ഒരാൾ പോയതുകൊണ്ട് ഭാഗ്യം പോയി ! വേറൊരാൾ വന്നപ്പോൾ ഭാഗ്യം വന്നു എന്നൊന്നും താൻ വിശ്വസിക്കുന്നില്ല ! എന്റെ വീട്ടിൽ അവൾക്ക് ഒരു കുറവുമില്ല ! ദിലീപ് പറയുന്നു
ഒരുകാലത്തെ മലയാളികളുടെ ഇഷ്ട താരജോടികൾ ആയിരുന്നു ദിലീപും മഞ്ജുവും. ഇവർ ജീവിതത്തിൽ ഒന്നായപ്പോൾ അത് ഏവരെയും ഒരുപാട് സന്തോഷിപ്പിച്ചു. പക്ഷെ ഒട്ടും നിനച്ചിരിക്കാത്ത ഒരു നേരത്ത് ഇവർ വേർപിരിഞ്ഞു, ഇപ്പോഴും ഇവർ ഒരുമിച്ചുള്ള ചിത്രങ്ങൾ കാണുമ്പോൾ ഒന്ന് വേദനിക്കാത്ത പ്രേക്ഷകർ കാണില്ല. മകളുടെ കാര്യത്തിൽ നേരത്തെ ഒരു തീരുമാനത്തിൽ ഇവർ എത്തിയിരുന്നു, മീനാക്ഷി അച്ഛനായ ദിലീപിനൊപ്പം നിൽക്കാനാണ് ആഗ്രഹിച്ചത്. എതിരു പറയാതെ മഞ്ജു അത് സമ്മതം മൂളുകയായിരുന്നു.
ശേഷം ഇവരുടെ കഥയിൽ വീണ്ടും ട്വിസ്റ്റ് സംഭവിച്ചു. കാവ്യാ മാധവനും ദിലീപും പെട്ടന്ന് ഒരു സുപ്രഭാതത്തിൽ വിവാഹിതരായി എന്ന വാർത്തയാണ് മലയാളികൾ കണ്ടത്. ശേഷം മഞ്ജു വീണ്ടും മലയാള സിനിമയിൽ തനറെ സ്ഥാനം ഉറപ്പിച്ചു, വിജയങ്ങൾ കീഴടക്കുന്നു. ദിലീപ് കാവ്യയുമായി ഒരു പുതിയ കുടുംബം ഉണ്ടാക്കുകയും അതിൽ മക്കളായ മഹാലഷ്മിയും മീനാക്ഷിയും ഒരുമിച്ച് ഹാപ്പി ജീവിതമാണ്, എന്നിരുന്നാലും ദിലീപ് ഇപ്പോഴും വിമർശനങ്ങളുടെ നടുവിലാണ്.
തനിക്കെതിരെ കേൾക്കുന്ന വിമർശനങ്ങളോട് ദിലീപ് പ്രതികരിച്ചിരുന്നു, നടന്റെ വാക്കുകൾ ഇങ്ങനെ, പല രീതിയിലും അമ്പെയ്യുമ്പോൾ ആളുകൾ വിചാരിക്കുന്നില്ല, അവരുടെ വീട്ടിലും അമ്മ പെങ്ങന്മാർ ഉണ്ടെന്നു. നമ്മൾ ഇങ്ങനെ നശിച്ച് ജീവിക്കേണ്ട ആവശ്യമില്ല. എല്ലാവരും നല്ല രീതിയിൽ ജീവിക്കട്ടെ. മഞ്ജു വളരെ കഴിവുള്ള ഒരു അഭിനേത്രിയാണ്. അവർ എല്ലാ ഇടത്തും നല്ല രീതിയിൽ പോകണം എന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. മഞ്ജു എന്ന് പറയുന്നത് എന്റെ മകൾ മീനാക്ഷിയുടെ അമ്മ കൂടിയാണ്. ആ മാന്യത ഞാൻ കാണിക്കണം.
കൂടാതെ എന്റെ ജോലി എന്ന് പറയുന്നത് പ്രേക്ഷകരെ ചിരിപ്പിക്കുക ചിന്തിപ്പിക്കുകയെന്നതാണ്, നമ്മുടെ ജീവിതത്തിൽ ഒരിക്കലും ഒരാൾ വന്നത് കൊണ്ട് ഭാഗ്യം പോയി, അല്ലെങ്കിൽ ഒരാൾ പോയത് കൊണ്ട് ഭാഗ്യം വന്നു എന്നൊന്നും പറയുന്നതിൽ ഒരർഥവും ഇല്ല, നമ്മുടെ വീട്ടിൽ ഒരാൾ ഉള്ളതുകൊണ്ട് നല്ല ജോലിക്ക് പോകാതെ ഭാഗ്യം വരും എന്ന് കരുതുന്നില്ലെന്നും ദിലീപ് പറയുന്നു.
പിന്നെ ഞങ്ങൾ ഈ ഗോസിപ്പുകൾക്ക് ഒന്നും ചെവി കൊടുക്കാറില്ല. എല്ലാം നല്ലതിന് എന്ന് മാത്രം വിശ്വസിക്കുന്ന താൻ മുകളിൽ ഒരാൾ എന്ന് വിശ്വസിക്കുന്ന ആളാണ്. കൊച്ചു കുട്ടിയായ മഹാ ലക്ഷ്മിയും രാമചന്ദ്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എംബി ബി എസ് വിദ്യാർത്ഥിനിയായ മീനാക്ഷിയും നല്ല നിലയിൽ എത്തണം എന്നത് ഒരു ആഗ്രഹമാണ്.
മീനാക്ഷിയെ കാണുമ്പോൾ ഇവൾ പഠിച്ചു മിടുക്കിയായി നല്ലൊരു ഡോക്ടർ ആകണം എന്ന് തോന്നാറുണ്ട്. എന്റെ വീട്ടിലെ മൂന്നുപേരും സുഖമായി തന്നെ ഇരിക്കുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്. കൂടാതെ ഏറെ രസകരമായി അദ്ദേഹം പറയുന്നു ഇനിയും ഒരുപാട് പടങ്ങൾ ചെയ്യണം.രണ്ടുപെൺമക്കളാണ്. രണ്ടുപേരെയും പഠിപ്പിക്കണം കല്യാണം കഴിപ്പിക്കണം പ്രാരാബ്ധക്കാരനായ അച്ഛൻ എന്ന് അവതാരകൻ പറയുമ്പോൾ അതെ എന്ന് ചിരിച്ചു കൊണ്ട് ദിലീപ് പറയുന്നു.
Leave a Reply