ഇക്ക മ,രി,ച്ചതിന് ശേഷം ഒരുപാട് പ്രശ്നങ്ങളെ നേരിട്ടു ! ഇപ്പോഴും ഞങ്ങൾക്ക് സ്വന്തമായി ഒരു വീടില്ല ! ഒരു വലിയ സ്വപ്നമാണ് അത് ! ഫാസില പറയുന്നു !

മലയാള സിനിമക്കും മലയാളി പ്രേക്ഷകർക്കും ഒരിക്കലും മറക്കാൻ കഴിയാത്ത നടനാണ് കൊച്ചിൻ ഹനീഫ.   ഒരിക്കലൂം വിശ്വസിക്കാൻ കഴിയാത്ത ഒരു വിയോഗമായിരുന്നു അദ്ദേഹത്തിന്റേത്, ഹനീഫ കരള്‍ രോഗത്തെത്തുടര്‍ന്നായിരുന്നു അദ്ദേഹം വിടവാങ്ങിയത്. അതുല്യ പ്രതിഭയുടെ വിയോഗത്തിൽ സിനിമ ലോകവും ആരധകരും രുപോലെ വേദനിച്ചിരുന്നു. കൊച്ചിൻ കലാഭവൻ എന്ന മിമിക്രി വേദികളിലൂടെയാണ് നടന്റെ കരിയർ തുടങ്ങുന്നത്. 300 ലധികം സിനിമകളിലാണ് അദ്ദേഹം ഒരുമിച്ച് അഭിനയിച്ചത്. മലയാളത്തിന് പുറമെ തമിഴിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

ഏറെ കഷ്ടപ്പാട് നിറഞ്ഞ ജീവിതത്തിൽ നിന്നും സിനിമയിലെത്തിയ ആളാണ് കൊച്ചിൻ ഹനീഫ. അതുകൊണ്ടുതന്നെ മറ്റുള്ളവരെ സഹായിക്കാനായും അദ്ദേഹം മുന്നിലുണ്ടാവാറുണ്ട്. സ്വന്തം ബുദ്ധിമുട്ട് മറന്ന് മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള എത്രയെത്ര കഥാപാത്രങ്ങള്‍ക്കാണ് അദ്ദേഹം ജീവന്‍ നല്‍കിയത്. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച്  ഭാര്യ ഫാസിലാണ് മക്കളും പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ആ വാക്കുകൾ ഇങ്ങനെ, മക്കള്‍ക്ക് മൂന്ന് വയസുള്ളപ്പോഴാണ് ഇക്ക ഞങ്ങളെ വിട്ടു പോകുന്നത്. കുറേ വൈകിയാണ് ഹനീഫിക്ക കല്യാണം കഴിച്ചത്. 1994ല്‍ വിവാഹം കഴിഞ്ഞ് 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കുട്ടികളുണ്ടാകുന്നത്. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ മക്കളെ കണ്ട് കൊതി തീരുന്നതിന് മുമ്പേ ഇക്ക ഞങ്ങളെ തനിച്ചാക്കി പോയി.. മകൾ സഫ പറയുന്നത് ഇങ്ങനെ, ബാപ്പിച്ചിയെ കണ്ട ഓര്‍മ്മ ഞങ്ങള്‍ക്കുമില്ല. എന്നാല്‍ ബാപ്പിച്ചി ഇപ്പോഴും ഞങ്ങള്‍ക്കൊപ്പമുണ്ട്. സിനിമകളിലൂടെ ഞങ്ങള്‍ വീണ്ടും വീണ്ടും ബാപ്പിച്ചിയെ കാണുന്നു. ബാപ്പിച്ചി ഇപ്പോള്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ടെന്നും സഫ പറയുന്നു.

അതുപോലെ മക്കളെ കുറിച്ച് ഒരുപാട് സ്വപ്‌നങ്ങൾ ഇക്കാക്ക് ഉണ്ടായിരുന്നു, തിരക്കിനിടയില്‍ മക്കളുടെ കാര്യത്തില്‍ അധികം ശ്രദ്ധിക്കാന്‍ പറ്റാത്തതിന്റെ വിഷമവും അദ്ദേഹം ഇടക്കെല്ലാം പറയുമായിരുന്നു. പുലര്‍ച്ചെ പോകുമ്പോള്‍ ഉറങ്ങി കിടക്കുന്ന മക്കളെ നോക്കി ഇക്ക ഇത്തിരി നേരം നില്‍ക്കും. മക്കളെ നന്നായി നോക്കണേ എന്ന് പറയും. മക്കളെ കണ്ട് കൊതി തീരാതെയാണ് ഇക്ക പോയതെന്നും നിറ കണ്ണുകളോടെ ഫാസില പറയുന്നു. അദ്ദേഹം പോയതിന് ശേഷം ഒരുപാട് വിഷമങ്ങൾ ഞങ്ങൾക്ക് ഉണ്ടായി. സാമ്പത്തികമായും അല്ലാതെയും.

അതിലൊന്നും പക്ഷെ ആരെയും കുറ്റപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. സ്വന്തമായി ഒരു വീടില്ല, അത് ഒരു വലിയ സ്വപ്നമാണ്. അതുപോലെ മക്കൾ രണ്ടുപേരും പഠിച്ച് നല്ല ജോലി നേടണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം. സിനിമാ ലോകത്തു നിന്ന് നടന്‍ ദീലിപാണ് തങ്ങളെ ഏറെ സഹായിച്ചതെന്നും ഫാസില പറയുന്നു, മക്കളുടെ പിറന്നാളിന് ഇപ്പോഴും മറക്കാതെ കേക്ക് കൊടുത്തയക്കും. അതുപോലെ എന്ത് ആവിശ്യം ഉണ്ടെങ്കിലും വിളിക്കാൻ പറയാറുണ്ട്. ആ മനസിനെ ഞങ്ങൾ എന്നും നന്ദിയോടെ ഒരുക്കുമെന്നും ഫാസില പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *