ചെറുപ്പക്കാരോടാണ് പറയാനുള്ളത്, ‘നടന്മാർക്ക് വേണ്ടി നിങ്ങൾ നിങ്ങളുടെ വിലപ്പെട്ട യൗവ്വനം കളയരുത്’ ! ഫഹദിന്റെ വാക്കുകൾക്ക് കൈയ്യടി !
ഇന്ന് മലയാള സിനിമയുടെ അഭിമാന താരങ്ങളിൽ ഒരാളാണ് നടൻ ഫഹദ് ഫാസിൽ. ഇന്ത്യൻ സിനിമ തന്നെ ആരാധിക്കുന്ന ഫഹദ് വേറിട്ട നിലപാടുകൾ കൊണ്ടും എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഏറ്റവും ഒടുവിലായി റിലീസ് ചെയ്ത ഫഹദിന്റെ ആവേശം എന്ന സിനിമയുടെ ആവേശം ഇപ്പോഴും ആരാധകർക്കിടയിൽ കെട്ടടങ്ങിയിട്ടില്ല. അദ്ദേഹത്തിന്റെ മികവുറ്റ കഥാപാത്രങ്ങൾ പോലെ തന്നെ പ്രശംസ അദ്ദേഹത്തിന്റെ ചില നിലപാടുകളും. കൈയ്യടി നേടുന്നവയാണ്. ഇന്ന് ഒരു സിനിമ വരെ അഭിനയിച്ച നടന്മാർക്ക് ഫാൻസ് അസോസിഷൻ ഉള്ള കാലമാണ്, എന്നാൽ ഇന്നുവരെ അത്തരത്തിൽ തന്റെ പേരിൽ ഒരു ഫാൻസ് ഗ്രൂപ്പിന് പ്രോത്സാഹനം കൊടുക്കാത്ത ആളാണ്.
അതിനു തനിക്ക് വ്യക്തമായ കാരണമുണ്ട് എന്ന് പറയുകയാണ് ഫഹദ്, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ജീവിതത്തില്‍ പലതും കണ്ടു, കേട്ടു, പഠിച്ചു. ഞാന്‍ അമേരിക്കയില്‍ പോയി പഠിച്ചിട്ടും അവസാനത്തെ സെമസ്റ്റര്‍ എഴുതാതെയാണ് തിരിച്ചുവന്നത്. ഇപ്പോഴും എനിക്കൊരു ഡിഗ്രിയില്ല. സിനിമയില്ലെങ്കില്‍ എനിക്ക് മറ്റൊരു ജോലി അറിയില്ല. ആ അവസ്ഥ നന്നായി അറിയാം മറ്റൊരാള്‍ക്കും അതുണ്ടാകാന്‍ പാടില്ല. പഠിക്കേണ്ട സമയത്ത് പഠിക്കണം. നടന്‍മാര്‍ക്ക് വേണ്ടി യൗവ്വനം കളയരുത്. സിനിമ തിയേറ്ററില്‍ പോയി കണ്ടാല്‍ മതിയല്ലോ എന്നും ഫഹദ് പറയുന്നുണ്ട്.
മനുഷ്യർ ഓരോരുത്തരും എപ്പോഴും അവരവരുടെ ജീവിതത്തിനും ഭാവിക്കും വേണ്ടിയാകണം സമയം കണ്ടത്തേണ്ടത്, നായകന്മാരുടെ പുറകെ ഓടാനുള്ള ഒന്നല്ല ചെറുപ്പക്കാരുടെ ജീവിതം, സിനിമ ഒരു വലിയ ലോകമാണ്, അത് അതിന്റെതായ വഴിക്ക് പൊയ്ക്കൊള്ളും, നിങ്ങൾ നിങ്ങളുടെ ജീവിതത്തെ ഫോക്കസ് ചെയ്യൂ എന്നുമാണ് ഫഹദ് പറയുന്നത്, ഈ ഒരു കാരണം കൊണ്ട് മാത്രമാണ് താൻ ഫാൻസ് അസോസിയേഷനുകൾ പ്രോത്സാഹിപ്പിക്കാത്തത് എന്നും ഫഹദ് പറയുന്നു. ഫഹദിന്റെ ഏറ്റവും പുതിയ നിരവധി വമ്പൻ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.
Leave a Reply