‘അർജുനെ ആദ്യമൊന്നും എനിക്ക് ഇഷ്ടമല്ലായിരുന്നു’ !! പക്ഷെ ആ ‘ഉമ്മ’ അതെന്റെ ജീവിതം മാറ്റി മറിച്ചു !! പ്രണയ നിമിഷങ്ങൾ ആദ്യമായി പങ്കുവെച്ച് ദുർഗ്ഗയും അർജുനും ! വീഡിയോ
വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിൽകൂടി മലയാള സിനിമ ലോകത്തേക്ക് ചുവട് വച്ച നായികയാണ് ദുർഗ്ഗ കൃഷ്‌ണ, വിമാനം അത്ര വിജകരമായിരുന്നില്ല എങ്കിലും ദുർഗ്ഗ ശ്രദ്ധിക്ക പെട്ടിരുന്നു, അതിനു ശേഷം പ്രേതം 2, ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലൂടെ ഭാഗമായിരുന്നു താരം, സോഷ്യൽ മീഡിയിൽ വളരെ സജീവമായ ദുർഗ തന്റെ പ്രണയ വിശേഷങ്ങളും ആരാധകർക്കായി പങ്കുവെച്ചിരുന്നു…
ദുർഗ്ഗയും സിനിമ നിര്‍മാതാവാണ് അര്‍ജുനുമായി കഴിഞ്ഞ മാസമായിരുന്നു ഇവരുടെ വിവാഹം, പ്രണയ വിവാഹമായിരുന്നു ഇവരുടേത്, ഇപ്പോൾ ആദ്യമായി വിവാഹ ശേഷം തങ്ങളുടെ പ്രണയ കഥയും വിവാഹ വിശേഷങ്ങളും ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ താരങ്ങൾ തുറന്ന് പറയുന്നു… ഏറെ രസകരമായി സംസാരിക്കുന്ന ദുർഗ ഏവരെയും ആകർഷിക്കുന്നു….
ആദ്യമായി പ്രണയം തുറന്ന് പറഞ്ഞത് അർജുൻ ആണെന് പറയുകയാണ് ദുർഗ, ഇവർ ഒരു ആക്ടിങ് ക്യാമ്പിൽ പരിചയ പെട്ടിരുന്നു യെങ്കിലും തനിക്ക് അർജുനെ അന്ന് അത്ര ഇഷ്ടമാല്ലയിരുന്നു എന്നും, എന്തോ വലിയ സംഭവം ആണെന്നുള്ള രീതിയുള്ള സംസാരവും പെരുമാറ്റവും അന്ന് തനിക്ക് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല എന്നും ദുർഗ്ഗ തുറന്ന് പറയുന്നു…
എന്നാൽ ആ സമയം തൊട്ടേ അര്ജുന് തന്നോടുള്ള നോട്ടത്തിലും പെരുമാറ്റത്തിലും എന്തോ ഒരു സംശയം തോന്നിയിരുന്നു എന്നും താരം തുറന്ന് പറയുന്നു, അങ്ങനെ അവിടെ തുടങ്ങിയ പരിചയം പിന്നീട് ഒരു സമയത്ത് അർജുൻ തന്നോട് എന്തോ പറയാനുണ്ടെന്ന് പറഞ്ഞിരുന്നു യാത്ര വേളയിൽ ട്രെയിനിൽ സംസാരിക്കാം എന്ന് പറഞ്ഞിരുന്നു, അപ്പോഴേ താൻ മനസ്സിൽ കരുതി അയാൾ എന്നെ പ്രൊപ്പോസ് ചെയ്യാനുള്ള വരവാണെന്ന് തോന്നുന്നു എന്ത് സംഭവിച്ചാലും നോ എന്നെ പറയാവു എന്ന് താൻ മനസ്സിൽ ഉറപ്പിച്ചിരുന്നു എന്നും ദുർഗ പറയുന്നു…
അതിനു കാരണം താൻ ആ സമയത്ത് തന്റെ ആദ്യ പ്രണയം പരാജയമായതിന്റെ വിഷമത്തിൽ നടക്കുകയായിരുന്നു അതുകൊണ്ടുതന്നെ ഇനി എന്റെ ലക്‌ഷ്യം സിനിമ ആണെന്നും, സിനിമയിൽ ഒരുപാട് നല്ല വേഷങ്ങൾ ചെയ്യണം അതുകൊണ്ടുതന്നെ ഇനി ഒരു പ്രണയം ഒന്നും വേണ്ട എന്നും താൻ തീരുമാനിച്ചിരുന്നു എന്നും താരം പറയുന്നു… പക്ഷെ ഒട്ടും പ്രതീക്ഷിക്കാതെ തന്റെ അരികിൽ വന്നിരുന്ന അർജുൻ വളരെ റൊമാന്റിക് ആയിട്ട് തന്റെ കൈകൾ ചേർത്തുപിടിച്ച് പെട്ടന്ന് തന്റെ കവിളിൽ ചുംബിച്ചുകൊണ്ടാണ് ഐ ലവ് യൂ എന്ന് പറയുകയിരുന്നു എന്നും ദുർഗ്ഗ പറയുന്നു..
പക്ഷെ ആ സംഭവത്തിന് ശേഷവും താൻ അർജുൻ വിളിച്ചു പറഞ്ഞു തനിക്ക് ഇങ്ങനെ ഇപ്പോൾ പ്രണയിച്ച് നടക്കാൻ തീരെ താല്പര്യമില്ല അപ്പോൾ അർജുൻ പറഞ്ഞു അത് സാരമില്ല സമയം എടുത്തോളൂ സമയം എടുത്ത് പതുക്കെ പറഞ്ഞാൽ മതിയെന്ന് അങ്ങനെ കുറച്ചു നാളുകൾക്ക് ശേഷം താനും തന്റെ ഇഷ്ടം അർജുനെ അറിയുക്കുകയായിരുന്നു എന്നും ദുർഗ്ഗ പറയുന്നു…..
Leave a Reply