‘എല്ലാ ഐഷ്വര്യങ്ങളും ഈശ്വരൻ ഒരാൾക്ക് നൽകില്ലല്ലോ’ ! നിന്റെ ഓർമ്മകൾ എനിക്ക് നിധിയാണ് ! മകളുടെ ജന്മദിനത്തിൽ ചിത്രയുടെ വാക്കുകൾ ! ആശ്വസിപ്പിച്ച് താരങ്ങൾ !

നമ്മുടെ പ്രിയങ്കരിയായ വാനമ്പാടി ചിത്ര, മലയാളത്തിന്റെ അഭിമാന ഗായിക, സ്വഭാവം കൊണ്ടും എന്നും മറ്റുള്ളവരെ അതിശയിപ്പിച്ചിട്ടുള്ള ചിത്രക്ക് പക്ഷെ എന്നും ഓർത്ത് വേദനിക്കാനായി ഒരു കാരണമുണ്ട്. വിവാഹത്തിന് ശേഷം പതിനഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇവർക്ക് ഒരു കുഞ്ഞ് മാലാഖ ജനിക്കുന്നത്. നന്ദന എന്ന പേരാണ് മമകൾക്ക് നൽകിയത്.പക്ഷെ സ്നേഹിച്ച് കൊതിതീരും മുമ്പേ ദൈവം തന്നെ ആ സന്തോഷം തിരിച്ചെടുത്തു. 2011 ഏപ്രിൽ 14ന് ദുബായിലെ എമിരേറ്റ്സ് ഹില്ലിലുള്ള നീന്തൽക്കുളത്തിൽ വീണാണ് നന്ദന മരിച്ചത്. ഒമ്പത് വയസ് പ്രായമായിരുന്നു അപ്പോൾ നന്ദനയ്ക്ക്.

ചിത്രയുടെ ഏറ്റവും വലിയ പ്രത്യേകത എപ്പോഴും ആ മുഖത്തുള്ള ചിരിയാണ്. പക്ഷെ മകളുടെ വേർപാടോടെ ചിത്രയുടെ മുഖത്ത് ആ ചിരി നഷ്ടമായിരുന്നു. ഏറെ നാളുകൾക്ക് ശേഷമാണ് മകളുടെ ആ വിയോഗം ഉൾക്കൊള്ളാൻ ചിത്രയ്ക്ക് സാധിച്ചത്. മകൾ പോയ ശേഷം അവളുടെ ഓർമദിനത്തിലും പിറന്നാൾ ദിനത്തിലും ഹൃദയഹാരിയായ കുറിപ്പുകൾ ചിത്ര സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. മകളുടെ ഓർമകൾ ഇന്നും അമൂല്യമായ നിധിപോലെയാണ് ചിത്ര കൊണ്ടുനടക്കുന്നത്. ഇന്ന് മകളുടെ ജന്മദിനത്തിലും അവളെ കുറിച്ചുള്ള ഓർമകൾ നിറഞ്ഞ കുറിപ്പ് ചിത്ര പങ്കുവെച്ചു ഒപ്പം മകൾക്കൊപ്പമുള്ള ഒരു പഴയ ചിത്രവും ​

ആ വാക്കുകൾ ഇങ്ങനെയാണ്, ‘നിന്റെ ജനനം ആയിരുന്നു ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം. നിന്റെ ഓർമകൾ നിധി പോലെയാണ് ഞങ്ങൾക്കെന്നും. ഞങ്ങൾക്ക് നിന്നോടുള്ള സ്‍നേഹം വാക്കുകൾക്കപ്പുറമാണ്. നിന്റെ നഷ്‍ടം അളക്കാനാവാത്തതാണ്. ജന്മദിനശംസകൾ നന്ദന. എന്നും ചിത്ര കുറിച്ചു. ഓരോ തവണയും ചിത്രയുടെ ഹൃദയ വേദന ആ കുറിപ്പുകൾ നമുക്ക് വ്യക്തമാകും.

ഇതിനു മുമ്പ് ചിത്ര കുറിച്ചത് ഇങ്ങനെ ആയിരുന്നു, ഓരോരുത്തരുടേയും ജനനത്തിനും ഒരു ലക്ഷ്യമുണ്ടെന്നും അത് പൂർത്തിയാക്കിയ ശേഷമാണ് അവർ നിത്യ ലോകത്തേക്ക് പോകുന്നതെന്നുമൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട്. കാലം സൗഖ്യപ്പെടുത്തുന്ന ഒന്നാണെന്നും പറയാറുണ്ട്. പക്ഷേ അങ്ങനെ ഒരു അവസ്ഥയിലൂടെ കടന്ന് പോയവർക്ക് ഈ പറഞ്ഞതൊരു സത്യമല്ലെന്ന് മനസിലായിട്ടുണ്ടാവും. ആ മുറിവ് ഇപ്പോഴും ഉണങ്ങാതെ വേദന തരുന്നതാണ്. മിസ് യു നന്ദന എന്നായിരുന്നു.

നിരവധിപേരാണ് ചിത്രക്ക് ആശ്വാസ വാക്കുകളുമായി എത്തിയത്. എത്രയോ ഭക്തിസാന്ദ്രമായ ഈഷ്വര ഗാനങ്ങൾ ആലപിച്ച ചിത്രക്ക് തന്നെ ഇങ്ങനെയൊരു വിഷമം ഉണ്ടായല്ലോ എന്നും, എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ ഒരാൾക്ക് നൽകില്ല എന്നും എന്നും ചിലർ കമന്റുകളായി അഭിപ്രയപെടുന്നു. 2005ൽ ആണ് ചിത്രയ്ക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ചത്. ഈ വർഷം പത്മഭൂഷൺ പുരസ്‌കാരം നൽകിയും രാജ്യം ചിത്രയെ ആദരിച്ചിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *