‘ദൃശ്യം’ ശ്രീനിവാസനെ നായകനാക്കി ഞാൻ ചെയ്യാനിരുന്ന സിനിമ ആയിരുന്നു ! പക്ഷെ എന്റെ മാനേജർ എന്നെ ചതിച്ചു ! നിർമ്മാതാവ് എസ്. സി പിള്ള പറയുന്നു !

സിനിമ എന്ന മായിക ലോകം കഴിവും അതിനോടൊപ്പം തന്നെ ഭാഗ്യവും ഒരുപോലെ ആവശ്യമായി വേണ്ട ഒന്നാണ്. ഇതും രണ്ടും ഉള്ളവർ വിജയം കാണുമ്പോൾ മറ്റുള്ളവർ പരാജയത്തിന്റെ കൈപ്പുനീർ കുടിക്കേണ്ടി വരും. മോഹൻലാലിൻറെ സിനിമ ജീവിതത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ വിജയ ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം. ചിത്രത്തിന്റെ ആദ്യ പാർട്ടിന്റെ സൂപ്പർ വിജയത്തിന് ശേഷം സെക്കൻഡ് പാർട്ടും ഇറങ്ങിയിരുന്നു. അതും സൂപ്പർ ഹിറ്റായി മാറുകയായിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ആയിരുന്നു ചിത്രം നിർമിച്ചത്.

വമ്പൻ താരനിര അണിനിരന്ന ചിത്രം തമിഴ്, തെലുങ്ക്, കന്നട തുടങ്ങി ഹിന്ദിയിൽ വരെ ചിത്രം റീമേക്ക് ചെയ്തിരുന്നു. സിനിമയുള്ള കാലത്തോളം മലയാളത്തിന് അഭിമാനമായി നിലകൊള്ളുന്ന സിനിമയെ കുറിച്ച് പാസഞ്ചർ അടക്കമുള്ള ഹിറ്റ്‌ ചിത്ര‌ങ്ങൾ നിർമിച്ച നിർമാതാവ് എസ്.സി പിള്ള പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.. ഈ ചിത്രം ഞാൻ ശ്രീനിവാസനെ നായകനാക്കി എടുക്കാനിരുന്ന സിനിമയായിരുന്നു. പക്ഷെ തന്നെ കൂടെനിന്നൊരാൾ ചതിച്ചത് കൊണ്ടാണ് ചിത്രം നടക്കാതെ പോയതെന്നും. ‘ജനമൈത്രി പൊലീസെന്ന’ പേരിലാണ് സിനിമ എടുക്കാൻ തീരുമാനിച്ചിരുന്നത് എന്നും അദ്ദേഹം പറയുന്നു.

ദൃശ്യത്തിന്റെ കഥ ആദ്യം കേട്ടത് ഞാൻ ആയിരുന്നു. ഞാൻ കഥകേട്ട് നാല് വർഷത്തിന് ശേഷമാണ് ദൃശ്യം റിലീസിനെത്തിയത്. ജീത്തു തന്നെയാണ് കഥ എഴുതിയത്. കഥ കേട്ടപ്പോൾ എനിക്ക് ഒരുപാടിഷ്ടപ്പെട്ടു. ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന നടൻ ശ്രീനിവാസൻ ആണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ നായകനാക്കാനാണ് ഞാൻ ആഗ്രഹിച്ചത്. അങ്ങനെ കഥ കേട്ടശേഷം ഞാനും എന്റെ മാനേജർ ശങ്കരകുട്ടിയും കൂടി നടൻ ശ്രീനിവാസനെ കാണാൻ പോയി. ശ്രീനിവാസനും കഥ ഇഷ്ടപ്പെട്ടു. ശ്രീനിവസനല്ലാതെ മറ്റൊരാള വെച്ച് ഈ സിനിമ ചെയ്യുന്നതിനോട് എനിക്ക് താൽപര്യമില്ലായിരുന്നു

സിനിമ ഒരു ആവറേജ് കളക്ഷൻ കിട്ടിയാലും മതിയായിരുന്നു. ‘ശ്രീനിയെ വെച്ച് സിനിമ ചെയ്യാനെ എനിക്ക് പറ്റൂ. മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും പുറകെ പോയാൽ പത്ത് കൊല്ലം കാത്തിരിക്കേണ്ടി വരും. കുടുംബവിളക്കിലെ മീര വാസുദേവിനെയായിരുന്നു നായികയാക്കാൻ ഉദ്ദേശിച്ചിരുന്നത്. മോഹൻലാൽ അഭിനയിപ്പിച്ച് നൂറ് കോടി ലഭിക്കുന്നതിലും തനിക്കിഷ്ടം ശ്രീനിവാസനെ വെച്ച് മൂന്ന് കോടി ലഭിക്കുന്നതാണ്.

അതിനു ശേഷം ഞാൻ  ജിത്തുവിനോട് സംസാരിച്ച് എല്ലാം ശരിയാക്കി അഡ്വാൻസ് കൊടുക്കാൻ തുടങ്ങിയപ്പോൾ‌ എന്റെ മാനേജർ ശങ്കരൻകുട്ടി ആ സിനിമ കമ്മിറ്റ് ചെയ്യാൻ സമ്മതിച്ചില്ല. അങ്ങനെ ഞാനും എന്റെ മാനേജറും തമ്മിൽ തർക്കമായി. ഈ കഥ അത്ര നല്ലതൊന്നും അല്ല എന്ന് പറഞ്ഞ് അയാൾ എന്നെ പിന്തിരിപ്പിച്ചു. അങ്ങനെ ഒരു ടോക്കൺ തുക പോലും കൊടുക്കാൻ കഴിയാതെ സിനിമ തന്റെ കൈവിട്ടു പോയെന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *