മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ കിട്ടിയതല്ല എന്റെ ആ ആദ്യ അവസരം ! അതിൽ വാപ്പച്ചിക്ക് ഒരു പങ്കുമില്ല ! ദുൽഖർ പറയുന്നു !

മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാൻ. ഇന്ന് അദ്ദേഹം മമ്മൂട്ടിയുടെ മകൻ എന്നതിലുപരി  ഇന്ത്യൻ സിനിമ അറിയപ്പെടുന്ന പ്രശസ്ത നടൻ കൂടിയാണ്. ഇപ്പോൾ അടുപ്പിച്ച് രണ്ടു ചിത്രങ്ങളാണ് ദുൽഖറിന്റെ കരിയറിൽ പൊൻ തൂവലായി മാറിയിരിക്കുന്നത്. സീതാ രാമവും, ചുപ് എന്ന ബോളിവുഡ് സിനിമയും മികച്ച അഭിപ്രയം നേടി ഇപ്പോഴും മുന്നേറിക്കൊണ്ടിരിക്കുന്നു. എന്നാൽ തന്റെ വിജയങ്ങളിൽ താൻ അതികം സന്തോഷിക്കാറില്ല, പരാജയത്തിന്റെ കൈപ്പും താൻ വേണ്ടുവോളം അറിഞ്ഞിട്ടുണ്ട്, ഒരു വിജയം വരുമ്പോൾ തൊട്ടുപുറകേ ഒരു പരാജയം കൂടി ഉണ്ടാകാറുണ്ട് എന്നും ദുൽഖർ പറയുന്നു.

ഇപ്പോഴിതാ നെപ്പോട്ടിസത്തിന്റെ പങ്കുപറ്റാതെ തനിക്ക് ആദ്യമായി കിട്ടിയ റോളിനെക്കുറിച്ചും പ്രതിഫലത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് ദുൽഖർ. പത്ത് വയസ്സുള്ളപ്പോൾ ഒരു പരസ്യചിത്രത്തിൽ അഭിനയിച്ചതിനെക്കുറിച്ചാണ് ദുൽഖർ സംസാരിച്ചത്. ആ അവസരം തനിക്ക് സൂപ്പർ സ്റ്റാറിന്റെ മകൻ എന്ന ലേബലയിൽ കിട്ടിയതല്ല എന്ന് ദുൽഖർ വളരെ ആത്മവിശ്വാസത്തോടെ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ. അന്നെനിക്ക് പ്രായം വെറും 10 വയസ്സാണ്.

അവരുടെ ഒരു പരസ്യചിത്രത്തിൽ അഭിനയിക്കാനുള്ള കുട്ടികളെ തേടി സ്കൂളിൽ എത്തിയതായിരുന്നു. അങ്ങനെ അവിടെ കൂടി നിന്ന ഒരുകൂട്ടം കുട്ടികളിൽ നിന്ന് രാജീവ് മേനോന്റെ ആഡ് ഏജൻസി എന്നെ തെരഞ്ഞെടുക്കുകയായിരുന്നു. അന്ന് അതിൽ അഭിനയിച്ചതിനുള്ള പ്രതിഫലമായി എനിക്ക് 2000 രൂപ കിട്ടി. ആ പണം എനിക്കന്ന് ഇന്നത്തെ രണ്ട് കോടി പോലെ വലുതായിരുന്നു. അതിൽ 500 രൂപ ​ഉപ്പുക്കക്കും ഉമ്മുമ്മക്കും കൊടുത്തു. ബാക്കി കാശ് എന്റെ ഉമ്മച്ചിക്കും കൊടുത്തു. അതിന് ശേഷം എന്തെങ്കിലും കാണുമ്പോൾ എന്റെ 2000 രൂപ കൈയിലില്ലേ ഇത് വാങ്ങാമോ എന്ന് ചോദിക്കും. നിന്റെ 2000 രൂപ എന്നേ തീർന്ന് പോയി എന്ന് ഉമ്മച്ചി പറയും എന്നും ഏറെ രസകരമായി ദുൽഖർ പറയുന്നു.

മലയാളത്തിലും മറ്റു ഭാഷകളിലും സിനിമകൾ ചെയ്യുമ്പോഴുള്ള വ്യത്യാസവും ദുൽഖർ പറയുന്നു. മലയാളത്തിൽ ഒരു സിനിമ ചെയ്യുമ്പോൾ ബോക്സ് ഓഫീസ് വിജയ കണക്ക്, താരമൂല്യം ഉൾപ്പടെയുള്ള നിരവധി ഘടകങ്ങളുടെ സമ്മർദ്ദം ഉണ്ടാവും. അതനുസരിച്ചാണ് എന്നാൽ മറുഭാഷകളിൽ ഒരു നടനെന്ന നിലയിൽ കൂടുതൽ സ്വാതന്ത്ര്യം ഉണ്ടെന്നും താരം പറയുന്നു.അതുപോലെ നിരവധി വിമർശനങ്ങളും പരിഹാസങ്ങളും താൻ വേണ്ടുവോളം അനുഭവിച്ചിട്ടുണ്ട് എന്നും താരപുത്രൻ പറയുന്നു. എനിക്ക് കിട്ടിയ സംസഥാന അവാർഡ് ഞാൻ കാശ് കൊടുത്ത് വാങ്ങിയതാണ് എന്ന് വരെ പറയുന്നത് കേട്ടപ്പോൾ ശെരിക്കും തകർന്ന് പോയെന്നും ദുൽഖർ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *