സുരേഷ് ഗോപി ഇല്ലായിരുന്നു എങ്കിൽ ഒരിക്കലും മണിച്ചിത്രത്താഴ് ഇത്രയും വിജയം ആയിരിക്കില്ലായിരുന്നു ! അതിനു ഒരു കാരണം കൂടിയുണ്ട് !

മലയാള സിനിമ ചരിത്രത്തിൽ ഇടം നേടിയ നിത്യഹരിത ചിത്രമാണ് മണിച്ചിത്രത്താഴ്. ചിത്രത്തിന്റെ വിജയം മലയാള സിനിമയെ തന്നെ ലോക സിനിമയുടെ നെറുകയിൽ എത്തിക്കാൻ കൂടി സഹായിച്ചു, മറ്റു ഭാഷകളിളും ചിത്രം അരങ്ങേറി എങ്കിലും മലയാളത്തിന്റെ തട്ട് ഇപ്പോഴും താഴ്ന്ന് തന്നെയാണ് ഇരിക്കുന്നത്.ശാത്രത്തിന്റെ അടിത്തറയുടെ ഒരു ഹൊറർ ചിത്രം. ഒപ്പം  മലയാള സിനിമയുടെ ഒരുപിടി മികച്ച അഭിനേതാക്കൾ മത്സരിച്ച് അഭിനയിക്കുക കൂടി ആയപ്പോൾ അത് ചരിത്രത്തിലേക്കുള്ള വഴി തെളിയാൻ സഹായകമായി.

ഇന്നും ആ ചിത്രം ടിവിയിൽ വന്നാൽ കണ്ടിരുന്നു പോകാത്ത മലയാളികൾ നമുക്കിടയിൽ കുറവായിരിക്കും. സംവിധായകൻ ഫാസിൽ ആയിരുന്നു എങ്കിലും അദ്ദേഹത്തെ സഹായിക്കാൻ മലയാളത്തിലെ ഹിറ്റ് സംവിധായകൻറെ കൂടിന ഒപ്പം ഉണ്ടായിരുന്നു, ചിത്രത്തിന്റെ രണ്ടാം യൂണിറ്റിൽ സംവിധായകൻ പ്രിയദർശൻ, സിദ്ദിഖ് ലാൽ, സിബി മലയിൽ എന്നിവർണ് കൂടി ഒന്നിക്കുക ആയിരുന്നു, മധു മുട്ടമാണ് ചിത്രത്തിന്റെ രചന, സ്വർഗ്ഗചിത്ര ബാനറിൽ അപ്പച്ചൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മോഹൻലാൽ, സുരേഷ് ഗോപി, ശോഭന എന്നിവരുടെ കരിയറിലെ ഒരു പൊൻ തൂവൽ കൂടിയാണ് മണിച്ചിത്രത്താഴ്. ശോഭനക്ക് ആ 1993-ലെ ഏറ്റവും നല്ല നടിക്കുള്ള ദേശീയപുരസ്കാരവും ലഭിക്കുകയുണ്ടായി. ചിത്രത്തിലെ വളരെ ചെറിയ വേഷങ്ങൾ പോലും ചെയ്തവരെ നമ്മൾ ഇന്നും ഓർത്തിരിക്കുന്നു. അത് തന്നെയാണ് ആ സിനിമയുടെ വിജയവും. ചിത്രത്തിൽ നകുലൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്.

ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വിജയത്തിന് പിന്നിൽ സുരേഷ് ഗോപിയുടെ വാക്കുകൾ ഉണ്ടായിരുന്നു എന്നാണ് ഫാസിൽ തന്നെ ഒരിക്കൽ പറഞ്ഞത്. ഈ ചിത്രത്തിന് വേണ്ടി എല്ലാ സീനുകളും എഴുതി പൂർത്തിയായപ്പോഴും ചിത്രത്തിന്റെ ക്ലൈമാക്സ് സീനിനെ ചൊല്ലി അണിയറ പ്രവർത്തകർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. സംവിധായകനും തിരക്കഥാകൃത്തിനും ക്ലൈമാക്സിൽ ആത്മവിശ്വാസം പോരായിരുന്നു.

കാരണം നമ്മൾ ചിത്രത്തിലൂടെ ഒരിക്കലും അന്ത വിശ്വാസം പ്രചരിപ്പിക്കുകയും അരുത് എന്നാൽ ശാസ്ത്രത്തിന്റെ അടിത്തറയിലൂടെ പോവുകയും പൂർണ്ണമായും ഒരു ഹൊറർ ഫീൽ നിലനിൽക്കുകയും വേണം. ഒപ്പം നകുലന് തന്റെ ഗംഗയെ തിരിച്ചു കിട്ടുകയും വേണം. അങ്ങനെ എല്ലാവരും വലിയ ആലോചനയും അതിന്റെ ഒപ്പം ചർച്ചകളും കാര്യമായി നടക്കുന്നുണ്ട് എങ്കിലും, ഒന്നും വർക്ക് ആകുന്നില്ലായിരുന്നു. ആ സമയത്താണ് സുരേഷ് ഗോപി ഒരു അഭിപ്രായം മുന്നോട്ട് വെക്കുന്നത്. ഇത് ആ ചിത്രത്തിന്റെ തന്നെ പ്ലസ് പോയിന്റ് ആയി മാറുക ആയിരുന്നു.

അദ്ദേഹം പറഞ്ഞത്, ഒരു ഡമ്മിയെ വച്ച് ആ സീൻ ഒരുക്കിക്കൂടെ എന്നായിരുന്നു. ഗംഗ തന്റെ പ്രതികാരം തീർക്കാനായി നകുലനും പകരം ബൊമ്മയെ വെട്ടുകയും അങ്ങനെ ആ സീൻ പ്രേക്ഷകരുടെ മുന്നിൽ സംവിധായകനും എഴുത്തുകാരനും ഉദ്ദേശിക്കുന്ന രീതിയിൽ അവതരിപ്പിക്കാൻ കഴിയുമെന്നും അന്ന് സുരേഷ് ഗോപി പറയുകയും, എല്ലാവർക്കും അത് ഇഷ്ടമാകുകയും അദ്ദേഹത്തോട് നന്ദി പറയുകയുമായിരുന്നു.ആ അഭിപ്രായം പൂർണ്ണമായും ശെരിയാണ് എന്ന് മനസിലാക്കിയ ശേഷം അങ്ങനെ ഷൂട്ട് ചെയ്യാൻ എല്ലാവരും തയ്യാറാകുക ആയിരുന്നു എന്നും ഫാസിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *