എന്റെ അച്ഛൻ വളരെ കർക്കശക്കാരൻ ആയിരുന്നു ! പക്ഷെ ആ മിടുക്ക് എന്റെ പ്രതിഫലം കൃത്യമായി വാങ്ങുന്നതിൽ അച്ഛൻ കാണിച്ചിരുന്നില്ല ! തുറന്ന് പറഞ്ഞ് നടി ചിത്ര !
തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന പ്രശസ്തയായ നടിയാണ് ചിത്ര. മലയാളത്തിലും ഒരുപാട് ചിത്രങ്ങൾ താരം ചെയ്തിരുന്നു. ആട്ടക്കലാശം എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ എത്തിയത്, തനറെ സിനിമ ജീവിത്തെ കുറിച്ച് തുറന്ന് പറയുകയാണ്. അമ്മയുടെ വിയോഗത്തോടെ അച്ഛനായിരുന്നു ഞങ്ങൾ മൂന്ന് പെണ്മക്കൾക്കും ആകെയുണ്ടായിരുന്ന ആശ്രയം. ഞാൻ സിനിമ രംഗത്ത് വന്നത് പൊതുവേ തന്റെ കുടുംബക്കാർക്ക് അത്ര താല്പര്യമില്ലായിരുന്നു. അമ്മയുടെ വേർപാടോടെയാണ് അച്ഛൻ ഇത്രയും കർക്കശക്കാരൻ ആയത്.
എന്നോടൊപ്പം എല്ലാ ലൊക്കേഷനിലും അച്ഛനാണ് വരാറുള്ളത്. സിനിമയുടെ ലൊക്കേഷനിൽ വെച്ച് ആരുമായും സംസാരിക്കാൻ പാടില്ല. ഷൂട്ടിംഗ് കഴിഞ്ഞാൽ നേരെ മുറിയിൽ പോകണം.. മറ്റു നടിമാരോടും ആരോടും സംസാരിക്കാൻ പാടില്ല. അച്ഛന്റെ ആവശ്യത്തിനും അനാവശ്യത്തിനുമുള്ള നിബന്ധനകൾ എന്നെ ശ്വാസം മുട്ടിച്ചു. അച്ചനെയും തെറ്റ് പറയാൻ പറ്റില്ല, ഒന്നാമതാണ് ഞങ്ങൾ മൂന്ന് പെണ്മക്കൾ, അമ്മയില്ല, പിന്നെ കുടുംബക്കാരുടെ ഇഷ്ടമില്ലാതെയാണ് ഈ മേഖലയിൽ എത്തിയത്. അതുകൊണ്ടു തന്നെ പേരുദോഷവും കൂടി ആയിപോയാൽ അത് എന്റെയും സഹോദരിമാരുടെയും ജീവിതത്തെ ബാധിക്കും എന്ന പേടികൊണ്ടാവും അച്ഛൻ അത്രയും സ്ട്രിക്ട് ആയത് എന്നും ചിത്രപറയുന്നു.
അന്നൊക്കെ എന്റെയൊപ്പം അഭിനയിച്ചിരുന്ന സീമചേച്ചിയും, ഉണ്ണിമേരിചേച്ചിയും, ഉർവശിയും, ശോഭനയും അവരെല്ലാവരും വലിയ കൂട്ടുകാരികളായി ചിരിച്ച് കളിച്ച് സന്തോഷിച്ച് ചീട്ടുകളിക്കുന്നതും ഷോപ്പിംഗിന് പോകുന്നതും ഒക്കെ കാണുമ്പോൾ എനിക്ക് വലിയ സങ്കടമായിരുന്നു. ഞാനാ മാത്രം പട്ടാള ക്യാമ്പിൽ ഇരിക്കുന്നതുപോലെ ഇരിക്കും, പക്ഷെ ഒരു ദിവസം സീമ ഷെഹ്‌സിക്ക് ഇത് മനസിലായി ചേച്ചി എന്നോട് പറഞ്ഞു..സാരമില്ല സ്‌നേഹം കൊണ്ടാ മോളേ അച്ഛൻ നിന്നെ ഇങ്ങനെ പൊതിഞ്ഞുവച്ചിരിക്കുന്നത് എന്നും പറഞ്ഞ് ആശ്വസിപ്പിച്ചു.
അതുപോലെ മറ്റൊരു സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഞാൻ ഉള്ളപ്പോൾ അവിടെ നടി ശോഭനയും ഉണ്ടായിരുന്നു. അപ്പോൾ ഒരാളെ എന്റെ മുറിയിലേക്ക് പറഞ്ഞ് വിട്ടിട്ട് ഞാൻ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു, ഞാൻ പോകാൻ ഇറങ്ങുമ്പോൾ ഉടൻ അച്ഛൻ പറഞ്ഞു. അവളാരാ… നീയെന്തിനാ അവളുടെ മുറിയിൽ പോകുന്നത്. അവൾ വേണമെങ്കിൽ നിന്റെ മുറിയിൽ വരട്ടെ’. അതുകേട്ട ഞാൻ മുറിയിൽ കിടന്ന് പൊട്ടിക്കരഞ്ഞു. ഈ സംഭവം ശോഭന എങ്ങനെയോ അറിഞ്ഞു. അന്നുമുതൽ ആ കുട്ടിക്ക് പിന്നീട് എന്നോട് മിണ്ടാൻ പ്രയാസമായിരുന്നു എന്നും ചിത്ര പറയുന്നു.
പക്ഷെ അച്ഛൻ അന്ന് ഈ കാണിച്ചിരുന്ന പിടിവാശിയും, സമർഥ്യവും പക്ഷെ എന്റെ പ്രതിഫലം കൃത്യമായി വാങ്ങുന്നതിൽ കാണിച്ചിരുന്നില്ല. തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള ചിത്രങ്ങൾക്ക് കൂടുതലും പ്രതിഫലമായി കിട്ടിയിരുന്നത് വണ്ടി ചെക്കുകൾ ആയിരുന്നു. ഏറ്റവും കൂടിയ പ്രതിഫലം വാങ്ങുന്നത് അമരത്തിലെ അഭിനയത്തിനാണ്. ഒരുലക്ഷം രൂപ അന്ന് ലഭിച്ചിരുന്നു. മലയാളത്തിലെ ആദ്യ ചിത്രമായ ആട്ടക്കലാശത്തിൽ അഭിനയിച്ചതിന് കിട്ടിയത് അയ്യായിരത്തിയൊന്ന് രൂപയാണ്. ആ കാശ് കിട്ടിയപാടേ എന്നെയും കൂട്ടി അച്ഛൻ നേരെ പോയത് ഭീമാജ്വല്ലറിയിലേക്കാണ്. അവിടെ നിന്നും നല്ല ഭംഗിയുള്ള ഒരു ജോടി കമ്മൽ അച്ഛൻ വാങ്ങിതന്നു. പിന്നെ വീട്ടിലെ പെൺകുട്ടികൾക്കെല്ലാം പട്ടുപാവാടയ്ക്കുള്ള തുണിയും എടുത്തു. ബാക്കി സിനിമകൾക്കെല്ലാം കുറഞ്ഞ പ്രതിഫലമാണ് കിട്ടിയത് എന്നും പക്ഷെ കിട്ടിയ ഒരു രൂപപോലും ധൂർത്തടിക്കാതെ അത് കുടുംബത്തിന്റെ നല്ല ഭാവിക്കായി ഉപയോഗിച്ചുയെന്നും നടി പറയുന്നു…..
Leave a Reply