ദിലീപിന്റെ കേ,സ് ഒത്തുതീർപ്പാക്കാൻ മുന്നിൽ നിന്നത് ഇന്നസെന്റ് ! ഇന്നസെന്റ് പറയുന്നതിന് അപ്പുറത്തൊരു ഒരു വാക്ക് ദിലീപിന് ഉണ്ടായിരുന്നില്ല ! ദിനേശ് പണിക്കർ പറയുന്നു !

ഇന്നസെന്റും ദിലീപും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് ഇരുവരും പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്, ഇന്ന് ഞങ്ങൾക്ക് ഈ ഉള്ളതെല്ലാം ആ വലിയ മനുഷ്യന്റെ ദാനമാണ് എന്നാണ് പലപ്പോഴും നാദിർഷയും ദിലീപുമൊക്കെ പറഞ്ഞിട്ടുള്ളത്. ഇന്നസെന്റ് വിടവാങ്ങിയ ശേഷം ദിലീപ് കുറിച്ചത് ഇങ്ങനെ ആയിരുന്നു, ആരായിരുന്നു ഇന്നസെന്റ് എന്ന ആ വലിയ മനുഷ്യൻ എനിക്ക്…. അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തിൽ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യൻ വിട പറഞ്ഞിരിക്കുന്നു..

ദിലീപ് എന്ന ഈ മേൽവിലാസം തന്നത് നിങ്ങളാണ്, പിന്നീട് സിനിമയിലെത്തിയപ്പോഴും പിൻബലമായത് അദ്ദേഹത്തിന്റെ കരുതൽ ആയിരുന്നു, ജീവിതത്തിലെ പ്രതിസന്ധികളിൽ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകൾ കരുത്തായിരുന്നു, ഇല്ല, ഇന്നസെന്റ് ഏട്ടാ നിങ്ങൾ എങ്ങോട്ടും പോകുന്നില്ല, ഓർമ്മയുള്ള കാലം വരെ എന്നും എനിക്കൊപ്പം ഞങ്ങൾക്കൊപ്പം നിങ്ങൾ ഉണ്ടാവും’ എന്നായിരുന്നു ദിലീപിന്റെ കുറിപ്പ്..

ഇപ്പോഴിതാ ഇവരെ കുറിച്ച് നിർമ്മാതാവ് ദിനേശ് പണിക്കർ തന്റെ തന്നെ യുട്യൂബ് ചാനലിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ദിലീപും ഞാനും തമ്മിൽ ഒരു സമയത്ത് വളരെ വിവാദമായൊരു കേസ് ഉണ്ടായിരുന്നു. ഒരു ചെക്ക് കേസ്. ഉദയപുരം സുൽത്താൻ എന്ന പടത്തിന്റെ പേരിൽ ഒരു ലക്ഷത്തി തൊണ്ണൂറായിരത്തിന്റെ ചെക്ക് ഞാൻ കൊടുക്കുകയും ചെക്ക് മടങ്ങുകയും ദിലീപതിന് കേസ് കൊടുക്കുകയും ചെയ്തു. ശേഷം ഒരു ഒന്ന് ഒന്നര ആഴചയോളം ഇത് തന്നെ ആയിരുന്നു പ്രധാന വാർത്ത.

അങ്ങനെ പ്രൊഡ്യൂസേർസ് അസോസിയേഷൻ ചേമ്പറും അമ്മയും ഇടപെട്ടു. ഒരാഴ്ചയോളം ഇത് തന്നെയായിരുന്നു പത്രങ്ങളുടെ ആദ്യ പേജിൽ‌. അങ്ങോട്ടും ഇങ്ങോട്ടും വിലക്കും പ്രശ്നങ്ങളും. ഇന്നസെന്റ് ചേട്ടനുമായി ഞാൻ ഇടപെടുന്നുണ്ടായുരുന്നു. പേഴ്സണലി എനിക്ക് നല്ല ബന്ധവും ഉണ്ട്. പേടിക്കേണ്ടടാ, നമുക്ക് ശരിയാക്കാമെന്ന് പറയുന്നുണ്ട്. അസോസിയേഷനുകൾ സ്ട്രോങ്ങായി എന്റെ പിന്നിലുണ്ടായിരുന്നു. എന്റെ ഭാഗത്ത് ശെരി ഉണ്ടായിരുന്നു എന്ന് ഇന്നസെന്റ് ചേട്ടന് അറിയാമായിരുന്നു. അങ്ങനെ എല്ലാവരും കൂടി ഒരു മീറ്റിംഗ് വെച്ചു.

അങ്ങോട്ടും ഇങ്ങോട്ടും വഴക്കും തെറിവിളിയും എല്ലാം നടക്കുന്നുണ്ട്, ഒടുവിൽ ഇന്നസെന്റ് ചേട്ടൻ എഴുനേറ്റ് നിന്ന് പറഞ്ഞു, എടാ ദിലീപേ നിനക്കിപ്പോൾ കാശിന് വലിയ അത്യാവശ്യം ഒന്നുമില്ലല്ലോ, ദിനേശ് പണിക്കർക്ക് ഇപ്പോൾ ചെറിയൊരു ബുദ്ധിമുട്ടുണ്ട്. അത് കൊണ്ട് നീ ആ കേസങ്ങ് പിൻവലിക്ക് എന്ന് പറഞ്ഞു. ദിലീപിന് അഭിമാനത്തിന്റെ പ്രശ്നമല്ലേ. പക്ഷെ പറയുന്നത് ഇന്നസെന്റ് ചേട്ടനാണ്. ദിലീപ് എഴുന്നേറ്റ് നിന്ന് ദിനേശേട്ടനോടുള്ള സ്നേഹത്തിന്റെ പുറത്തും പ്രശ്നങ്ങൾ പരിഹരിക്കാനും കേസ് പിൻവലിക്കുകയാണെന്ന് പറ‍ഞ്ഞു. പക്ഷെ ഒരു കണ്ടീഷനേ ഉള്ളൂ. ഇത് പത്രങ്ങളിൽ കൊടുത്ത് കൊട്ടിഘോഷിക്കാൻ പാടില്ല എന്നും ദിലീപ് പറഞ്ഞു. അത് അംഗീകരിച്ചു.. ഒരൊറ്റ നിമിഷം കൊണ്ടാണ് ഇന്നസെന്റ് ചേട്ടൻ ഈ പ്രശ്നം പരിഹരിച്ചത് എന്നും ദിനേശ് പണിക്കർ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *