
എനിക്ക് ഫോണും വസ്ത്രങ്ങളും വാങ്ങി തന്നത് മധു സാറാണ് ! പിഎച്ച്ഡിക്ക് വിഷയം തിരഞ്ഞെടുത്തത് പോലും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ! ചിന്താ ജെറോം പറയുന്നു !
മലയാള സിനിമ ലോകത്തെ ആദ്യകാല സൂപ്പർ സ്റ്റാറാണ് മധു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ 91-ാം പിറന്നാള്‍ ദിനമായിരുന്നു. അന്നേ ദിവസം മധുമായുള്ള ആത്മബന്ധത്തെ കുറിച്ച് പറഞ്ഞുകൊണ്ട് യുവജന കമ്മീഷന്‍ മുന്‍ അധ്യക്ഷ ചിന്താ ജെറോം പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. തന്റെ പിതാവുമായുള്ള മധുവിന്റെ സൗഹൃദവും പിതാവിന്റെ മരണശേഷം മുന്നോട്ടുള്ള ജീവിതത്തിന് മധു നല്‍കിയ പിന്തുണയും നന്ദിയോടെ ഓര്‍ക്കുകയാണ് ചിന്ത. പിഎച്ച്ഡിക്ക് സിനിമ വിഷയമായി തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരമായിരുന്നു എന്നാണ് ചിന്ത പറയുന്നത്.
ചിന്തയുടെ വാക്കുകൾ ഇങ്ങനെ, മലയാളത്തിന്റെ നടന വിസ്മയം ശ്രീ മധു സാര്‍ 91-ാം വയസ്സിലേക്ക് കടക്കുകയാണ്. ലോക സിനിമയ്ക്ക് മുമ്പിലേക്ക് മലയാള സിനിമ എത്തിച്ച അതുല്യ കലാകാരന്‍ മധു സാര്‍ ഓരോ മലയാളിക്കും അഭിമാനമാണ്. ഈ അതുല്യ കലാകാരന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍ നേരുമ്പോള്‍ വ്യക്തിപരമായി എനിക്ക് ആരാണ് മധു സാര്‍ എന്ന് കുറിക്കണമെന്ന് തോന്നുന്നു.
കോളജ് പഠനകാലത്ത് ഒരു പരിപടിക്ക് അദ്ദേഹത്തെ ക്ഷണിക്കാൻ പോയത് മുതൽ തുടങ്ങിയ അടുപ്പമാണ്. മധുസറുമായി ഒരു അച്ഛൻ മകൾ ബന്ധമാണ്, പപ്പയുടെ മരണശേഷം ഒരു അച്ഛന്റെ സ്ഥാനത്ത് നിന്ന് നിന്റെ പഠനം മുടങ്ങരുത്, തുടർന്നും പഠിക്കണമെന്നും എന്നെ ഉപദേശിച്ചു, യഥാര്‍ത്ഥത്തില്‍ പിഎച്ച്ഡിക്ക് സിനിമ വിഷയമായി തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു. മധുസാറിന്റെ മകള്‍ ഉമ ചേച്ചിയും സിനിമയിലാണ് പിഎച്ച്ഡി പൂര്‍ത്തീകരിച്ചത്.സിനിമയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ അദ്ദേഹം പറഞ്ഞു തന്നു അങ്ങനെയാണ് ഗവേഷണത്തിലേക്ക് കടക്കുന്നത്. എനിക്ക് ആദ്യമായി ഉപയോഗിക്കാന്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങി തന്നത് മുതല്‍ ഇടാനുള്ള നല്ല നല്ല വസ്ത്രങ്ങള്‍ വാങ്ങിത്തരുന്നത് എല്ലാം മധുസാറായിരുന്നു.

ഉമ ചേച്ചിയെ പോലെ തന്നെ കൂടെ നിര്‍ത്തി പഠനവും മറ്റെല്ലാ പ്രവര്‍ത്തനങ്ങളും മുന്നോട്ടു കൊണ്ടു പോകണമെന്ന് നിരന്തരമായി ഉപദേശിക്കുന്ന വഴികാട്ടിയായി മധുസാറുണ്ട്. 91ന്റെ നിറവില്‍ എത്തിനില്‍ക്കുകയാണ് നമ്മുടെ അഭിമാനമായ മധു സാര്‍ . അദ്ദേഹം കലാരംഗത്ത് നല്‍കുന്ന സംഭാവനകള്‍ക്കൊപ്പം വ്യക്തിബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുന്നതിലും വലുപ്പചെറുപ്പമില്ലാതെ എല്ലാ മനുഷ്യരെയും സ്‌നേഹിക്കുന്നതിലും ഒരുവട്ടം പരിചയപ്പെട്ട വ്യക്തിയുടെ പോലും ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കി അവര്‍ക്ക് ഹൃദയത്തില്‍ ഇടം കൊടുക്കുന്നതിലും അപൂര്‍വമായ മാതൃക ആണ്, അദ്ദേഹം ഇനിയും ആരോഗ്യത്തോടെ ഒരുപാട് വർഷം ജീവിക്കണമെന്നും ചിന്ത ആശംസിക്കുന്നുണ്ട്.
Leave a Reply