ശരീരത്തിൽ കൃത്രിമത്വമുള്ള സാധനങ്ങൾ വെച്ചുകെട്ടി സെക്സിയായി നിന്ന് ഉദ്ഘാടനം ചെയ്യുന്നതല്ല ജീവിക്കാനുള്ള മാർഗം ! ഹണി റോസിനെ വിമർശിച്ച് ശാന്തിവിള ദിനേശ് !

മലയാള സിനിമയിൽ ഇപ്പോൾ ഏറെ ശ്രദ്ധ നേടിയിട്ടുള്ള അഭിനേത്രിയാണ് ഹണി റോസ്.  മോൺസ്റ്റർ ആണ് നടിയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൽ മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചത്. എന്നാൽ ഇന്ന് ഉത്ഘടനങ്ങളിൽ കൂടി പ്രശസ്തയായിമാറുന്നു എന്ന രീതിയിലും അതുപോലെ നടിയുടെ വസ്ത്രധാരണത്തിന്റെ പേരിലും ഇന്ന് സമൂഹ മാധ്യമങ്ങളിൽ ഇന്ന് പല രീതിയിലുള്ള ബോഡി ഷെയിമിങ്ങ് ഹണിക്ക് എതിരെ നടക്കുന്നുണ്ട്. പക്ഷെ അതൊന്നും താരം അതികം ശ്രദ്ധ കൊടുക്കാറില്ല.

ഹണിയെ വിമർശിച്ച് പലരും സമൂഹ മാധ്യമങ്ങളിൽ കുറിപ്പുകളും കമന്റുകളും രേഖപെടുത്താറുണ്ട്, അത്തരത്തിൽ ഇപ്പോഴിതാ സംവിധായകൻ ശാന്തിവിള ദിനേശ് മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. നടി ഹണി റോസിനെ കുറിച്ചും അവരുടെ വസ്ത്രധാരണത്തെ വിമർശിച്ചും പരിഹ​സിച്ചും വരുന്ന കമന്റുകളെ കുറിച്ചും തന്റെ നിലപാടാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഹണി റോസിന്റെ ഭാഗത്തും തെറ്റുണ്ടെന്ന രീതിയിലാണ് അദ്ദേഹം സംസാരിച്ചത്. കൃത്രിമത്വമുള്ള സാധനങ്ങൾ ശരീരത്തിൽ വെച്ചുകെട്ടി സെക്സിയായി നിന്ന് ഉദ്ഘാടനം ചെയ്യുന്നതല്ല ജീവിക്കാനുള്ള മാർഗം എന്നും, ആ കുട്ടിയെ കുറിച്ച് യുട്യൂബിലൊക്കെ വരുന്ന കമന്റുകൾ കാണുമ്പോൾ ഭയങ്കര സങ്കടം തോന്നും. അത് ആ കുട്ടിയും കൂടി ശ്രദ്ധിക്കണമായിരുന്നു. അല്ലെങ്കിൽ അവൾ വീട്ടിൽ നിൽക്കുമ്പോഴുള്ള വെച്ചുകെട്ടില്ലാത്ത പടം പുറത്ത് വിടരുതായിരുന്നു. വീട്ടിൽ‌ നിന്ന് പേരയ്ക്കയോ എന്തോ പറിക്കുന്ന ഒരു വിഡിയോയിലും ചിത്രങ്ങളിലും ഒരു മെലിഞ്ഞ കൊച്ചാണുള്ളത്…. എന്നാൽ അതെ ആള് ഉദ്ഘാടനത്തിന് വരുമ്പോൾ രണ്ടിരട്ടിയായി എല്ലായിടവും വികസിച്ച് ഇരിക്കുന്നു.

ഇത് കാണുമ്പോഴാണ് ആളുകൾ കളിയാക്കുകയും കൂവുകയുമൊക്കെ ചെയ്യുന്നത്. നടിയാണെങ്കിൽ നല്ല പെണ്ണാണെങ്കിൽ ഇങ്ങനെയല്ല. ശരീരത്തിൽ കൃത്രിമത്വമുള്ള സാധനങ്ങൾ വെച്ചുകെട്ടി സെക്സിയായി നിന്ന് ഉദ്ഘാടനം ചെയ്യുന്നതല്ല ജീവിക്കാനുള്ള മാർ​ഗം. അവർ നടിയാണെങ്കിൽ നല്ല കഥാപാത്രങ്ങൾ ചെയ്ത് അതിൽ കഴിവ് തെളിയിച്ച് കാണിക്കുകയാണ് വേണ്ടത്’ ശാന്തിവിള ദിനേശ് പറയുന്നു.

അതുപോലെ മലയാള സിനിമയിൽ ഞാൻ അഭിമാനത്തോടെ അം​ഗീകരിക്കുന്ന അഞ്ചുപേരെ എടുത്താൽ അതിൽ‌ ഒരാൾ ശ്രീനിച്ചേട്ടനായിരിക്കും. പക്ഷെ മോഹൻലാലിന്റെ കാര്യത്തിൽ ആ പറഞ്ഞ കമന്റുകൾ പറയാൻ പാടില്ലായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് വന്ന് രണ്ടുപേർ കൂടി വെള്ളമടിച്ചുകൊണ്ടിരിക്കുമ്പോൾ പലതും പറയും. അങ്ങനെ ഏതോ ഒരു ദിവസം മോഹൻലാൽ നസീർ സാറിനെ കുറിച്ച് പറഞ്ഞതായിരിക്കാം എന്നും ശാന്തിവിള ദിനേശ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *