ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിയും കൂറുമാറി ! ദിലീപിനൊപ്പം ചേർന്നു ! ഡ്രൈവറില്‍ നിന്ന് മാനേജറായി മാറിയ അപ്പുണ്ണി ആരാണെന്ന് അറിയാം !!
2017 ൽ കേരളക്കരയാകെ കോളിളക്കം ശ്രിട്ടിച്ച ഒരു സംഭവമായിരുന്നു യുവനടി ആക്രമിക്ക പെട്ടത്. സിനിമയെ വെല്ലുന്ന തിരക്കഥയിലാണ് സംഭവം കൊച്ചിയിൽ അരങ്ങേറിയത്, നാലര വര്‍ഷം പിന്നിട്ടിട്ടും ഇതുവരെയും വിചാരണ പൂര്‍ത്തിയായിട്ടില്ല. 180 സാക്ഷികളെയാണ് ഇതുവരെ വിസ്തരിച്ചത്. ആറ് മാസം കൂടി വിചാരണയ്ക്ക് വേണ്ടി കാലാവധി നീട്ടിയിട്ടുണ്ട്. പ്രതികളുടെ ഹര്‍ജികളും കൊവിഡുമെല്ലാം വിചാരണ വൈകുന്നതിന് കാരണമായി. കേസിലെ പല സാക്ഷികളായ പല താരങ്ങളും കൂറുമാറിയിരുന്നു. ഇടവേള ബാബു, ഭാമ, ബിന്ദു പണിക്കർ, കാവ്യ മാധവൻ. ഏറ്റവും ഒടുവില്‍ ഇപ്പോൾ അപ്പുണ്ണിയാണ് കൂറുമാറിയിരിക്കുന്നത്.
ഈ ആപ്പുണ്ണി ആരാണെന്നും അയാൾക്ക് ഈ കേസുമായി എന്ത് ബന്ധമാണ് ഉള്ളതെന്നും അറിയാം, ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിൽ കൊച്ചിയിലെ ഹോട്ടലില്‍ വച്ച് തര്‍ക്കമുണ്ടായെന്നും ഈ വേളയില്‍ ദിലീപിനൊപ്പം കാവ്യയുമുണ്ടായിരുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ടാണ് കാവ്യയെ സാക്ഷിയാക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചത്. പക്ഷെ കഴിഞ്ഞ മാസം ദിലീപിന്റെ ഭാര്യ കൂടിയായ കാവ്യാ മാധവൻ പഴയ മൊഴി മാറ്റി പറഞ്ഞ് കൂറുമാറിയിരുന്നു.
ഇനി അപ്പുണ്ണി, 2011ന് ശേഷമാണ് അപ്പുണ്ണി ദിലീപിന്റെ ഡ്രൈവറായി എത്തിയത്. ഉദ്യോഗമണ്ഡല്‍ സ്വദേശിയായ അപ്പുണ്ണിയുടെ യഥാര്‍ഥ പേര് എഎസ് സുനില്‍ രാജ് എന്നാണ്. സഹോദരന്‍ വഴിയാണ് അദ്ദേഹം സിനിമാ മേഖലയിലുള്ളവരുമായി പരിചയം ഉണ്ടാകുന്നത്. മറ്റു പല താരങ്ങളുടെ ഡ്രൈവറായ ശേഷമാണ് ഇയാൾ ദിലീപുമായി അടുപ്പമാകുന്നതും ശേഷം നടന്റെ ഡ്രൈവറായി മാറുകയും അതിനു ശേഷം നടന്റെ മാനേജരായി മരുകയുമായിരുന്നു.
ചില സംവിധായകര്‍ ദിലീപിനെ കിട്ടാന്‍ അപ്പുണ്ണിയുടെ ഫോണില്‍ വിളിച്ചിരുന്നു എന്ന വിവരം അന്ന് പുറത്തുവന്നിരുന്നു. ഈ പ്രശ്‌നവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അപ്പുണി നേരത്തെ തുറന്ന് പറഞ്ഞിരുന്നു. എന്നാൽ അപ്പുണ്ണിയുടെ ഫോണ്‍ ദിലീപ് ഉപയോഗിച്ചിരുന്നു എന്നാണ് അന്വേഷണ സംഘം പറയുന്നത്, ഇയാൾ ആദ്യം ദിലീപീനെതിരായിട്ടാണ് മൊഴി നൽകിയിരുന്നത്, ആ മൊഴിയാണ് ഇപ്പോൾ മാറ്റി പറഞ്ഞിരിക്കുന്നത്.
കാവ്യയും കഴിഞ്ഞ മാസം ഇതുതന്നെയാണ് ചെയ്തിരുന്നത്, 2013 ല്‍ മഴവില്ലഴകില്‍ അമ്മ’ എന്ന പരിപാടിയുടെ റിഹേഴ്സല്‍ അബാദ് പ്ലാസ ഹോട്ടലില്‍വച്ച് നടക്കുന്ന സമയത്ത് ആക്രമിക്കപ്പെട്ട നടി എന്നെയും ദിലീപേട്ടനെയുംകുറിച്ച് മോശമായി പലരുടേയും അടുത്ത് അതുമിതും പറഞ്ഞ് നടക്കുന്നുണ്ടായിരുന്നു. ഇതറിഞ്ഞ ദിലീപ് ഏട്ടൻ സിദ്ധിഖ് ഇക്കയോട് ഈ കാര്യം പറയുകയും അവളെ ഇതിൽ നിന്നും പറഞ്ഞ് മനസിലാക്കാനം എന്നും പറഞ്ഞിരുന്നു. ഈ സംഭവത്തിനുശേഷം ദിലീപേട്ടന്‍ അവളുമായി സംസാരിച്ചിട്ടില്ല. എന്നും കാവ്യ പറഞ്ഞിരുന്നു എന്നാൽ ഈ മൊഴിയാണ് കാവ്യാ കഴിഞ്ഞ തവണ മാറ്റി പറഞ്ഞത്.
Leave a Reply