കൊച്ചു കുട്ടിയാണ്, അവളുടെ കാലിൽ ഒരു മുള്ള് കൊണ്ടാൽ എനിക്ക് വേദനിച്ചിരുന്നു ! അറുപത് ദിവസം പൊന്നുപോലെയാണ് അവളെ നോക്കിയത് ! ഉണ്ണി മുകുന്ദൻ
മാളികപ്പുറം എന്ന ഒരൊറ്റ സിനിമകൊണ്ട് മലയാളികളിടെ ഇഷ്ട നടിയായി മാറിയ ആളാണ്, ദേവനന്ദ. സിനിമ വലിയ രീതിയിൽ ഹിറ്റാകുകയും കുഞ്ഞ് മാളികപ്പുറമായി എത്തിയ ദേവന്ദനയെ മലയാളികൾ ഏറെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു, ഇപ്പോഴും സിനിമ രംഗത്ത് സജീവമായി തുടരുന്ന ദേവാനന്ദയുടെ ഒരു വാർത്തയാണ് ഇപ്പോൾ സമൂഹ മദ്യമങ്ങളിൽ ചർച്ചയാകുന്നത്. ഏതോ പരിപാടി കഴിഞ്ഞ് ദേവനന്ദ വരുന്നതും തൊട്ടുപിന്നാലെ മുന്‍പില്‍ നിന്ന ആള്‍ കാല് തൊട്ടു വന്ദിക്കുന്നതുമാണ് വീഡിയോ. ഈ വീഡിയോ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്.
വീഡിയോക്ക് ഏറെ മോശം കമന്റുകളാണ് ലഭിക്കുന്നത്, സിനിമാ താരമായിട്ടല്ലാ മാളികപ്പുറമായി ആ കുട്ടിയെ കണ്ട് വന്ദിച്ചതാണെന്നും, സിനിമ, അഭിനയം, ജീവിതം, അതില്‍ ഏതാ എന്താ എന്ന് തിരിച്ചറിയാത്ത ആളുകളെ കാണുമ്പോള്‍ തന്നെ കഷ്ടം തോന്നുന്നു, സാക്ഷര കേരളം എന്ന് നാം സ്വയം അഹങ്കരിക്കുകയും അതിലുപരി അഭിമാനിക്കുകയും ചെയ്യുന്നവരാണ് നമ്മള്‍ ഇതൊക്കെ കാണുപ്പോള്‍ കേരളം നാണിച്ചു തല താഴ്ത്തും എന്നുള്ള കമന്റുകളാണ് ഈ വീഡിയോക്ക് ലഭിക്കുന്നത്.
മാളികപ്പുറം സിനിമ റിലീസ് ചെയ്ത സമയത്ത് ദേവാനന്ദയെ വിമർശിച്ച് വന്ന ചില വാർത്തകൾക്ക് മറുപടി നൽകികൊണ്ട് ഉണ്ണി മുകുന്ദൻ രംഗത്ത് വന്നിരുന്നു, ഇപ്പോഴിതാ അന്നത്തെ അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്, ദേവനന്ദ എന്ന ആ മോൾക്ക് പ്രായം എട്ട് വയസ്സാണ്. കൊച്ചു കുട്ടിയാണ് അവൾ, അറുപതു ദിവസം അവളെ പൊന്നു പോലെയാണ് നോക്കിയത്. അവളുടെ കാലിൽ ഒരു മുള്ള് കൊണ്ടാൽ എനിക്ക് വേദനിച്ചിരുന്നു. ഇതൊക്കെ എനിക്ക് വലിയ കാര്യങ്ങളാണ്. ഞാൻ വളർന്ന സാഹചര്യവും എന്നെ വളർത്തിയ അച്ഛനും അമ്മയും എന്നെ പഠിപ്പിച്ച ചില കാര്യങ്ങളുമുണ്ട്. സത്യം പറഞ്ഞാൽ അവനെ വിളിച്ച് രണ്ടു ചീത്ത വിളിച്ചതിന് ശേഷമാണ് ഞാൻ മനസമാധാനത്തോടെ കിടന്ന് ഉറങ്ങിയത് എന്നും ഉണ്ണി പറഞ്ഞിരുന്നു. അതേസമയം കുട്ടി താരം ഇപ്പോൾ സുമതി വളവ് എന്ന സിനിമയുടെ ഷൂട്ടിങ് തിരക്കുകളാണ്
Leave a Reply