ഇന്നും രജനി സാർ ഏത് ആൾക്കൂട്ടത്തിലും തിരയുന്നത് അദ്ദേഹത്തിന്റെ കാമുകി നിമ്മിയെയാണ് ! എന്റെ കൈപിടിച്ച് അദ്ദേഹം ക,ര,ഞ്ഞു പറഞ്ഞു ! ദേവൻ പറയുന്നു !

ഇന്ത്യൻ സിനിമയുടെ തന്നെ സൂപ്പർ സ്റ്റാർ ആണ് രജനികാന്ത്. അദ്ദേഹത്തെ ലോകം മുഴുവൻ ആരാധിക്കുന്നു.  തന്റെ 71 മത് വയസിലും അദ്ദേഹം സിനിമ രംഗത്ത് നിറ സാന്നിധ്യമാണ്. ഭാഷ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ ഒപ്പം മലയാളത്തിലെ പ്രധാന നടന്മാരിൽ ഒരാളായിരുന്നു നടൻ ദേവനും അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ദേവൻ രജനികാന്തിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സൂപ്പർസ്റ്റാർ ആകും മുമ്പ് തന്നെ രജനികാന്തിന് സിനിമയിലേക്കുള്ള വഴിവെട്ടി കൊടുത്തത് അദ്ദേഹത്തിന്റെ പ്രണയിനിയായിരുന്നു. പിന്നീട് പക്ഷെ അദ്ദേഹത്തിന് തന്റെ പ്രണയിനിയെ നഷ്ടപ്പെട്ടു. അതിൽ ഇന്നും വളരെ അധികം വേദന രജനികാന്ത് അനുഭവിക്കുന്നുണ്ടെന്ന് പറയുകയാണ് ദേവൻ.
ദേവന്റെ വാക്കുകൾ ഇങ്ങനെ…

സത്യത്തിൽ അദ്ദേഹത്തെ കണ്ട ശേഷമാണ് എനിക്ക് മനസിലായത് ഈ സക്സസും മനസമാധാനവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന്. ഭാഷയുടെ ഷൂട്ടിന് വേണ്ടി ഞാൻ പത്ത് ദിവസം ബോംബെയിൽ പോയിരുന്നു. അങ്ങനെ ഞങ്ങൾ രണ്ടുപേരും അടുത്തടുത്ത മുറിയിലായിരുന്നു താമസം. അങ്ങനെ ഒരു ദിവസം അദ്ദേഹം എന്നെ ഡിന്നറിനു ക്ഷണിച്ചു. ഞാൻ കരുതി സാധാരണ ഈ വലിയ നടമാരൊക്കെ നമ്മളെ ഒരു ഫോർമാലിറ്റിക്ക് വേണ്ടി ഡിന്നറിന് ക്ഷണിക്കാറുണ്ട്. ഇതും അങ്ങനെ അദ്ദേഹം ചുമ്മാ പറഞ്ഞതാകുമെന്ന് കരുതി ഞാൻ അത് വിട്ടു..

അന്നേ ദിവസം ഞാനും വിജയ കുമാർ എന്ന നടനും കൂടി അവിടെല്ലാം പുറത്തൊക്കെ കറങ്ങി ഷോപ്പിങ് കഴിഞ്ഞ് പത്ത് മണിയോടെ തിരികെ ഹോട്ടലിലെത്തി. റൂം താക്കോൽ തരുന്നതിനൊപ്പം ഒരു കെട്ട് മെസേജും റിസപ്ഷനിൽ നിന്നും തന്നു. അതിൽ നിറയെ രജനി സാർ വിളിച്ച് ഞാൻ തിരികെ വന്നോയെന്ന് തിരക്കിയതായിരുന്നു. ഓരോ പതിനഞ്ച് മിനിട്ട് ഇടവെട്ട് അദ്ദേഹം വിളിച്ചിരുന്നു. ഇത് കണ്ടതും വിജയ് കുമാർ എന്നോട് വേ​ഗം രജനികാന്തിന്റെ റൂമിലേക്ക് പോകാൻ ആവിശ്യപ്പെട്ടു.

