ആ സീൻ ഉണ്ടെന്ന് അറിഞ്ഞപ്പോഴേ ഞാന്‍ ചേട്ടനെ വിളിച്ച് മോയ്ചറൈസര്‍ ഒക്കെ ഇടിപ്പിച്ചിരുന്നു ! കാരണം നേരത്തെ ഒരു മോഷനുഭവം നേരിട്ടിരുന്നു ! ദുർഗ പറയുന്നു !
ദുർഗ കൃഷ്‌ണ എന്ന നടി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദുർഗയും കൃഷ്ണ ശങ്കറും കേന്ദ്ര കഥാപാത്രമായി എത്തിയ കുടുക്ക് 2025 എന്ന ചിത്രത്തിലെ ഗാനത്തിലെ ഒരു ഇന്റിമേറ്റ് രംഗവുമായി ബന്ധപ്പെട്ട് ഒരുപാട് ചർച്ചകളും വിമർശനങ്ങളൂം ഉയർന്ന് കേൾക്കുന്നു. അതിൽ കൃഷ്ണ ശങ്കറും ദുർഗയും കൂടി ചേർന്ന് ഒരു ലി പ് ലോ ക് സീൻ ഉണ്ടായിരുന്നു, അതിൽ ദുർഗ കൃഷ്ണ കടുത്ത രീതിയിൽ വിമർശനം നേരിട്ടിരുന്നു.
പക്ഷെ കൂടെ അഭിനയിച്ച കൃഷ്ണ ശങ്കറിനും, അവരുടെ ഭാര്യക്കും എതിരെ യാതൊരു പ്രശ്നവുമില്ല, ദുർഗയും ദുർഗ്ഗയുടെ ഭർത്താവ് അർജുനും എതിരെ വളരെ മോശമായ രീതിയിലാണ് സ്മൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നത്. കഴിഞ്ഞ ദിവസം ലൈവിൽ എത്തി ദുർഗ ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു, എന്നാൽ ഇപ്പോൾ വീണ്ടും വർത്തയാകുന്നത് ഈ രംഗം ചെയ്യുന്നതിന് വേണ്ടി താരങ്ങൾ എടുത്ത മുൻ കരുതലുകളാണ്, ആദ്യം ഇവരുടെ ഈ വീഡിയോ ആണ് വൈറലായി മാറിയത്. അതിനു ശേഷമാണ് വിമർശനങ്ങൾ ഉയർന്നത്.
അതിൽ ഈ സീൻ ഉണ്ടെന്ന് പറഞ്ഞപ്പോൾ കൃഷ്ണക്ക് വലിയ നാണമായിരുന്നു എന്നാണ് ദുർഗ പറയുന്നത്. എന്നാൽ ആ രംഗം നന്നാവാൻ കാരണം ദുർഗ്ഗയാണ് എന്നാണ് കൃഷ്‌ണ പറയുന്നത്. എന്നാൽ ഇങ്ങനെയൊരു രംഗം ഉണ്ടെന്ന് ആദ്യം പറഞ്ഞിരുന്നില്ല എന്നും ഇരുവരും പറയുന്നു, പിന്നെ ഞങ്ങളെ കൊണ്ട് ആ സീനിൽ ഇത് അത്യാവിഷമാണ് എന്ന് പറഞ്ഞ് സമ്മതിപ്പിക്കുക ആയിരുന്നു എന്നും ഇരുവരും പറയുന്നു.
ഞാൻ ഇതിനുമുമ്പും ഇന്റിമേറ്റ് സീൻ ചെയ്തിരുന്നു, ഇത് നമ്മുടെ പ്രൊഫെഷണറെ ഭാഗമാണ് അതുകൊണ്ട് ചെയ്യാൻ ബുദ്ധിമുട്ടൊന്നും ഇല്ലായിരുന്നു. ഈ സീനിനു മുന്നോടിയായി ഞാൻ മോയ്ചറസൈര്‍ എടുത്ത് കൃഷ്ണ ശങ്കറിനെ കൈയിലൊക്കെ തേച്ചു. പിന്നെ മൗത്ത് വാഷ് കൊണ്ട് വായ നല്ലതുപോലെ കഴുപ്പിച്ചു. അങ്ങനെ ഞാന്‍ എന്തൊക്കെ ഉപയോഗിക്കുന്നോ അതൊക്കെ പുള്ളിയ്ക്കും കൊടുത്തതായി ദുര്‍ഗ സൂചിപ്പിക്കുന്നു. ഇങ്ങനൊരു സീനിന് വേണ്ടി ഇത്രയും ഒരുങ്ങണമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് കൃഷ്ണയും പറയുന്നത്.
എന്നാൽ ഇങ്ങനെ ഒരുങ്ങാനുള്ള കാരണം തനിക്ക് മറ്റൊരു സിനിമയി നിന്നും ഉണ്ടായ ഒരു മോശം അനുഭവമാണെന്നും ദുർഗ പറയുന്നു. ഇതിന് മുമ്പ് ഞാൻ ഒന്ന് രണ്ടു സിനിമകളിൽ ഇന്റിമേറ്റ് സീനുകൾ ചെയ്തിട്ടുണ്ട്. ആ സമയത്ത് നമ്മൾ നമ്മുടെ കൂടെ അഭിനയിക്കുന്ന ആർട്ടിസ്റ്റ് ആരാണെന്ന് ഒന്നും നോക്കാറില്ല, ആ കഥാപാത്രം എന്താണെന്ന് മാത്രമേ നോക്കുകയുള്ളു. ഞാന്‍ അഭിനയിക്കുന്ന സമയത്ത് എന്നെ ശല്യപ്പെടുത്തുന്ന കാര്യങ്ങളൊന്നും എനിക്ക് ഇഷ്ടമല്ല. ഫ്രീയായി വര്‍ക്ക് ചെയ്യണം. അങ്ങനെ ആ സിനിമയില്‍ ഇന്റിമേറ്റ് സീന്‍ ചെയ്യുന്ന സമയത്ത് ഒരു വൃത്തിക്കെട്ട മണം വന്നു. അതോടെ എനിക്ക് അറപ്പ് തോന്നി. അന്ന് എന്റെ ക്യാരക്ടര്‍ തന്നെ കൈയില്‍ നിന്ന് പോയ അവസ്ഥയായിരുന്നെന്ന് ദുര്‍ഗ പറയുന്നു. ആ അവസ്ഥ വരാതിരിക്കാനാണ് താൻ കൃഷ്ണയെ കൊണ്ട് അത്രയും മുൻ ഒരുക്കങ്ങൾ നടത്തിപ്പിച്ചതെന്നും ദുർഗ തുറന്ന് പറഞ്ഞിരുന്നു.
Leave a Reply