ജെന്‍സന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നു.. ശ്രുതിയുടെ വേദന… ചിന്തിക്കാവുന്നതിനും അപ്പുറമാണ് ! ദുഃഖം പങ്കുവെച്ച് താരങ്ങൾ !
കഴിഞ്ഞ ദിവസം കേരളം കേട്ട ഏറ്റവും വലിയ ദുഃഖ വാർത്തയായിരുന്നു ചൂരല്‍മലയിലെ ഉ,രു,ള്‍,പൊ,ട്ട,ലില്‍ അച്ഛനെയും അമ്മയെയും സഹോദരിയെയും നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി പ്രതിശ്രുത വരന്‍ ജെന്‍സന്റെ വിടവാങ്ങൽ. അ,പ,ക,ട വാർത്ത അറിഞ്ഞ നിമിഷം മുതൽ ജെൻസനുവേണ്ടി പ്രാർത്ഥനയിലായിരുന്നു മലയാളികൾ, പക്ഷെ എല്ലാ പ്രാത്ഥനകളും വിഫലമാക്കികൊണ്ട് ജെൻസൺ ഈ ലോകത്തോട് വിടപറഞ്ഞു.
ജെൻസന്റെ വേർപാടിൽ ദുഃഖം അറിയിച്ച് നിരവധി പേരാണ് എത്തുന്നത്, നടന്മാരായ ഫഹദ് ഫാസിൽ മമ്മൂട്ടി എന്നിവർ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. വാക്കുകൾ ഇങ്ങനെ, ”ജെന്‍സന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നു.. ശ്രുതിയുടെ വേദന…ചിന്തിക്കാവുന്നതിനും അപ്പുറമാണ്…. സഹനത്തിന് അപാരമായൊരു ശക്തി ലഭിക്കട്ടെ ശ്രുതിക്കും ജെന്‍സന്റെ പ്രിയപ്പെട്ടവര്‍ക്കും” എന്നാണ് മമ്മൂട്ടി ദുഃഖം രേഖപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
നടന്‍ ഫഹദ് ഫാസില്‍ ജെന്‍സന്റെ മരണത്തില്‍ നടുക്കം രേഖപ്പെടുത്തിയിരുന്നു. കാലത്തിന്റെ അവസാനം വരെ നീ ഓര്‍ക്കപ്പെടും സഹോദരാ’ എന്നാണ് ജെന്‍സന്റെ ചിത്രം പോസ്റ്റ് ചെയ്ത് ഫഹദ് ഫാസില്‍ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ഈ പോസ്റ്റില്‍ ജെന്‍സന് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടെത്തിയത്. “ഇത്രയും വിഷമിപ്പിച്ച മറ്റൊരു വാര്‍ത്തയില്ല” എന്നാണ് പലരും കമന്റ് ആയി രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ അതേസമയം, കല്‍പറ്റയില്‍ ബസും വാനും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിലാണ് ജെന്‍സന് പരിക്കേറ്റത്. ശ്രുതിയേയും മറ്റ് കുടുംബാഗങ്ങളെയും കല്‍പ്പറ്റയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വാഹനത്തിന്റെ ഒരു ഭാഗം പൊളിച്ചാണ് വാനില്‍ ഉണ്ടായിരുന്ന കുടുംബാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ പുറത്തെടുത്തത്.
ഈ അ,പ,ക,ടം നടക്കുമ്പോള്‍ ജെന്‍സന്‍ ആയിരുന്നു വാന്‍ ഓടിച്ചിരുന്നത്. ശ്രുതിയുടെ കാലിന് പൊട്ടലുണ്ട്. മണ്ണിടിച്ചിലില്‍ അവള്‍ക്ക് അച്ഛനും അമ്മയും സഹോദരിയും നഷ്ടപ്പെട്ടു. ശ്രുതിയുടെയും ജെന്‍സന്റെയും വിവാഹം ഉടന്‍ നടത്താനായിരുന്നു ഒരുക്കങ്ങള്‍. മണ്ണിടിച്ചിലിന് മുമ്പ് ജെന്‍സനും ശ്രുതിയും വിവാഹനിശ്ചയം നടത്തിയിരുന്നു. ജെൻസന്റെ വേർപാട് സഹിക്കാൻ ശ്രുതിക്ക് മനക്കരുത്ത് നൽകണേ എന്നാണ് കേരളം ഒന്നാകെ പ്രാർത്ഥിക്കുന്നത്.
Leave a Reply