നവ്യയെ ഒരുപാട് ഇഷ്ടമായിരുന്നു ! വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു ! പക്ഷെ അത് ഇല്ലാതാകാൻ കാരണം പൃഥ്വിരാജാണ് ! ധ്യാൻ ശ്രീനിവാസൻ പറയുന്നു ! വീഡിയോ !

മലയാള താരങ്ങളുടെ കൂട്ടത്തിൽ വളരെ വലിയ ഒരു താര കുടുംബമാണ് നടൻ ശ്രീനിവാസന്റേത്. ഇന്ന് മക്കൾ രണ്ടുപേരും സിനിമ രംഗത്ത് തങ്ങളുടേതായ സ്ഥാനം നേടിക്കഴിഞ്ഞു. ശ്രീനിവാസൻ ഒരു നടൻ എന്നതിലുപരി മലയാള സിനമയിൽ വിലമതിക്കാനാകാത്ത ഒരുപാട് സംഭാവനകൾ സമ്മാനിച്ച അതുല്യ പ്രതിഭയാണ്.സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ച് കയ്യടി നേടിയ കലാകാരനാണ് അദ്ദേഹം.

മലയാളത്തിൽ വിജയക്കൊടി പാറിച്ച ചിത്രങ്ങളുടെ പിന്നിൽ ശ്രീനിവാസന്റെ കഴിവ് വളരെ വലുതായിരുന്നു. അദ്ദേഹത്തിന്റെ വിരൽ തുമ്പിൽ നിന്നും പിറവിയെടുത്ത ചിത്രങ്ങളായ സന്ദേശം, മഴയെത്തും മുമ്പേ, അക്കരെ, അക്കരെ, പട്ടണ പ്രവേശം, നാടോടി കാറ്റ്, തലയണ മന്ത്രം അങ്ങനെ ഒരുപാട് ചിത്രങ്ങൾ. മക്കളും ഇന്ന് അച്ഛന്റെ പാത തന്നയെയാണ് പിന്തുടരുന്നത്.

വിനീതും ഇന്ന് ഒരു ഗായകൻ എന്നതിലുപരി ഒരു മികച്ച സംവിധായകനും, തിരക്കഥാകൃത്തുമാണ്. അതുപോലെ തന്നെ ധ്യാൻ ശ്രീനിവാസനും ഇന്നൊരു നടനും  സംവിധായകനുമാണ്. ഇപ്പോൾ ധ്യാനിന്റെ ഒരു പഴയ അഭിമുഖത്തിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അതിൽ ധ്യാൻ പറയുന്നത് നവ്യ നായരെ ഇഷ്ടമായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു എന്നും ധ്യാന്‍ പറയുന്നുണ്ട്. പക്ഷെ  പൃഥ്വിരാജിനൊപ്പം വെള്ളിത്തിര എന്ന ചിത്രത്തില്‍ ഇഴുകിച്ചേര്‍ന്ന് അഭിനയിച്ചതോടെ ആ ഇഷ്ടം പോയെന്നും ധ്യാന്‍ തുറന്ന് പറയുന്നു.

അതുകൂടാതെ  തന്നെ ചേട്ടൻ വിനീതിന് മീര ജാസ്മിനെ വിവാഹം കഴിക്കുവാനുള്ള ഇഷ്ടം ഉണ്ടായിരുന്നെന്നും ധ്യാന്‍ വെളിപ്പെടുത്തി. വിനീത് തന്നോട് ‘മീര ജാസ്മിന്‍ നിന്റെ ഏട്ടത്തിയമ്മ ആയി വന്നാല്‍ കുഴപ്പമുണ്ടോ’ എന്ന് ചോദിച്ചിട്ടുണ്ടെന്നായിരുന്നു എന്നും  ധ്യാന്‍ പറയുന്നുണ്ട്. ഇവരുടെ സംസാരം കേട്ട് അവതാരകനും ശ്രീനിവാസനും ചിരിക്കുന്നുതും വിഡിയോയിൽ കാണാം.

അതുപോലെ ധ്യാൻ ഇപ്പോൾ തന്റെ പുതിയ ചിത്രമായ സായാഹ്‌ന വാര്‍ത്തകൾ എന്ന  റിലീസും കാത്തിരിക്കുകയാണ്. കൂടാതെ നിരവധി നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. കൂടാതെ ഹൃദയം ആണ് വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രം. ഹൃദയത്തിലെ ദര്‍ശന ഗാനം ഇന്നലെ പുറത്തിറങ്ങിയിരുന്നു. പ്രണവ് മോഹന്‍ലാല്‍, ദര്‍ശന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗാനം ഇതിനോടകം വൈറലായി മാറിയിരിക്കുകയാണ്.

മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മനോഹര ശബ്ദത്തിന്റെ ഉടമ കൂടിയായ ഹിഷാം അബ്ദുൽ വഹാബാണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നതും ഒപ്പം ഈ ഗാനം പാടിയിരിക്കുന്നതും ഹിഷാം അബ്ദുൽ വഹാബും നായികയായ ദർശന രാജേന്ദ്രനും ചേർന്നാണ്. അരുൺ ആലാട്ട് ആണ് ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത്. പറഞ്ഞു ഫലിപ്പിക്കാൻ കഴിയാത്ത ഒരു ഫീലാണ് ഈ ഗാനത്തിന് ഉള്ളത്. ഒപ്പം നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രണവിന്റെ പ്രണയ ഭാവങ്ങളും ഗാനരംഗത്തിന് മാറ്റ് കൂട്ടുന്നു.

 

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *