക് ഒരുപാട് നഷ്ടങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത് തനിക്ക് വന്ന ‘സേതു’ നായിക വേഷം പോയി, പിന്നെ ഒരുപാട് ഹിറ്റ് സിനിമകളിലെ കഥാപാത്രങ്ങൾ ഒക്കെയും പോയി എന്നും നടി പറയുന്നു..

ഈശ്വരൻ എനിക്ക് അഭിനയിക്കാനുള്ള കഴിവ് തന്നെങ്കിലും ഞാൻ അത് നോക്കാതെ വിവാഹ ജീവിതത്തിന്  പിന്നാലെ പോയതോടെ എന്റെ കരിയർ എനിക്ക്  നഷ്ടപ്പെടുകയായിരുന്നു. പറ്റിയ ഏറ്റവും വലിയ തെറ്റ് അതാണെന്നും, ദൈവം കുറേ പേര്‍ക്ക് നല്ല കാര്യങ്ങള്‍ സംഭവിക്കും. കുറേ പേര്‍ക്ക് മോശം കാര്യങ്ങളും. എനിക്ക് വിവാഹ ജീവിതത്തില്‍ രാശിയില്ല. അതാണ് സത്യം. ദൈവം എനിക്ക് അത് വിധിച്ചിട്ടുള്ളതല്ല. എന്നിട്ടും അതിന്റെ പിന്നാലെ വീണ്ടും വീണ്ടും പോയത് എന്റെ തെറ്റാണ്. ആദ്യത്തെ ദുരനുഭവത്തില്‍ നിന്ന് തന്നെ വിവാഹവും കുടുംബ ജീവിതവും ഇനിയും വേണമെന്ന് ഞാന്‍ തീരുമാനിക്കേണ്ടത് ആയിരുന്നു. ഇനി ഒരിക്കലും ആ തെറ്റ് ഞാന്‍ ആവര്‍ത്തിക്കില്ല. ചിലര്‍ക്ക് കുടുംബ ജീവിതം നന്നാകും. പക്ഷേ ആ പ്രൊഫഷനില്‍ ശോഭിക്കില്ല. ദൈവം എനിക്കൊരു നല്ല പ്രൊഫഷന്‍ തന്നു. നല്ല സിനിമകള്‍ തന്നു. ആ സമയത്ത് ഞാന്‍ കുടുംബ ജീവിതം തേടി പോയത് എന്റെ തെറ്റ് തന്നെയാണെന്ന് ചാര്‍മിള പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *