
ഞാൻ ഇവിടെ ഉണ്ടാകാൻ പാടില്ല എന്ന് ചിലരൊക്കെ തീരുമാനിച്ചു ! എന്നും പ്രശ്നങ്ങൾ, കോടതി വരാന്തകൾ, വക്കീൽ ഓഫീസുകൾ ! ജീവിതം തന്നെ മാറിപ്പോയി ! ദിലീപ് തുറന്ന് പറയുമ്പോൾ !
ഒരു സമയത്ത് മലയാള രംഗത്ത് ഒരു സമയത്ത് ജനപ്രിയ നായകനായകനായി തിളങ്ങി നിന്ന നടനാണ് ദിലീപ്. പക്ഷെ കരിയറിൽ ദിലീപ് ഏറെ പപ്രതിസന്ധി ഘട്ടത്തിൽ കൂടി കടന്നുപോയ ആളാണ്. ഏറെ നാളെത്തെ ഇടവേളക്ക് ശേഷം ദിലീപ് ഇപ്പോൾ തന്റെ ഏറ്റവും പുതിയ സിനിമയാണ് ‘ബാന്ദ്ര’. ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ദിലീപ് “ജിഞ്ചർ മീഡയക്ക്” നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
ഒരു സമയത്ത് താൻ അനുഭവിച്ച മാനസിക പിരിമുറുക്കാതെ കുറിച്ചാണ് ദിലീപ് സംസാരിച്ചത്. ദിലീപേട്ടൻ മൂഡ് ഓഫ് ആകുമ്പോൾ കാണുന്ന സിനിമ ഏതാണ് എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടൻ. “എന്റെ ജീവിതത്തിൽ കഴിഞ്ഞ കുറച്ചുകാലം ഞാൻ അനുഭവിച്ച പ്രശ്നങ്ങൾ ഒക്കെ നിങ്ങൾ കണ്ടതാണ്. ആ കുറച്ചു നാൾ എനിക്ക് ഒരുപിടിയും കിട്ടാതെയാണ് പോയികൊണ്ടിരുന്നത്. എന്നും പ്രശ്നങ്ങൾ, കോർട്ട് വരാന്തകൾ, വക്കീൽ ഓഫീസുകൾ അതൊക്കെയാണ് ഞാൻ ഫേസ് ചെയ്തിരുന്നത്. നടൻ ആണെന്ന് ഞാൻ പോലും മറന്നു പോയ അവസ്ഥയായിരുന്നു അത്.

സത്യത്തിൽ ആ സമയത്തൊക്കെ ഒരു നടൻ ആണെന്ന കാര്യം തന്നെ ഞാൻ മറന്നുപോയി, ഞാൻ ഒരു നടൻ ആണെന്നും എന്റെ ജോലി ഇതാണെന്നും എന്നെ മനസിലാക്കിക്കാൻ വേണ്ടി ഞാൻ ഇരുന്ന് സിനിമകൾ കാണുമായിരുന്നു. എല്ലാവരുടെ സിനിമകളും ആ സമയത്ത് കണ്ടിരുന്നു. എന്നിൽ അഭിനയിക്കാനുള്ള കൊതിയുണ്ടാക്കാനൊക്കെ ആയിരുന്നു അത്. എന്നെ തന്നെ പറഞ്ഞു പഠിപ്പിക്കുന്ന സമയമായിരുന്നു അത്. എനിക്കതിന് ഒരുപാട് സമയമെടുത്തു. തലക്ക് അടി കിട്ടിയിട്ട് ഒന്നും മനസ്സിലാകാതെ നമ്മൾ ഇരുന്നു പോകില്ലേ. അതായിരുന്നു അവസ്ഥ.
ഈ അവസ്ഥയിൽ നിന്നും മോചനം കിട്ടാൻ വേണ്ടി ഞാൻ എന്റെ തന്നെ സിനിമകൾ കണ്ടു തുടങ്ങി, ലതും കണ്ട് ഞാൻ ചിരിച്ചു. പിന്നെയും എനിക്ക് അഭിനയിക്കാൻ തോന്നി. രണ്ടുവർഷം ഞാൻ ഒന്നും ചെയ്തിട്ടേ ഇല്ല. അഭിനയിച്ചിട്ടേ ഇല്ല. എല്ലാം തീരട്ടെ, എന്നിട്ട് നോക്കാം എന്ന ചിന്തയിലായിരുന്നു ഞാൻ. പക്ഷെ ആർക്കും തീർക്കാൻ ഉദ്ദേശമില്ല. പ്രേക്ഷകർ എന്നോട് പറഞ്ഞിരുന്നത് സിനിമകൾ ചെയ്യാനാണ്. എനിക്ക് ദൈവം തന്ന നിധിയാണ് സിനിമ. ഞാൻ അതിനെ പൊന്നുപോലെ നോക്കികൊണ്ടു നടന്ന ആളാണ്. പെട്ടന്നാണ് അടി കിട്ടുന്നത്. ദൈവം സഹായിച്ച് എനിക്ക് ഇപ്പോൾ നല്ല നല്ല വ്യത്യസ്തമായ വേഷങ്ങൾ ലഭിക്കുന്നുണ്ട്. അതേ സമയം ഞാൻ ഇവിടെ ഉണ്ടാകാൻ പാടില്ല എന്ന് ചിന്തിക്കുന്നവരും, ഞാൻ ഇവിടെ വേണം എന്ന് ചിന്തിക്കുന്നവരുടെയും ഇടയിലാണ് ഞാൻ ഉണ്ടായിരുന്നത്. ആ സമയത്തെല്ലാം എന്നെ ചേർത്ത് നിർത്തിയത് എന്റെ സ്വന്തം പ്രേക്ഷകരാണ് എന്നും ദിലീപ് പറയുന്നു.
Leave a Reply