ധ്രുവം ആദ്യം പറഞ്ഞത് മോഹൻലാലിനോട് ! പക്ഷെ അന്ന് കഥയിൽ നായകൻ നരസിംഹ മന്നാഡിയാര്‍ ആയിരുന്നില്ല ! വെളിപ്പെടുത്തൽ
മലയാള സിനിമ ചരിത്രത്തിൽ ഇടം നേടിയ ചിത്രങ്ങളിൽ ഒന്നാണ് മമ്മൂട്ടി നായകനായ ധ്രുവം. 1993 ൽ ജോഷിയാണ് ചിത്രം സംവിധാനം ചെയ്തത്. അന്ന് സാമ്പത്തികമായി വിജയം കൈവരിച്ച ചിത്രം ഇന്നും മിനിസ്‌ക്രീനിൽ അതെ വിജയഗാഥ തുടരുകയാണ്. ചിത്രത്തിൽ നരസിംഹ മന്നാഡിയാർ എന്ന ശ്കതമായ കഥാപാത്രം ഇന്നും മലയാളി മനസിൽ ,മായാതെ നില്കുന്നു.
ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ വിക്രം, ജയറാം, ഗൗതമി സുരേഷ് ഗോപി തുടങ്ങിയവര്‍ അഭിനയിച്ച ഒരു വലിയ ചിത്രമായിരുന്നു ധ്രുവം. മനോഹരമായ ഗാനങ്ങളും ചിത്രത്തിൽ ഉണ്ടായിരുന്നു. എസ് എന്‍ സ്വാമി തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ കഥ ഒരുക്കിയത് എ കെ സാജന്‍ ആണ്.
ഇപ്പോൾ അടുത്തിടെ സാജൻ നൽകിയ ഒരു അഭിമുഖത്തിലാണ് ഈ സിനിമ സംഭവിച്ച കഥ അദ്ദേഹം വെളിപ്പെടുത്തിയത്. . ആദ്യം ഈ കഥ രചിക്കുമ്പോള്‍ അതില്‍ നരസിംഹ മന്നാഡിയാര്‍ എന്ന കഥാപാത്രത്തിന് ഒട്ടും പ്രാധാന്യമില്ലാത്ത, ചെറിയൊരു കഥാപാത്രം മാത്രമായിരുന്നു എന്നും, ചിത്രത്തിലെ നായക കഥാപാത്രം എന്നത് ഒരു ആരാച്ചാരുടെ കഥാപാത്രമായിരുന്നു എന്നും സാജന്‍ പറയുന്നു.
ആ ആരാച്ചാർ കഥാപാത്രം നടൻ മുരളിയെ കൊണ്ട് ചെയ്യിക്കണം എന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. അതുമാത്രമല്ല ആദ്യം ഈ കഥ പറയുന്നത് മോഹന്‍ലാലിനോട് ആയിരുന്നു. ഊട്ടിയില്‍ കിലുക്കത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് മോഹന്‍ലാല്‍ കഥ കേള്‍ക്കുന്നത്. പക്ഷെ അന്ന് ഈ കഥ ഒട്ടും സാമ്പത്തിക വിജയം കൈവരിക്കാൻ സാധ്യതയില്ലാത്ത തരത്തിലുള്ള ഒന്നായിരുന്നെന്നും അതുകൊണ്ട് തന്നെ ഒരു വാണിജ്യ ചിത്രം ഒരുക്കാന്‍ ആഗ്രഹിച്ച കമലും നിര്‍മ്മാതാവും ഈ കഥ തിരഞ്ഞെടുത്തില്ല എന്നും സാജന്‍പറയുന്നു.
പിന്നെ കുറെ നാളുകൾക്കു ശേഷമാണ് സാജൻ വീണ്ടും ഈ കഥ എസ് എന്‍ സ്വാമിയോട് പറയുന്നത്. അന്ന് ജോഷിക്ക് വേണ്ടി ഒരു മമ്മൂട്ടി ചിത്രം എഴുതാനുള്ള തയ്യാറെടുപ്പിലാണ് സ്വാമി. ഈ കഥ കേട്ട ജോഷി പറഞ്ഞത് ഇതില്‍ ഒരു നായകന്‍ മിസ്സിംഗ് ആണെന്നും മമ്മൂട്ടിയെ ആരാച്ചാരോന്നും ആക്കാന്‍ പറ്റില്ല എന്നുമാണ്. മമ്മൂട്ടി വരുമ്പോള്‍ ഹീറോയിസം കൊണ്ട് വരണമെന്നും ജോഷി പറഞ്ഞു. അങ്ങനെയാണ് നരസിംഹ മന്നാഡിയാര്‍ എന്ന കഥാപാത്രത്തെ സ്വാമിയോടൊപ്പം ചേര്‍ന്ന് സാജന്‍ വികസിപ്പിച്ചത്.
അതിനു ശേഷം വീണ്ടും ജോഷിയോടൊപ്പം ചേർന്ന് ആ കഥയിൽ വീണ്ടും ഫ്ലാഷ് ബാക് സീനുകൾ ചേർക്കുകയും ആ കഥയെ വലുതാക്കുകയും ചെയ്തു. അങ്ങനെയാണ് ഇന്ന് നമ്മൾ കാണുന്ന ധ്രുവം എന്ന ഈ സിനിമ ഉണ്ടാവുന്നത്. നായകനെ പോലെ വളരെ പ്രധാനയമുള്ള ഒന്നുതന്നെയാണ് ചിത്രത്തിലെ വില്ലൻ കഥാപാത്രമായ ഹൈദർ മരക്കാരും. വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത ആ വില്ലൻ കന്നഡ തെലുങ്കു താരമായ ടൈഗർ പ്രഭാകരൻ ആയിരുന്നു.
Leave a Reply