അങ്ങനെ ഞാൻ അദ്ദേഹത്തിന്റെ മുറിയിൽ എത്തി ആദ്യം തന്നെ മാപ്പ് പറഞ്ഞു. അപ്പോൾ നോക്കുമ്പോൾ അദ്ദേഹം ഡ്രിങ്ക്സും സ്നാക്സുമെല്ലാം ഒരുക്കി വെച്ച് അദ്ദേഹം എനിക്ക് വേണ്ടി എട്ടര മണിമുതൽ കാത്തിരിക്കുകയായിരുന്നു. അത് കേട്ടപ്പോൾ എനിക്ക് വിഷമം തോന്നി. വീണ്ടും ഞാൻ മാപ്പ് പറഞ്ഞു. സാരമില്ലെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ സംസാരിക്കുന്ന കൂട്ടത്തിൽ അദ്ദേഹം പ്രണയം ഒരു വിഷമായി വന്നു. അപ്പോൾ രജനി സാർ എന്നോട് ചോദിച്ചു ദേവന് ഫസ്റ്റ് ലവ് ഉണ്ടായിരുന്നുവോയെന്ന്.. അങ്ങനെ ഞാനത് പറഞ്ഞതിന് ശേഷം അദ്ദേഹവും പറയാൻ തുടങ്ങി..

അദ്ദേഹം കണ്ട,ക്ടറായി ജോലി ചെയ്തിരുന്ന സമയത്ത് ഒരു പ്രണയം ഉണ്ടായിരുന്നു.. നിർമ്മല എന്നായിരുന്നു ആ കുട്ടിയുടെ പേര്. നിമ്മി എന്നാണ് അ​ദ്ദേഹം വിളിച്ചിരുന്നത്. ബസിൽ വെച്ചാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും. ആ കുട്ടി അന്ന് എംബിബിഎസ് വിദ്യാർഥിനിയായിരുന്നു. ഒരിക്കൽ രജനി സാറിന്റെ നാടകം കണ്ടിട്ട് അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി പഠിക്കാൻ അവസരം ഒരുക്കി കൊടുത്തതും ആ പെൺകുട്ടിയായിരുന്നു. അതും അദ്ദേഹം ആവശ്യപ്പെടാതെ തന്നെ. അങ്ങനെ അവിടെ പോയി ചേർന്ന ശേഷം ഒരു ദിവസം നിർമലയെ കാണാൻ രജനി സാർ ബാ​​ഗ്ലൂരിൽ വന്നു.

പക്ഷെ അദ്ദേഹത്തിന് തന്റെ നിമ്മിയെ കണ്ടെത്താൻ കഴിഞ്ഞില്ല. അവർ ആ സ്ഥലം വിറ്റ് പോയിയെന്നാണ് അറിഞ്ഞത്. പിന്നീട് ഇന്നുവരെ അദ്ദേഹത്തിന് നിർമലയെ കാണാൻ സാധിച്ചിട്ടില്ല. അത് അദ്ദേഹത്തിൽ വലിയ വിഷമമുണ്ടാക്കി. നിർമലയെ കുറിച്ച് പറഞ്ഞ് അവസാനിപ്പിച്ചതും അദ്ദേഹം പൊട്ടി കരയുകയായിരുന്നു. ഇന്നും ഏത് ആൾക്കൂട്ടത്തിലും ഞാൻ തിരയുന്നത് അവളുടെ മുഖമാണ് എന്നും കരഞ്ഞുകൊണ്ട് പറഞ്ഞൂ. എന്റെ കൈ ഒക്കെ പിടിച്ച് സന്തോഷത്തോടെ സംസാരിച്ചു. നിമ്മി ഒന്നുകിൽ ജീവിച്ചിരുപ്പില്ല… അല്ലെങ്കിൽ അവളൊരു വലിയ മനസിന് ഉടമയാണ്. അവൾ എവിടെയോ ഇരുന്ന് എന്റെ വളർച്ച കണ്ട് എനിക്ക് മുമ്പിൽ വരാതെ ആസ്വ​ദിക്കുകായാകുമെന്നും രജനി സാർ കരഞ്ഞുകൊണ്ട് പറഞ്ഞെന്നും ദേവൻ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *