ദിലീപിനെ സിനിമയിലേക്ക് എത്തിക്കാൻ മുഖ്യ പങ്ക് വഹിച്ചത് ജയറാമാണ് ! പക്ഷെ അതോടെ ജയറാമിന്റെ അവസരങ്ങൾ കുറഞ്ഞു ! നിർമ്മാതാവ് പറയുന്നു !

മലയാള സിനിമക്ക് എന്നും പ്രിയങ്കരരായ നടന്മാരാണ് ദിലീപും ജയറാമും. ഇരുവരും മിമിക്രിവേദികളിൽ നിന്നുമാണ് സിനിമ ലോകത്ത് എത്തുന്നത്. ഇവരിൽ ആദ്യം എത്തിയത് ജയറാം തന്നെ ആയിരുന്നു. ദിലീപിനെ സിനിമയിൽ എത്തിക്കാൻ മുഖ്യ പങ്കു വഹിച്ചത് ജയറാം ആയിരുന്നു, തുടക്കത്തിൽ ജയറാം വേണ്ടെന്ന് വെച്ച സിനിമകൾ ചെയ്തായിരുന്നു സിനിമ രംഗത്ത്  ദിലീപിന്റെ ഉയർച്ച. ഇപ്പോഴിതാ ഇവരെ കുറിച്ച് നിർമാതാവും സംവിധായകനുമായ സിയാദ് മങ്കട പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ജയറാമിന് വന്ന കുടുംബ ചിത്രങ്ങൾ ദിലീപിലേക്ക് എത്തുകയും പിൽ കാലത്ത് ജയറാമിന് പൂർണ്ണമായും അവസരങ്ങൾ നഷ്ടമാകുകയുമായിരുന്നു. ‘ജയറാം നല്ല ടൈമിങ് ഉള്ള ഫ്ലെക്സിബിൾ ആയി വേഷങ്ങൾ കൈകാര്യം ചെയ്യുന്ന അസാധ്യ നടനാണ്. എന്നാൽ അദ്ദേഹത്തെ മലയാള സിനിമ വേണ്ടത്ര ഗൗനിക്കുകയും പ്രാധാന്യം നൽകുകയും ചെയ്തില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അദ്ദേഹം മറ്റു മുൻനിര നടന്മാർക്കൊപ്പമെല്ലാം അഭിനയിച്ചപ്പോൾ എല്ലാം മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്.

ആ സിനിമകൾ എല്ലാം സൂപ്പർ ഹിറ്റ് ആയിട്ടുമുണ്ട്. എന്നാൽ അദ്ദേഹം അത് തുടർന്നെങ്കിലും ഇന്നും മലയാള സിനിമയിൽ തലയെടുപ്പോടെ നിൽക്കാമായിരുന്നു. ജയറാമിനെ ആരെങ്കിലും ഒതുക്കിയതോ എന്ന ചോദ്യത്തിന് അങ്ങനെയാവാം എന്നും അദ്ദേഹം മറുപടി പറയുന്നുണ്ട്. ജയറാം അവസങ്ങൾക്ക് വേണ്ടി ആരുടെയെങ്കിലും പുറകെ പോവുകയോ ഒന്നും ചെയ്യില്ല. ഒരു ഫോക്കസ് ഇല്ലാത്തയാളാണ്‌. മലയാള സിനിമയിൽ ഇപ്പോൾ ഓരോ ടീമുകൾ ആണലോ. ഇപ്പോഴത്തെ സംവിധായകർക്ക് ആയാലും താരങ്ങൾക്ക് ആയാലും ഒരു ടീമുണ്ട്. അതിൽ ഉള്ളവർക്ക് പടങ്ങൾ കിട്ടും. അങ്ങനെയുള്ള ടീമുകളുടെ സിനിമകളാണ് ഇപ്പോഴുള്ളത്. അങ്ങനെയൊരു ടീം ഉണ്ടാക്കുന്നതിൽ ജയറാം പരാജയപ്പെട്ടു എന്നതാണ് അദ്ദേഹത്തിന്റെ പരാജയത്തിന് കാരണം.

പുറകെ വന്ന ദിലീപിന് അത് സാധിച്ചു. അയാൾ ഒരു സൂത്രശാലിയാണ്. അയാൾക്ക് സിനിമയിൽ പിടിച്ച് നിൽക്കേണ്ടത് എങ്ങനെയാണെന്ന് അറിയാം. തിരക്കഥയിലെ എല്ലാ കാര്യങ്ങളിലും ഇടപെട്ട് ആ സിനിമ വിജയിക്കാനുള്ള എല്ലാ മാർഗങ്ങളും അതിൽ ചേർത്ത്, അത് നന്നാക്കിയെടുക്കും ദിലീപ്. അതാണ് അയാളുടെ ചിത്രങ്ങളൊന്നും പരാജയപ്പെടാതെ ഇരുന്നത്. ഒരു ടീമുണ്ടാക്കാൻ ദിലീപിന് കഴിഞ്ഞു. പ്രൊഡക്ഷൻ ആയാലും ഡിസ്ട്രിബ്യൂഷൻ ആയാലും മാർക്കറ്റിങ് ആയാലും എല്ലാത്തിലും ദിലീപിന് ഒരു സംവിധാനം ഉണ്ടായിരുന്നു. അതിലൂടെയാണ് ദിലീപ് വിജയിച്ചത്.

ഒരുപക്ഷെ ദിലീപിനെ കണ്ടു പഠിച്ചിരുന്നെൻകിൽ  ഇന്ന് ജയറാമിന് ഈ അവസ്ഥ വരില്ലായിരുന്നു. ഇന്നും ജയറാം എന്ന നടന്റെ ജനപ്രീതിക്ക് ഒരു ഇടിവും സംഭവിച്ചിട്ടില്ല, അദ്ദേഹം നല്ലൊരു നടനാണ്, മലയാള സിനിമയ്ക്ക് അദ്ദേഹത്തെ ഒഴിവാക്കാൻ കഴിയില്ല. അദ്ദേഹം തിരിച്ചു വരും, എന്നും മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സമദ് മങ്കട പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *