
പൃഥ്വിരാജാണോ അമ്മയുടെ പ്രസിഡന്റ് ആകേണ്ടത് !! ഞാൻ വല്ലതും പറഞ്ഞാൽ അത് പച്ചക്ക് പറയേണ്ടി വരും ! പ്രതികരിച്ച് ധര്‍മ്മജൻ !
മലയാള സിനിമ സഘടന അമ്മ ഇപ്പോൾ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലാണ്, ഹേമ കമ്മറ്റി റിപ്പോർട്ട് വന്നതിന് ശേഷം ഏറെ ഞെട്ടിക്കുന്ന സംഭവ വികാസങ്ങളാണ് സിനിമ മേഖലയെ ചുറ്റി പറ്റി നടക്കുന്നത്. ഇന്ന് ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് ‘അമ്മ’ സംഘടനയില്‍ നിന്നും പ്രസിഡന്റ് മോഹന്‍ലാലും ഉള്‍പ്പെടെ എല്ലാവരും രാജിവെച്ചത്. ഇതേ തുടര്‍ന്ന് ഭരണസമിതി പിരിച്ചുവിടുകയുമായിരുന്നു. ഇപ്പോഴിതാ ഈ സാഹചര്യത്തിൽ അടുത്ത പ്രസിഡന്റ് പൃഥ്വിരാജ് ആയാൽ നന്നായിരിക്കുമെന്നാണ് ശ്വേതാ മേനോൻ ഉൾപ്പടെ പല താരങ്ങളും അഭിപ്രായപ്പെടുന്നത്.
ഇപ്പോഴിതാ ഈ വിഷയത്തിൽ നടനും കോൺഗ്രസ്സ് പ്രവർത്തകനുമായ ധർമ്മജൻ ബോൾഗാട്ടി, അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നടൻ പൃഥ്വിരാജ് വരണം എന്ന തരത്തിലുള്ള അഭിപ്രായങ്ങളെ തള്ളി നടൻ ധർമ്മജൻ ബോള്‍ഗാട്ടി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്, അദ്ദേഹത്തിന്റെ ആ പ്രതികരണമിങ്ങനെ, പൃഥ്വിരാജിനെ കുറിച്ച് വല്ലതും പറഞ്ഞാല്‍ പച്ചക്ക് പറയേണ്ടി വരുമെന്നും അമ്മ വിളിക്കുന്ന മീറ്റിങ്ങില്‍ പങ്കെടുക്കുക എന്നതാണ് ഒരു അംഗമെന്ന നിലയില്‍ ആദ്യം ചെയ്യേണ്ടതെന്നും ധർമ്മജൻ തുറന്നടിച്ചു.

വാക്കുകൾ ഇങ്ങനെ, ഞാൻ വല്ലതും പറഞ്ഞു കഴിഞ്ഞാല്‍ അത് പച്ചക്ക് പറയേണ്ടിവരും. വർഷത്തിലൊരിക്കലാണ് അമ്മ മീറ്റിംഗ് വെക്കുന്നത്. ആ മീറ്റിംഗില്‍ വരിക എന്നതാണ് ഒരു അംഗത്തിന്റെ ദൗത്യം. ലാലേട്ടൻ മാറിയാല്‍ കുഞ്ചാക്കോ ബോബൻ അമ്മയുടെ പ്രസിഡണ്ടായി വരണം. അദ്ദേഹം വളരെ നല്ല വ്യക്തിയാണ്, ഒരു ചീത്തപ്പേരും കേള്‍പ്പിക്കാത്ത വ്യക്തിയാണ് കുഞ്ചാക്കോ ബോബൻ. അദ്ദേഹം അമ്മയുടെ പ്രസിഡണ്ടായി വന്നാല്‍ നന്നായിരിക്കും എന്നും ധർമ്മജൻ അഭിപ്രായപ്പെട്ടു.
Leave a Reply