ജീവിതത്തിൽ യഥാർത്ഥ പ്രണയം നഷ്‌ടമായ ആളാണ് ഞാൻ, അതിനുപകരമാകാൻ ആർക്കും കഴിയില്ല ! ഇന്നും അതൊരു നോവാണ് ! ദിലീപ്

മലയാള സിനിമയുടെ ജനപ്രിയ നടനായി ദിലീപ് തിളങ്ങിനിന്ന ഒരു സമയമുണ്ടായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കിയ ദലീപ് നിർമ്മാണ രംഗത്തും പേരെടുത്തു, പക്ഷെ വ്യക്തി ജീവിതത്തിലെ പാളിച്ച അദ്ദേഹത്തിന്റെ കാരിയാറിനും ബാധിച്ചു. അതുപോലെ തന്നെ മലയാളികൾ ഒരു സമയത്ത് ഹൃദയത്തിൽ കൊണ്ടുനടന്ന താര ജോഡികളായിരുന്നു മഞ്ജു ദിലീപ്. ഏറെ വ്യക്തിപരമായ പ്രതിസന്ധികളെ തരണം ചെയ്ത്  അദ്ദേഹം ഇപ്പോൾ വീണ്ടും സിനിമ ലോകത്ത് സജീവമാകാൻ ഒരുങ്ങുകയാണ്, പവി കെയർടേക്കർ എന്ന പുതിയ സിനിമ മികച്ച അഭിപ്രായം തേടി പ്രദർശനം തുടരുന്നു. ഇപ്പോഴിതാ ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചർ മീഡിയക്ക് ദിലീപ് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

മഞ്ജുവുമായി ഉണ്ടായിരുന്ന തന്റെ ആത്മാർഥ പ്രണയത്തെ കുറിച്ചാണ് അദ്ദേഹം പരോക്ഷമായി പറയുന്നത്, വാക്കുകളിങ്ങനെ, ഞാൻ സ്‌കൂളിൽ പഠിക്കുന്ന സമയത്താണ് ആദ്യത്തെ പ്രണയം ഉണ്ടാകുന്നത്, അതിലെ കോമഡി എന്താണെന്ന് വെച്ചാൽ ആ കുട്ടി ഒരുപാട് പേരുടെ ഫസ്റ്റ് ലവ് ആയിരുന്നുവെന്നതാണ്. പിന്നീടാണ് ഞാൻ അത് അറിഞ്ഞത്. കാണും ചിരിക്കും എന്നല്ലാതെ ഒരിക്കലും എന്റെ ആ ഇഷ്ടം ഞാൻ ആ കുട്ടിയോട് പറഞ്ഞിരുന്നില്ല, മാത്രമല്ല ഞങ്ങൾ പിന്നീട് ചേർന്നത് വ്യത്യസ്തമായ രണ്ട് കോളേജിലുമായിരുന്നു. പക്ഷെ ബസ്സിൽ വെച്ച് കാണാറുണ്ടായിരുന്നു. ചിരിക്കാറുണ്ടായിരുന്നു. പിന്നെ ഞാൻ സിനിമയിൽ എത്തിയ ശേഷം മെസേജ് ഒക്കെ അയച്ചു, പിന്നീട് നല്ല സുഹൃത്തുക്കളായി മാറുകയായിരുന്നു.

അതേസമയം എന്റെ, ജീവിതത്തിൽ ‘റിയൽ ലവ്’ എന്നതിൽ പരാജയപ്പെട്ടയാളാണ് ‍ഞാൻ. മറ്റുള്ളതൊക്കെ ഫസ്റ്റ് ലവ്, ക്രഷ് ഒക്കെ മാത്രമായിരുന്നു. റിയൽ ലവ് ഇപ്പോൾ പെയിനായി പോയിക്കൊണ്ടിരിക്കുന്നു. ലവ്വിൽ പരാജയം സംഭവിക്കുമ്പോൾ അതൊരു പെയിനായി ഒപ്പമുണ്ടാകും. പിന്നെ അതിൽ നിന്നും കരകയറാൻ വേറെ പ്രണയത്തിൽ പോയി നമ്മൾ ചാടും. നമ്മളെ സ്നേഹിക്കാനും കേൾക്കാനും ഒരാളുണ്ടാവുക എന്നത് ഏതൊരു ആൺകുട്ടിയുടേയും പെൺകുട്ടിയുടേയും വിഷയങ്ങൾ തന്നെയാണ്.

എന്റെ ഒരു കാഴ്ചപ്പാടിൽ പ്രണയത്തിന് പ്രായമില്ല. എന്ത് വേണമെങ്കിലും ആർക്കും എപ്പോഴും സംഭവിക്കാം. പക്ഷെ അപ്പോഴും ചിലതിന് പകരമാകാൻ കഴിയില്ല. കോംപ്രമൈസ് മാത്രമെയുള്ളു’ എന്നാണ് ദിലീപ് പറയുന്നത്. അദ്ദേഹത്തിന്റെ ഈ റിയൽ ലവ് പരാമർശം അത് മഞ്ജു വാര്യരെ കുറിച്ച് തന്നെയാണ് എന്നാണ് കമന്റുകളിൽ ആരാധകരുടെ അഭിപ്രായം.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *