ഇങ്ങനെ പോയാൽ ഞാൻ ‘വാപ്പയുടെ വാപ്പയായി’ അഭിനയിക്കേണ്ടി വരുമെന്നാണ് തോന്നുന്നത് ! തുറന്ന് പറച്ചിൽ വൈറലാകുന്നു !

മമ്മൂട്ടി എന്ന മെഗാസ്റ്റാർ മലയാളികളുടെ വലിയൊരു അഭിമാനമാണ്. അദ്ദേഹം തന്റെ ഈ എഴുപത്തി ഒന്നാമത് വയസ്സിലും മലയാളത്തിന്റെ സൂപ്പർ സ്റ്റാറായി നിൽക്കുന്നുണ്ട് എങ്കിൽ അത് തന്നെയാണ് അദ്ദേഹത്തെ ആ വിജയവും. ഈ പ്രായത്തിലും അദ്ദേഹം കാത്ത് സൂക്ഷിക്കുന്ന സൗന്ദര്യം ഏവർക്കും ഒരു അതിശയമാണ്. അച്ഛനെ അതേ പാത പിന്തുടർന്ന് ഇപ്പോൾ ദുൽഖർ സൽമാൻ ഇന്ത്യൻ സിനിമ ആരാധിക്കുന്ന പാൻ ഇന്ത്യൻ സ്റ്റാർ ആയി മാറിക്കഴിഞ്ഞു, അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം സീതാരാമം വളരെ വിജയമായിരുന്നു.

ബോളിവുഡ് സിനിമയിൽ വരെ വളരെ സജീവമായി മാറിക്കൊണ്ടിരിക്കുന്ന ദുൽഖർ ഇപ്പോൾ തന്റെ  പുതിയ ഹിന്ദി സിനിമ ഛുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ് എന്ന ചിത്രമാണ് റിലീസിന് ഒരുങ്ങുന്നത്. പ്രിവ്യു ഷോയ്ക്ക് ശേഷം ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ തിരക്കിലാണ് ഇപ്പോൾ ദുൽഖർ, ആ സമയത്ത് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. എല്ലാ അഭിമുഖങ്ങളിലും അദ്ദേഹം നേരിടുന്ന ഒരു ചോദ്യമാണ് എന്നാണ് മമ്മൂക്കയും ഒത്തുള്ള ഒരു സിനിമ എന്നാണ് സംഭവിക്കുക എന്നാണ്.

ബിലാലിൽ മമ്മൂക്കക്ക് ഒപ്പം ദുൽഖറും ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ, തിരക്കഥ അത് ആവിശ്യപെടുന്നുണ്ട് എങ്കിൽ തീർച്ചയായും അത് സംഭവിച്ചിരിക്കും എന്ന് ദുൽഖറും തുറന്ന് പറഞ്ഞിരുന്നു. വീണ്ടും ഇതേ ചോദ്യങ്ങൾ തന്നെ ആവർത്തിച്ചപ്പോൾ അതിന് ദുൽഖർ പറഞ്ഞ മറുപടിയാണ് ഇപ്പോൾ കൈയ്യടി നേടുന്നത്. ഇങ്ങനെ പോയാൽ താൻ വാപ്പയുടെ വാപ്പയായി അഭിനയിക്കേണ്ടി വരുമെന്നാണ് ദുൽഖർ പറഞ്ഞത്. മമ്മൂട്ടിയോടൊപ്പമുള്ള ഒരു ചിത്രമെന്നത് അങ്ങനെ നടക്കാത്ത സ്വപ്നമൊന്നുമല്ലെന്നും ദുൽഖർ പറഞ്ഞു. എന്നാൽ അക്കാര്യത്തിലെ അവസാന തീരുമാനം മമ്മൂട്ടിയുടേത് ആയിരിക്കുമെന്നും അദ്ദേഹം പറയുന്നു.

ഞാനും വാപ്പയും ഒരുമിച്ചുള്ള ഒരു സിനിമ അങ്ങനെ വിദൂരമായൊരു സ്വപ്നമോന്നുമല്ല, അത് നടക്കും. ഞാനിവിടെ താടി കറുപ്പിക്കാൻ മസ്കാരയൊക്കെ ഇടാൻ തുടങ്ങി. താടിയിൽ ഇടക്കിടക്ക് പിടിക്കുന്നതുകൊണ്ട് മസ്കാര പറ്റി എന്റെ വിരലിങ്ങനെ കറുത്തൊക്കെ ഇരിക്കും. ഞാൻ അങ്ങനെ ഇപ്പോൾ വയസനായി കൊണ്ടിരിക്കുകയാണ്. പക്ഷെ എന്റെ വാപ്പയുടെ കാര്യം അങ്ങനെയല്ല. ആൾ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ല. ഈ പോക്ക് പോകുകയാണെങ്കിൽ കുറച്ച് നാൾ കഴിഞ്ഞാൽ ഞാൻ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വന്നെന്ന് ഇരിക്കും, അതും വേറെ ഒരു മേക്കപ്പ് ഒന്നും കൂടാതെ തന്നെ… എന്റെ ഇപ്പോഴത്തെ ഒരു പോക്ക് അങ്ങനെ ആണെന്നും ഏറെ രസകരമായി അദ്ദേഹം പറയുന്നു…..

ഒരു ഫാൻ ബോയ് എന്ന നിലയിലും ആ സൂപ്പർ സ്റ്റാറിനൊപ്പം അഭിനയിക്കാൻ എനിക്കും വയ്യ ആഗ്രഹമുണ്ട്. അത് നടക്കണമെങ്കിൽ അദ്ദേഹം കൂടി വിചാരിക്കണം. ഫൈനൽ തീരുമാനം വാപ്പയുടേത് തന്നെയായിരിക്കും. പിന്നെ, ഞങ്ങൾ പല കാര്യങ്ങളിലും വ്യത്യസ്‌തരായി നിന്നതുകൊണ്ടാണ് ഞാൻ ഇന്ന് എന്താണോ അതായി തീർന്നത്. വാപ്പയും ആ അകലം കാത്തുസൂക്ഷിച്ചിട്ടുണ്ട്. അദ്ദേഹം അത്തരത്തിൽ കുറെ രീതികൾ സൂക്ഷിക്കുന്നയാളാണ് എന്നും ദുൽഖർ പറയുന്നു….

Articles You May Like

Leave a Reply

Your email address will not be published.