‘അന്ന് അയാൾ തന്നോട് ആ പഴയ പ്രതികാരം വീട്ടുകയായിരുന്നു’ !! എന്നാൽ അപ്പോൾ തനിക്ക് രക്ഷകനായത് നടൻ മമ്മൂട്ടിയാണ് !! ചിത്ര പറയുന്നു !
മലയാള സിനിമ പ്രേമികൾക്ക് വളരെ ഇഷ്ടമുള്ള ഒരു അഭിനേത്രിയാണ് ചിത്ര. 1983 ൽ പുറത്തിറങ്ങിയ ‘ആട്ടക്കലാശം’ എന്ന ചിത്രത്തിൽ മോഹൻലാലിനും പ്രേംനസ്സിറിനും ഒപ്പം അഭിനയ ജീവിതം തുടങ്ങിയ ആളാണ് ചിത്ര. നൂറിൽ കൂടുതൽ ചിത്രങ്ങളിൽ അവർ അഭിനയിച്ചിരുന്നു, ഇപ്പോൾ സിനിമ ജീവിതത്തിൽ നിന്നും മാറി കുടുംബിനിയായി കഴിയുകയാണ് ചിത്ര. മോഹൻലാൽ, മമ്മൂട്ടി, സുരേഷ്‌ഗോപി, ജയറാം, മുകേഷ് തുടങ്ങിയ താരങ്ങൾക്കൊപ്പം അഭിനയിച്ചിരുന്ന ചിത്ര മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലും അഭിനയിച്ചിരുന്നു….
ഇപ്പോൾ താൻ സിനിമയെ കുറിച്ച് ചിന്തിക്കാറുപോലുമില്ല കുടുംബമാണ് ഇപ്പോൾ തനിക്ക് വലുതെന്നും താരം പറയുന്നു, ഒരു ഒരു സിനിമ മേഖലയിൽ തനിക്ക് നേരിട്ട ചില അനുഭവങ്ങളെകുറിച്ച് ഇപ്പോൾ തുറന്ന് പറയുകയാണ് ചിത്ര, സാധാരണ ഷൂട്ടിങ് സെറ്റുകളിൽ താൻ അതികം ആരോടും സംസാരിക്കാത്ത ഒരു പ്രകൃതമായിരുന്നു എനിക്ക്, അതുകൊണ്ടുതന്നെ എനിക്ക് വലിയ ജാഡയാണ് എന്ന തരത്തിലുള്ള സംഭാഷങ്ങൾ അവിടെ നടക്കുന്നുണ്ടായിരുന്നു..
ആ ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയ ആളാണ് അങ്ങനെ കൂടുതലും പറയാറുള്ളത്, അയാൾ രണ്ട് കൊല്ലം കഴിഞ്ഞു ഒരു സിനിമ എടുക്കുമെന്നും തന്നെ മൈൻഡ് ചെയ്യാത്തവരെയൊക്കെ അന്ന് ഒരു പാഠം പഠിപ്പിക്കുമെന്നും അയാൾ തന്നോട് പറഞ്ഞിരുന്നു, സ്ഥിരമായി അയാൾ അത് തന്നെ പറഞ്ഞുകൊണ്ട് ഇരുന്നപ്പോൾ ഞാൻ അത് അത്ര ശ്രദ്ധ കൊടുക്കാൻ പോയില്ലന്നും ചിത്ര പറയുന്നു, എന്നാൽ വർഷങ്ങൾ കഴിഞ്ഞ് അയാൾ പറഞ്ഞതുപോലെ മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം ചെയ്തിരുന്നു. അതിൽ അഭിനയിക്കാൻ തന്നെയും വിളിച്ചിരുന്നു…
എന്നാൽ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ വെച്ച് ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിന്നപ്പപ്പോൾ അതിലെ ഗാന രംഗങ്ങൾ ചിത്രീകരിക്കാനായി ഒരു കുന്ന് ഇറങ്ങി വരേണ്ട രംഗം അഭിനയിക്കേണ്ടതായിരുന്നു, ഞാൻ അയാൾ പറഞ്ഞതുപോലെ ആ കുന്ന് ഇറങ്ങി വരുന്ന രംഗം അഭിനയിച്ചപ്പോൾ അത് ശരിയായില്ല റീടേക്ക് എടുക്കണം എന്ന് പറഞ്ഞ്, പതിനഞ്ചു തവണയിൽ ഏറെ അയാൾ തന്നെ കൊണ്ട് കുന്നിൻ മുകളിൽ നിന്നും ഓടി വരുന്ന സീൻ എടുപ്പിച്ചു…
നല്ല വെയിലുള്ള സമയമായിരുന്നു അത്, അതുകൊണ്ടുതന്നെ ഞാൻ ആകെ തളർന്നിരുന്നു , എന്നിട്ടും അയാൾ വീണ്ടും ടേക് എടുക്കണം എന്നാവിശ്യപെട്ടു എന്നാൽ ആ സമയത്ത് എന്റെ അപ്പോഴത്തെ അവസ്ഥ കണ്ട മമ്മൂട്ടി ഒടുവിൽ സംവിധായകനോട് ദേഷ്യപ്പെട്ടു ചൂടായെന്നും അതുകൊണ്ട് മാത്രമാണ് താൻ അന്ന് രക്ഷപെട്ടതെന്നും ചിത്ര പറയുന്നു. അയാൾ മനപൂർവം പഴയ കാര്യം മനസ്സിൽ വെച്ച് തന്നോട് പ്രതികാരം വീട്ടിയതന്നെനും ചിത്ര പറയുന്നു…
ഷൂട്ടിങ് തിരക്കുകൾ ഉണ്ടായിരുന്നതുകൊണ്ട് അമ്മയുടെ മരണ സമയത് അവരുടെ അരികിൽ ഉണ്ടാകാൻ തനിക്ക് കഴിഞ്ഞിരുന്നില്ല , അതുകൊണ്ടാണ് താൻ സിനിമ ഉപേക്ഷിച്ച് അച്ഛനെ നോക്കാനായി തീരുമാനിച്ചത് എന്നും ചിത്ര പറഞ്ഞിരുന്നു.. ആ സമയത്തായിരുന്നു താരത്തിന്റെ വിവാഹം, ബിസിനെസ്സ് കാരനായ വിജയ രാഘവൻ ആണ് ചിത്രയുടെ ഭർത്താവ്, ഇവർക്ക് ഒരു മകളുണ്ട്, ഇപ്പോൾ തമിഴ് നാട്ടിലാണ് താരം താമസിക്കുന്നത്… വിവാഹ ശേഷവും അഭിനയിക്കുന്നത് ഭർത്താവിന് സമ്മതമായിരുന്നു അതുകൊണ്ടാണ് മഴവില്ല്, സൂത്രധാരൻ എന്നീ ചിത്രങ്ങൾ ചെയ്തിരുന്നത് എന്നും ചിത്ര പറയുന്നു….
Leave a Reply