
‘രണ്ട് പതിറ്റാണ്ട് കാലത്തോളം മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ഈ നടന്റെ പേര് പോലും പലർക്കും അറിയില്ല’ ! ഇന്ന് ബോളിവുഡിലും താരമാണ് !!
ഇപ്പോൾ ആമസോൺ പ്രൈമിൽ മികച്ച വിജയം കരസ്ഥമാക്കി പ്രദർശനം തുടരുന്ന ചിത്രമാണ് മാലിക്ക്, ഒരു ചിത്രം വിജിക്കുമ്പോൾ തന്നെ അതിലെ ഓരോ കഥാപാത്രങ്ങളും കൂടുതൽ ശ്രദ്ധിക്കപ്പെടും. അത്തരത്തിൽ ഇപ്പോൾ ഏവരും ചിത്രത്തിൽ പീറ്റർ എസ്തപ്പാൻ എന്ന കഥാപാത്രം മികച്ചതാക്കിയ നടനെ കുറിച്ചാണ് ഇപ്പോൾ സംസാരിക്കുന്നത്. ഇതിനു മുമ്പും പല സിനിമകളിൽ അദ്ദേഹം മികച്ച പല കഥാപാത്രങ്ങളും അവതരിപ്പിച്ചിരുന്നു. എന്നാൽ മലയാളികളിൽ കൂടുതൽ പേർക്കും അദ്ദേഹത്തിന്റെ പേരുപോലും അറിയില്ല എന്നതാണ് വാസ്തവം.
ദിനേശ് പ്രഭാകർ എന്നാണ് അദ്ദേഹത്തിന്റെ പേര്. ആളൊരു ചില്ലറക്കാരനല്ല, അദ്ദേഹം പഠിക്കുന്ന സമയത്താണ് ജോലിയുടെ ആവശ്യത്തിനായി മുംബൈയിൽ പോയത്, അവിടെ വെച്ചാണ് അഭിനയ മോഹം തലക്ക് പിടിക്കുന്നത്. ആ സമയത്ത് ചെറിയ ചില നാടകങ്ങളിലൊക്കെ അഭിനയിച്ചു, കൂടാതെ വളരെ കഴിവുള്ള ഒരു മിമിക്രി താരം കൂടിയാണ്. അങ്ങനെ ഒരു ദിവസം ദിനേശിന്റെ ഒരു നാടകം ലാൽജോസിന്റെ ഒരു സുഹൃത്ത് കാണാൻ ഇടയാകുകയും, അങ്ങനെയാണ് ദിനേശ് പ്രഭാകർ എന്ന നടനെ ലാൽജോസ് തനറെ ചിത്രമായ മീശമാധവനിൽ മാധവന്റെ സുഹൃത്തുക്കളിൽ ഒരാളായി വേഷമിടുന്നത്.
അതിൽ പിള്ളേച്ചനെ കണികാണിക്കുന്നത്തിൽ ഒരു നീല കണി ദിനേശിന്റെതായിരുന്നു. ശേഷം ലാൽജോസിന്റെ തന്നെ രസികൻ, പട്ടാളം എന്ന സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്തു. അദ്ദേഹം ഒരു നടൻ എന്നതിലുപരി ഒരു ഡബ്ബിങ് ആര്ടിസ്റ്, പരസ്യചിത്ര നിർമാതാവ്, കാസ്റ്റിംഗ് ഡയക്ടർ എന്ന നിലകളിൽ വളരെ കഴിവ് തെളിയിച്ചിരുന്നു. ചെറിയ വേഷങ്ങൾ ചെയ്ത് സിനിമയിൽ തിളങ്ങി നിന്ന തരാം ബോളിവുഡ് സിനിമകളിലും സജീവമായിരുന്നു. കൂടാതെ ഫാമിലി മാൻ എന്ന വെബ് സീരിസിലും നമ്മൾ ദിനേഷിനെ കണ്ടു.

ഹിന്ദിയിലും മറാത്തിയിലുമൊക്കെയുള്ള പരസ്യ ചിത്രങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റി ഏത്തുമായിരുന്നു, ആ പരസ്യ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ദിനേശിലൂടെ മലയാളം സംസാരിക്കാൻ തുടങ്ങി. ഇതിനോടകം രണ്ടായിരിത്തലധികം പരസ്യ ചിത്രങ്ങൾക്കാണ് ദിനേശ് ശബ്ദം നൽകിയത്. മലയാളത്തിലും ബോളിവുഡിലും അല്ലാതെ തമിഴിലും ഒരു നടൻ എന്ന നിലയിൽ തനറെ സാനിധ്യം അറിയിച്ച ആളാണ് ദിനേശ്. ‘ഹോമിലി മീൽസ്’ എന്ന ചിത്രത്തിൽ ലാലൻ എന്ന കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടു, ബെസ്ഡ് ആക്റ്റർ എന്ന സിനിമയിൽ മമ്മൂട്ടിയെ വെള്ളം കുടിപ്പിക്കുന്ന അസിസ്റ്റന്റ് ഡയറക്റ്റർ, ലുക്ക ചുപ്പിയെ കഥാപാത്രം, തിര, ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്നീ സിനിമകളിൽ കാസ്റ്റിങ് ഡയറക്റ്ററുമായിരുന്നു. ദൃശ്യം 2 വിലും മികച്ച വേഷം കൈകാര്യം ചെയ്തിരുന്നു. ശ്രീ രേഖയാണ് ദിനേശിന്റെ ഭാര്യ.
Leave a Reply